ഫേസ്ബുക്കും, ജി പ്ലസും, മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഗ്രഹങ്ങളും ശുഭയോഗ വീക്ഷണങ്ങളില്ലാതെ നാലിന്റെ ഉച്ചസ്ഥാനത്തു നില്ക്കുന്നതിനാല് കൊല്ലവര്‍ഷം ആയിരത്തി ഒരുനൂറ്റി പത്തൊന്‍പതു ബ്ലോഗ്ഗര്‍മാര്‍ക്ക് അത്ര ശുഭകരമല്ല, എങ്കിലും സർവ്വേശ്വരകാരകങ്ങളായ ഗ്രൂപ്പുകള്‍ വ്യാഴത്തില്‍ ദൃഷ്ടി ചെയ്യുന്നത് കമന്റുകളും, ലൈക്കുകളും വര്‍ദ്ധിക്കുന്നതിനും വിമര്‍ശനങ്ങള്‍ക്ക് ശക്തികുറയുന്നതിനും സഹായിക്കും. ലഗ്നാധിപൻ സൂര്യന് സരിത നക്ഷത്രാങ്കിതനായി നിലകൊള്ളുന്നതുകൊണ്ട് രാശി ഉദയം ആയതിനാല്‍ ബൂലോകത്ത് പോസ്റ്റുകളുടെ എണ്ണം വര്‍ദ്ധിക്കും. എന്നിരുന്നാലും ബൂലോകകാരകങ്ങളായ 'ക്ലിപ്പുകള്‍' യൂടൂബ്ക്ഷേത്രത്തിൽ അഗ്നിഭാവ യോഗം ചെയ്ത് നിൽക്കുന്നത്കൊണ്ട് പോസ്റ്റുകള്‍ക്ക് പ്രതീക്ഷിക്കുന്ന പ്രതികരണം കിട്ടിയെന്നു വരില്ല (യുട്യൂബ് ശക്തി പ്രാപിക്കും എന്ന് സാരം).
ബ്ലോഗ്ഗര്‍ ഡോട്ട് കോമിന്റെ ഇപ്പോഴത്തെ ഗ്രിഹനിലഅനുസരിച്ച് ധനസ്ഥാനാധിപനും, ഭാവാധിപനുമായ ഗൂഗിള്‍, വേര്‍ഡ്പ്രസ്സ്, ട്വിറ്റെര്‍ തുടങ്ങിയ നീചഗ്രഹങ്ങളുടെ അപഹാരമുണ്ടെങ്കില്‍കൂടിയും
ഷഷ്ഠാധിപത്യവും ഭാഗ്യാധിപത്യവും വഹിച്ച് പന്ത്രണ്ടില്‍ സഞ്ചരിക്കുന്നു. ദേഹകാരകത്വവും മനോകാരകത്വവും വഹിക്കുന്ന ജി പ്ലസ് ഭാഗ്യാധിപത്യം വഹിച്ചു നില്ക്കുന്ന ഗൂഗിളിന്റെ വീക്ഷണത്തില്‍ നില്‍ക്കുന്നത് പോസ്റ്റുകള്‍ക്ക് വളരെ നല്ലതാണു. ആയിരത്തി ഒരുനൂറ്റി പത്തൊന്‍പതു തുലാമാസം പതിമൂന്നാം തീയതിയോടു കൂടി ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ രാശിയില്‍ നിന്നും കീ ലൈം രാശിയിലേക്ക് കടക്കുന്നതിനാല്‍ ഭാഷാവരം വര്‍ദ്ധിക്കുകയും മൊബൈലില്‍ കൂടി ധാരാളം കമന്റുകള്‍ ലഭിക്കുകയും ചെയ്യും.
രാശി ഫലങ്ങള്‍
വാസനകൂറ് (ഉണര്‍ന്നെണീറ്റു പല്ല് തേക്കുന്നതിനു മുന്‍പുള്ള അര നാഴിക നേരത്ത് പോസ്റ്റ് ഇടുന്ന ബ്ലോഗ്ഗെര്മാര് ഈ രാശിയില്‍ വരും)
ഡ്രാഫ്റ്റുകള്‍ ലേബല്‍ നഷ്ടപ്പെട്ട് ബ്ലോഗ്ക്ഷേത്രത്തില്‍ നിന്നും അകന്നു പോകുന്നതിനാല്‍ പോസ്റ്റ്ഹാനിയും കമന്റ്ഹാനിയും ഫലം. ദോഷം മാറ്റാന്‍ കൊടകരപുരാണമോ, കുമാര സംഭവങ്ങളോ, ബെര്‍ളിത്തരങ്ങളോ വായിച്ചു കമന്റ് ഇടുന്നത് നന്നായിരിക്കും. ഗൂഗിള്‍ ആഡ് സെന്‍സില്‍ ഉപഭോക്താവ് ആകുമെങ്കിലും ചില ചില്ലറ കലാ പരിപാടികള്‍ കൊണ്ടൊന്നും വരുമാനം ലഭിക്കാന്‍ സാധ്യത കാണുന്നില്ല. ഫെയ്ക്കുകള്‍ ബ്ലോഗ്ക്ഷേത്രമണ്ഡലത്തില്‍ അഗ്നിമാരുതയോഗം ചെയ്തു നിക്കുന്നതിനാല്‍ ബ്ലോഗ്മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. കര്‍ക്കടക രാമായണം, കലിയുഗവരദന്, വിശാലഭാരതം തുടങ്ങിയ ആത്മീയ ബ്ലോഗുകള്‍ സ്ഥിരമായി പാരായണം ചെയ്യുന്നത് കൂടാതെ കമ്പ്യൂട്ടര്‍ ടിപ്സ് പഠിക്കുക കൂടി ചെയ്താല്‍ ബ്ലോഗ് റീസ്റ്റോര്‍ ചെയ്യാന്‍ സാധിക്കും.
പോസ്റ്റിടാന്‍ പറ്റിയ സമയം : ബ്ലോഗ്ഗെറില്‍ വ്യാഴാച്ചയും, വേര്‍ഡ്പ്രസ്സില്‍ ശനിയാഴ്ചയും.
ലിങ്കൂറ് (മറ്റുള്ളവരുടെ പോസ്റ്റിലും കമെന്റിലും ലിങ്ക് വിതറുന്ന ബ്ലോഗ്ഗെര്മാര് ഈ രാശിയില്‍ വരും)
ഈ രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ കാലമാണ്. പതിനൊന്നും ഭാവാധിപനായ ലിങ്ക് നീചംപ്രാപിച്ച് ദുരിതത്തിൽ കലാശിക്കാന്‍ സാധ്യത കാണുന്നു. ദോഷം മാറാന്‍ അബസ്വരങ്ങള്‍ എല്ലാദിവസവും നൂറ്റൊന്നു പ്രാവശ്യം ഉരുവിടുന്നത് ഗുണം ചെയ്യും. ബിലാത്തിപട്ടണം, എച്മുവോട് ഉലകം , ചിന്നുവിന്റെ നാട്, കൊച്ചുത്രേസ്യയുടെ ലോകം, വെള്ളരിക്കാ പട്ടണം , അപ്പൂട്ടന്റെ ലോകം തുടങ്ങി ബൂലോകം ചുറ്റി സഞ്ചരിച്ചു ലിങ്കിടാനുള്ള യോഗം കാണുന്നു. ലിങ്കിടുന്ന സമയത്ത് ഇടുന്ന പോസ്റ്റുമായി കുറഞ്ഞത് വിഷയപൊരുത്തം, ദിനപ്പൊരുത്തം എന്നിവയെങ്കിലും ഉണ്ടായിരിക്കണം, ഇല്ലെങ്കില്‍ കൂടാരങ്ങൾക്ക് നാശവും, പിക്സെല്‍സിനു രോഗ പീഡയും ഫലം. പാപപരിഹാരത്തിനു ഊർക്കടവ് അമ്പലത്തിലോ, വള്ളിക്കുന്ന് കാവിലോ നീര്‍മിഴിപ്പൂക്കള്‍ കാഴ്ച്ചവെച്ചു കമന്റ് ഇടുന്നത് നല്ലതാണു.
ലിങ്കിടാന്‍ പറ്റിയ സമയം : പൊരുത്തമുള്ള ലക്ഷണമൊത്ത ലിങ്കുകള്‍ക്ക് പ്രത്യേക മുഹൂര്‍ത്തമില്ല. പൊരുത്തം ഇല്ലാത്ത ലിങ്കുകള്‍ ബ്ലോഗോദയത്തിനു മുന്‍പ് ഇടാന്‍ ശ്രദ്ധിക്കുക
ത്രിനേത്ര കൂറ് (തേങ്ങ അടിക്കുവാന്‍ ആളെ റെഡിയാക്കി നിറുത്തിയിട്ടു പോസ്റ്റ് ഇടുന്ന ബ്ലോഗ്ഗെര്‍മ്മാര്‍ ഈ രാശിയില്‍ വരും)
സദാചാര കൂറ് (എന്തിനും ഏതിനും സദാചാര പോസ്റ്റുകള്‍ ഇടുന്ന ബ്ലോഗ്ഗെര്‍മ്മാര്‍ ഈ രാശിയില്‍ വരും)
പോസ്റ്റ് സമൃഥിയുടെ വര്‍ഷമാണ് ഈ രാശിക്കാര്‍ക്ക്. അസ്തമനാല്‍പൂര്‍വ്വത്തില്‍ മലയാളീ ഹൌസില്‍ നടത്തപ്പെടുന്ന പഞ്ചാംഗനമസ്കാരപൂജയാല്‍ ധാരാളം പോസ്റ്റുകള്‍ ഇടാന്‍ സാധിക്കും. അനോണി ആന്റണി, അനോമണി എന്നീ ഗ്രഹങ്ങള്‍ സ്ഫുടത്തില്‍ നില്ക്കുന്നതിനാല് ധാരാളം അനോണി കമന്റുകള്‍ ലഭിക്കുമെങ്കിലും വിവാദങ്ങള്‍ നിഴലും ഞാനും പോലെ പിന്തുടരും. അമാവാസി ദിനത്തില്‍ ബൂലോഗ ക്ലബ്ബുകളില്‍ കറങ്ങിനടക്കുന്നത് കാരണം സകല ഉഡായിപ്പുകളും ബൂലോകമറിയും. കൂടാതെ കുഞ്ഞാ..ഇതൊന്നും അത്ര നല്ലേനല്ല എന്ന് ഉപദേശിക്കുമ്പോള്‍ താന്‍ ഒരു കൂതറ ആണെന്ന് മറന്നുപോകാന്‍ ഇടവരും. എന്നിരുന്നാലും ചുരുക്കം ചില താന്തോന്നികളെ നേര്‍വഴിക്കു നടത്താന്‍ കഴിയും. പാപപരിഹാരത്തിന് പുഞ്ചപ്പാടത്തുള്ള വാഗ്ജ്യോതിയുടെ അമ്പലത്തില്‍ തൂലിക കാണിക്കവെച്ചു പ്രാര്‍ഥിക്കുക.
നാരി കൂറ് (വനിതാ ബ്ലോഗ്ഗര്‍മ്മാര്‍ക്ക് മാത്രം കമന്റും ലൈക്കും നല്ക്കുന്ന ബ്ലോഗ്ഗെര്‍മ്മാര്‍ ഈ രാശിയില്‍ വരും)
'പ്രൊഫൈല്‍ മൂലം ഫോട്ടോ മൂലം കമന്റുകള്‍ പലവിധം പോസ്റ്റില്‍ സുലഭം' എന്ന കവിഭാഷ ഉടലെടുത്തത് തന്നെ ഈ രാശിക്കാരുടെ പ്രവര്‍ത്തന ഫലമായാണ്. മുല്ലപ്പൂക്കള്‍, ഇലഞ്ഞിപൂക്കള്‍, നീലക്കുറിഞ്ഞി, വയല്‍ പൂവ്, റോസാപ്പൂക്കള്‍, പവിഴമല്ലി, ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി എന്നിങ്ങനെ പൂക്കളോടുള്ള അഭിനിവേശം വര്‍ധിക്കും. ബ്ലോഗില്‍ പതിച്ചിരിക്കുന്ന മദനലൈക്കായയന്ത്രം മാറ്റി അവിടെ അഷ്ടാദശാക്ഷരകമന്റ് യന്ത്രം ഗാട്ജെറ്റ് രൂപത്തില്‍ പ്രതിഷ്ട്ടിക്കുനത് വളരെ നല്ലതാണു. തന്റെ പോസ്റ്റുകള്‍ കൊമ്പന്റെ വമ്പത്തരങ്ങള് ആണെന്ന് സ്വയം തോന്നുമെങ്കിലും മറ്റുള്ളവര്‍ക്ക് അത് വെറും പിച്ചും പേയും ആയിരിക്കും. നിസര്‍ഗ്ഗം സ്ത്രീ രാശികളുടെ ജങ്ങ്ഷനില്‍ എത്തി നില്ക്കുന്ന സമയമാണ്, പാപപരിഹാരത്തിന് എഴുത്താണി, നിധീശ്വരം കോവിലില്‍ നേര്‍ച്ചവെച്ചു അഷ്ടകമന്റാര്‍ച്ചന നടത്തുക.
ലൈക്കടിക്കാന്‍ പറ്റിയ സമയം : പ്രൊഫൈല്‍ ഫെയിക് അല്ല എന്നുറപ്പ് ആണെങ്കില്‍, ശാന്തിമുഹൂര്‍ത്തത്തില്‍ ഇടുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഏതു സമയത്ത് ഇട്ടാലും ഫലം കിട്ടില്ല.
നീലകൂറ് ('ബ്ലൂ' പോസ്റ്റുകള്‍ മാത്രം വാരി വിതറുന്ന ബ്ലോഗ്ഗെര്മാര് ഈ കൂറില്‍ വരും)
സമയം വളരെ മോശമാണ് സൂക്ഷിക്കണം. ഇടുന്ന പോസ്റ്റുകള്‍ മുഴുവന്‍ പടവന്റെ പടവാള് പോലെ ഹെഡറിനു മുകളില്‍ തൂങ്ങിക്കിടക്കും. ബൂലോകത്തില്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് കുലാധിപന്മമാര്‍ക്ക് വരെ ബലക്ഷയം ഉണ്ടാക്കുന്ന കമന്റുകള്‍ ഫലം. ലവണതീരങ്ങളിലൂടെ കേന്ദ്രരാശിയില്‍ സഞ്ചരിക്കേണ്ട യാഹൂ തേജസ് നഷ്ടപ്പെട്ട് കഥാവശേഷനായി കാണപ്പെടുന്നതിനാല്‍ ജീവധാനിക്ക് ഹാനിയുണ്ടാവാന്‍ യോഗം കാണുന്നു. പിതൃമാതൃകാരകത്വത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ വരിയും വരയുമായി ലഭിക്കാന്‍ ഇടവരും. ഗ്രൂപ്പുകളിലെ അംഗത്വം നഷ്ടപ്പെട്ട് വനവാസത്തിനു പോകേണ്ടിവരും. എന്നിരുന്നാലും സൈബര്‍ സ്പേസില്‍ ചീരാമുളകിന്റെ (വി)കൃതികള്‍ ഉള്‍പ്രേരകങ്ങളായി തീരുന്നതുകൊണ്ട് പോസ്റ്റുകള്‍ക്ക് മുട്ടുണ്ടാവുകയില്ല. ദിവസവും മുള്ളന്മാടി കാവില്‍ ബ്ലോഗ്ദേവിക്ക് കുങ്കുമം അര്‍ച്ചന ചെയ്തു നിലാവസ്തമിക്കും മുന്‍പ് സുബിവാക്യം ആയിരത്തി ഒന്ന് തവണ ഉരുവിടാതെ മന്വന്തരത്തില്‍ പോലും മുക്തി കിട്ടില്ല.
കോപ്പി കൂറ് (മറ്റുളവരുടെ പോസ്റ്റുകള്‍ അടിച്ചു മാറ്റി പോസ്റ്റ് ആക്കുന്ന ബ്ലോഗ്ഗെര്മാര് ഈ രാശിയില്‍ വരും)
വെള്ളി കൂറ് (വെള്ളി, ശനി, ഞായര്‍ എണീ അവധി ദിവസങ്ങളില്‍ മാത്രം പോസ്റ്റ് ഇടുന്ന ബ്ലോഗ്ഗെര്മാര് ഈ രാശിയില്‍ വരും. ഇതിനെ അവധി കൂറ് എന്നും പറയും.)
കായംകുളം സൂപ്പര്‍ഫാസ്റ്റ്, കണ്ണൂര്‍ പാസഞ്ചര്‍, അറേബ്യന്‍ എക്സ്പ്രസ്സ് എന്നീ ട്രെയിനുകളില്‍ നാട്ടിലേക്കു യാത്ര ചെയ്യുനതായി സ്വപ്നം കാണും. കലിയുഗ കഥാസാഗരത്തില്‍ തൃശൂര്‍ വിശേഷങ്ങള്‍ അന്യമാകുന്നതിനെ കുറിച്ച് കൂലങ്കഷമായി ചിന്തിക്കും. നമ്മുടെ ബൂലോകത്തില്‍ നല്ല സൃഷ്ടികള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും. സൂര്യാദിഗ്രഹങ്ങളുടെ അംശകഫലത്താല്‍ വസീകരണങ്ങള്‍ ധാരാളമുണ്ടാകമെങ്കിലും അവയെ തുഞ്ചാണി കൊണ്ട് നേരിടാന്‍ കഴിയും. സ്വക്ഷേത്രസ്ഥിതിഫലം മെച്ചപ്പെടുന്നതിനാല്‍ ഇന്നലെയുടെ സ്മാരകങ്ങള്‍ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും. ബാല്‍ക്കണിയില്‍ ഇരുന്നു കാണേണ്ട സിനിമകള്‍ യൌടൂബില്‍ കൂടി കാണാന്‍ ഇടവരും. പഞ്ചധൂമാദികള്‍ വിശ്വമാനവികത്തില്‍ സൗമ്യദര്‍ശനം ചെയ്തു നില്ക്കുന്നതിനാല് സുമനസ്സ് ഉള്ള ഒരു പെണ്‍കുട്ടിയുമായി സ്നേഹക്കൂട് പണിയാന്‍ കഴിയും. വാക്താരകം മാറ്റിവെച്ചു മനു സ്മൃതികള്‍ ഉരുവിടുന്നത് ബ്ലോഗ്വിജയത്തിന് കാരണമാകും.
ഭാവനാഗ്രഹങ്ങള്‍ ലൈക്ക്, പോക്കാദി പഞ്ചസ്ഫുടങ്ങള്‍ അപഹരിച്ചു റൈറ്റെര്‍സ് ബ്ലോക്കിന്റെ ദ്രേക്കാണത്തില്‍ നില്ക്കുന്നതിനാല് പുതിയ പോസ്റ്റുകള്‍ ഉണ്ടാവാന്‍ വളരെ പരിശ്രമിക്കേണ്ടി വരും. അനുഭവങ്ങള്‍, കഥകള്‍ ധാരാളം മനസിലുണ്ടെങ്കിലും പോസ്റ്റുകള്‍ക്ക് പഴയ 'ഗും' ഉണ്ടാവുകയില്ല. ഭാവനാഗ്രഹങ്ങള്‍ക്ക്വന്ന ഈ അപഹാരം നിസാരമല്ല. മൊത്തം ചില്ലറ, മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍, കൊടകരപുരാണം, പോങ്ങുമ്മൂടന്, ബ്രിജ് വിഹാരം തുടങ്ങി പ്രശസ്തമായ പലബ്ലോഗുകളെയും ഈ അപഹാരം ബാധിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് ഇത് മൂലമുള്ള തൊന്തരവ് മനസിലാവുക. ആദിയില്‍ ബൂലോകത്തിന്റെ ഇരിപ്പിടത്തില്‍ കഥപെട്ടി തുറന്നിട്ട പലരും പിന്നീട് വെറും കാഴ്ചക്കാരൻ ആവാന്‍ കാരണം ഈ ഗ്രഹണകാലമാണ്. മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍ അറിഞ്ഞ ഇവര്‍ക്കുവേണ്ടി ബ്ലോഗാദാശി വ്രതം അനുഷ്ടിക്കാന്‍ വരെ ബ്ലോഗ്ഗെര്മാര് തയ്യാറാവും. അക്ഷരച്ചിന്തുകൾ മറന്ന് പോകാതിരിയ്ക്കാന്‍ കടലാസ്സില്‍ കചടതപ നൂറ്റൊന്നു ആവര്‍ത്തിച്ചു എറക്കാടന്‍ കാവില്‍ കാണിക്ക വെച്ചു പ്രാര്‍ത്ഥിക്കുക.
പോസ്റ്റിടാന്‍ പറ്റിയ സമയം :ഏതു സമയത്തുംപോസ്റ്റ് ഇടാനുള്ള പ്രത്യേക വരം ലഭിച്ചതിനാല്‍ പ്രത്യേക മുഹൂര്‍ത്തമില്ല.
ബോധന കൂറ് (ബ്ലോഗിങ് പഠിപ്പിച്ചേ അടങ്ങൂ എന്നു വാശിയുള്ള ബ്ലോഗ്ഗെര്മാര് ഈ രാശിയില്‍ വരും)
വിദ്യാകാരകങ്ങളായ അഗ്രിഗേറ്റര്‍ ഗ്രഹങ്ങള്‍ രാശിസ്വരൂപങ്ങളായി വിളങ്ങി നില്ക്കുന്ന സമയമാണ്. ഫോട്ടോഷോപ്പിയില്‍ വെറും അഞ്ജലികം കൊണ്ട് വരച്ചാല്‍ പോലും നൂറു ലൈക്കും കമന്റും കിട്ടുന്ന അനശ്വര സമയം. പക്ഷെ വരയ്ക്കുന്ന സമയത്ത് റീ-ഫ്രഷ് മെമ്മറി ചെയ്യാന്‍ പ്രത്യേകം ശ്രദ്ധികാതെയിരുന്നാല്‍ അന്‍വരികള്‍ പോലും തെളിഞ്ഞു വന്നു എന്നു വരില്ല. കളത്തട്ടിലും, വേറിട്ട വീഥിയിയിലും, പൂമര ചുവട്ടിലും എന്നുവേണ്ട കണ്ണാടി കാണുമ്പോള്‍ പോലും ബ്ലോഗിനെയും പോസ്റ്റിനെയും കുറിച്ച് മാത്രം ചിന്തിക്കും. പോസ്റ്റുകള്‍ മറക്കാതിരിക്കാനായി മാത്രം ബുക്ക്മാര്‍ക്ക് ചെയ്യുന്നത് നല്ലതാണു. എന്റെ സ്വപ്നഗള്‍ക്ക് ചിറകു മുളയ്ക്കുമ്പോള്‍ ഒരു മലയാളം ബ്ലോഗ് അക്കാദമി തന്നെ തുടങ്ങുന്നതായി തോന്നിയേക്കാന്‍ ഇടയുണ്ട്. സ്വപ്നങ്ങള്‍ സാഷത്ക്കരിക്കാന്‍ ശിഹാബ് മദാരിയിലെ ബെഞ്ചാലി കോവിലില്‍ 'ജാദു ടിപ്സ്', 'ബനാന ചിപ്സ്' എന്നിവ നേര്‍ച്ച വെച്ചു പ്രാര്‍ത്ഥിക്കുക.
ക്ലാസ്സ് എടുക്കാന്‍ പറ്റിയ സമയം : നിദ്രാ ഗ്രഹത്തിന്റെ അപഹാരം ഭോജനത്തിനു ശേഷമാകയാല്‍ 'ഭോജന പൂര്‍വേ ബോധന' എന്നാണ് ശ്ലോകം.
വ്രതങ്ങള്‍
ബ്ലോഗാദാശി, ട്വീറ്റവ്രതം, അനോണിവാസി വ്രതം, സോഷ്യലി വ്രതം തുടങ്ങിയ ബ്ലോഗ് വ്രതങ്ങള്‍ എടുക്കുന്നവര്‍ വില്ലേജ്മാനെ പോലെയുള്ള പ്രൊഫൈല്‍ കാത്തു ശൂക്ഷിക്കണം. അവിയൽ, ആലിപ്പഴങ്ങള്‍ തുടങ്ങിയ പച്ചബ്ലോഗുകള്‍ മാത്രം വായിക്കുക. തണല്മരങ്ങളില് നിന്നു നിശാ ശലഭങ്ങൾ പിന്മാറുന്ന സമയം വരെ വ്രതം എടുക്കേണ്ടതാണ്. വ്രതാനുഷ്ടാനങ്ങൾ ബൂലോഗ കാരുണ്യം വര്‍ധിപ്പിക്കുമെന്ന് ബ്ലോഗ്ഗുരു അജിത്തെട്ടന് എഴുതിയ 'എന്ന് സ്വന്തം ജി പ്ലസ് സൂക്തങ്ങള്‍' എന്ന വേദ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
തയ്യാറാക്കിയത് : ബ്ലോഗജ്ഞര്‍ സര്‍വശ്രീ ലംബോദര പണിക്കര്‍, ഒളിപ്പോരാനന്ദ തിരുവടികള്‍, പടവന് സ്വാമികള്‍. ഗാട്ജെറ്റാനന്ദ പീഠം (ബ്ലോദിക്, കമന്റ്റിക്ക്, നോട്ടിഫിക്കേഷനിക്ക് പഠന കേന്ദ്രം), ബൂലോകം.
ബ്ലോഗ്ഗര്‍ ഡോട്ട് കോമിന്റെ ഇപ്പോഴത്തെ ഗ്രിഹനിലഅനുസരിച്ച് ധനസ്ഥാനാധിപനും, ഭാവാധിപനുമായ ഗൂഗിള്‍, വേര്‍ഡ്പ്രസ്സ്, ട്വിറ്റെര്‍ തുടങ്ങിയ നീചഗ്രഹങ്ങളുടെ അപഹാരമുണ്ടെങ്കില്‍കൂടിയും
ഷഷ്ഠാധിപത്യവും ഭാഗ്യാധിപത്യവും വഹിച്ച് പന്ത്രണ്ടില്‍ സഞ്ചരിക്കുന്നു. ദേഹകാരകത്വവും മനോകാരകത്വവും വഹിക്കുന്ന ജി പ്ലസ് ഭാഗ്യാധിപത്യം വഹിച്ചു നില്ക്കുന്ന ഗൂഗിളിന്റെ വീക്ഷണത്തില്‍ നില്‍ക്കുന്നത് പോസ്റ്റുകള്‍ക്ക് വളരെ നല്ലതാണു. ആയിരത്തി ഒരുനൂറ്റി പത്തൊന്‍പതു തുലാമാസം പതിമൂന്നാം തീയതിയോടു കൂടി ആന്‍ഡ്രോയി
രാശി ഫലങ്ങള്‍
വാസനകൂറ് (ഉണര്‍ന്നെണീറ്റു പല്ല് തേക്കുന്നതിനു മുന്‍പുള്ള അര നാഴിക നേരത്ത് പോസ്റ്റ് ഇടുന്ന ബ്ലോഗ്ഗെര്മാര് ഈ രാശിയില്‍ വരും)
ഡ്രാഫ്റ്റുകള്‍ ലേബല്‍ നഷ്ടപ്പെട്ട് ബ്ലോഗ്ക്ഷേത്രത്തില്‍ നിന്നും അകന്നു പോകുന്നതിനാല്‍ പോസ്റ്റ്ഹാനിയും കമന്റ്ഹാനിയും ഫലം. ദോഷം മാറ്റാന്‍ കൊടകരപുരാണമോ, കുമാര സംഭവങ്ങളോ, ബെര്‍ളിത്തരങ്ങളോ വായിച്ചു കമന്റ് ഇടുന്നത് നന്നായിരിക്കും. ഗൂഗിള്‍ ആഡ് സെന്‍സില്‍ ഉപഭോക്താവ് ആകുമെങ്കിലും ചില ചില്ലറ കലാ പരിപാടികള്‍ കൊണ്ടൊന്നും വരുമാനം ലഭിക്കാന്‍ സാധ്യത കാണുന്നില്ല. ഫെയ്ക്കുകള്‍ ബ്ലോഗ്ക്ഷേത്രമണ്ഡലത്തില്‍ അഗ്നിമാരുതയോഗം ചെയ്തു നിക്കുന്നതിനാല്‍ ബ്ലോഗ്മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. കര്‍ക്കടക രാമായണം, കലിയുഗവരദന്, വിശാലഭാരതം തുടങ്ങിയ ആത്മീയ ബ്ലോഗുകള്‍ സ്ഥിരമായി പാരായണം ചെയ്യുന്നത് കൂടാതെ കമ്പ്യൂട്ടര്‍ ടിപ്സ് പഠിക്കുക കൂടി ചെയ്താല്‍ ബ്ലോഗ് റീസ്റ്റോര്‍ ചെയ്യാന്‍ സാധിക്കും.
പോസ്റ്റിടാന്‍ പറ്റിയ സമയം : ബ്ലോഗ്ഗെറില്‍ വ്യാഴാച്ചയും, വേര്‍ഡ്പ്രസ്സില്‍ ശനിയാഴ്ചയും.
ലിങ്കൂറ് (മറ്റുള്ളവരുടെ പോസ്റ്റിലും കമെന്റിലും ലിങ്ക് വിതറുന്ന ബ്ലോഗ്ഗെര്മാര് ഈ രാശിയില്‍ വരും)
ഈ രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ കാലമാണ്. പതിനൊന്നും ഭാവാധിപനായ ലിങ്ക് നീചംപ്രാപിച്ച് ദുരിതത്തിൽ കലാശിക്കാന്‍ സാധ്യത കാണുന്നു. ദോഷം മാറാന്‍ അബസ്വരങ്ങള്‍ എല്ലാദിവസവും നൂറ്റൊന്നു പ്രാവശ്യം ഉരുവിടുന്നത് ഗുണം ചെയ്യും. ബിലാത്തിപട്ടണം, എച്മുവോട് ഉലകം , ചിന്നുവിന്റെ നാട്, കൊച്ചുത്രേസ്യയുടെ ലോകം, വെള്ളരിക്കാ പട്ടണം , അപ്പൂട്ടന്റെ ലോകം തുടങ്ങി ബൂലോകം ചുറ്റി സഞ്ചരിച്ചു ലിങ്കിടാനുള്ള യോഗം കാണുന്നു. ലിങ്കിടുന്ന സമയത്ത് ഇടുന്ന പോസ്റ്റുമായി കുറഞ്ഞത് വിഷയപൊരുത്തം, ദിനപ്പൊരുത്തം എന്നിവയെങ്കിലും ഉണ്ടായിരിക്കണം, ഇല്ലെങ്കില്‍ കൂടാരങ്ങൾക്ക് നാശവും, പിക്സെല്‍സിനു രോഗ പീഡയും ഫലം. പാപപരിഹാരത്തിനു ഊർക്കടവ് അമ്പലത്തിലോ, വള്ളിക്കുന്ന് കാവിലോ നീര്‍മിഴിപ്പൂക്കള്‍ കാഴ്ച്ചവെച്ചു കമന്റ് ഇടുന്നത് നല്ലതാണു.
ലിങ്കിടാന്‍ പറ്റിയ സമയം : പൊരുത്തമുള്ള ലക്ഷണമൊത്ത ലിങ്കുകള്‍ക്ക് പ്രത്യേക മുഹൂര്‍ത്തമില്ല. പൊരുത്തം ഇല്ലാത്ത ലിങ്കുകള്‍ ബ്ലോഗോദയത്തിനു മുന്‍പ് ഇടാന്‍ ശ്രദ്ധിക്കുക
ത്രിനേത്ര കൂറ് (തേങ്ങ അടിക്കുവാന്‍ ആളെ റെഡിയാക്കി നിറുത്തിയിട്ടു പോസ്റ്റ് ഇടുന്ന ബ്ലോഗ്ഗെര്‍മ്മാര്‍ ഈ രാശിയില്‍ വരും)
തേങ്ങാനുഗുണപ്രകാരം നൂറ്റൊന്നു ലബേല്‍ മന്ത്രങ്ങള്‍ ഉരുക്കഴിച്ച കമന്റാകര്ഷണ ഗാട്ജെറ്റ് ബ്ലോഗ്ഗില്‍ പതിക്കുന്നത് ഗുണം ചെയ്യും. ഞാനും എന്റെ ബ്ലോഗും എന്ന ഭാവം വെടിഞ്ഞു മറ്റുളവരുടെ ബ്ലോഗിനെയും എന്റെ സ്വന്തം ബ്ലോഗ് ആയി കാണാനും അതിലെല്ലാം തേങ്ങയുടയ്ക്കാനും ശ്രമിക്കും. ബൂലോകത്തുള്ള മിക്കവാറും ബ്ലോഗ്ഗെര്‍മ്മാര്‍ സുഹൃത്തുക്കള്‍ ആയി തീരും. ഗഫൂര്‍ കാ ദോസ്ത്, പത്രക്കാരന്, !പടന്നക്കാരന്, ! ഞാനൊരു പാവം പ്രവാസി, അനില്‍ നമ്പൂതിരിപ്പാട്, ഒളിപ്പോരാളി എന്നുവേണ്ട മണ്ടൂസന് വരെ ഫ്രെണ്ട് റിക്വസ്റ്റ് അയക്കാന്‍ സാധ്യത കാണുന്നു. ഘടനാസ്വരൂപമായ ടെമ്പ്ലേറ്റില്‍ ഇടങ്ങേറുകാരന്റെ അപഹാരം മൂലം ചില ഭ്രാന്തന് ചിന്തകള്‍ ഉണ്ടാകുമെങ്കിലും ഒരു ഫിനിക്സ് പക്ഷിയെപോലെ ഉണ്ടാപ്രിയുടെ ലോകത്തെക്ക് തിരികെ വരും. 'ശുഭം കമന്റോത്തമേ തേങ്ങ' എന്നാണെങ്കിലും, നാളീകേരമുടയ്ക്കുന്ന മാത്രയില്‍ തന്നെ ലിങ്ക് വിതറുന്നത് വിപരീതഫലം നല്‍കുമെന്ന് കമന്റിലോര്‍ക്കുന്നത് നന്ന്.
തേങ്ങയുടയ്ക്കാന് പറ്റിയ സമയം : പോസ്റ്റ് ഇട്ടതിനു ശേഷം ആദ്യ കമന്റ് വരുന്നതിനു മുന്‍പുള്ള അര നാഴിക നേരം.
സദാചാര കൂറ് (എന്തിനും ഏതിനും സദാചാര പോസ്റ്റുകള്‍ ഇടുന്ന ബ്ലോഗ്ഗെര്‍മ്മാര്‍ ഈ രാശിയില്‍ വരും)
പോസ്റ്റ് സമൃഥിയുടെ വര്‍ഷമാണ് ഈ രാശിക്കാര്‍ക്ക്. അസ്തമനാല്‍പൂര്‍വ്വത്തില്‍ മലയാളീ ഹൌസില്‍ നടത്തപ്പെടുന്ന പഞ്ചാംഗനമസ്കാരപൂജയാല്‍ ധാരാളം പോസ്റ്റുകള്‍ ഇടാന്‍ സാധിക്കും. അനോണി ആന്റണി, അനോമണി എന്നീ ഗ്രഹങ്ങള്‍ സ്ഫുടത്തില്‍ നില്ക്കുന്നതിനാല് ധാരാളം അനോണി കമന്റുകള്‍ ലഭിക്കുമെങ്കിലും വിവാദങ്ങള്‍ നിഴലും ഞാനും പോലെ പിന്തുടരും. അമാവാസി ദിനത്തില്‍ ബൂലോഗ ക്ലബ്ബുകളില്‍ കറങ്ങിനടക്കുന്നത് കാരണം സകല ഉഡായിപ്പുകളും ബൂലോകമറിയും. കൂടാതെ കുഞ്ഞാ..ഇതൊന്നും അത്ര നല്ലേനല്ല എന്ന് ഉപദേശിക്കുമ്പോള്‍ താന്‍ ഒരു കൂതറ ആണെന്ന് മറന്നുപോകാന്‍ ഇടവരും. എന്നിരുന്നാലും ചുരുക്കം ചില താന്തോന്നികളെ നേര്‍വഴിക്കു നടത്താന്‍ കഴിയും. പാപപരിഹാരത്തിന് പുഞ്ചപ്പാടത്തുള്ള വാഗ്ജ്യോതിയുടെ അമ്പലത്തില്‍ തൂലിക കാണിക്കവെച്ചു പ്രാര്‍ഥിക്കുക.
പോസ്റ്റിടാന്‍ പറ്റിയ സമയം : വാര്‍ത്ത കഴിഞ്ഞു മൂന്ന് വിനാഴികയ്ക്കുള്ളില്‍ ഇടുന്ന പോസ്റ്റിനു ഇരട്ടി ഗുണം.
നാരി കൂറ് (വനിതാ ബ്ലോഗ്ഗര്‍മ്മാര്‍ക്ക് മാത്രം കമന്റും ലൈക്കും നല്ക്കുന്ന ബ്ലോഗ്ഗെര്‍മ്മാര്‍ ഈ രാശിയില്‍ വരും)
'പ്രൊഫൈല്‍ മൂലം ഫോട്ടോ മൂലം കമന്റുകള്‍ പലവിധം പോസ്റ്റില്‍ സുലഭം' എന്ന കവിഭാഷ ഉടലെടുത്തത് തന്നെ ഈ രാശിക്കാരുടെ പ്രവര്‍ത്തന ഫലമായാണ്. മുല്ലപ്പൂക്കള്‍, ഇലഞ്ഞിപൂക്കള്‍, നീലക്കുറിഞ്ഞി, വയല്‍ പൂവ്, റോസാപ്പൂക്കള്‍, പവിഴമല്ലി, ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി എന്നിങ്ങനെ പൂക്കളോടുള്ള അഭിനിവേശം വര്‍ധിക്കും. ബ്ലോഗില്‍ പതിച്ചിരിക്കുന്ന മദനലൈക്കായയന്ത്രം മാറ്റി അവിടെ അഷ്ടാദശാക്ഷരകമന്റ് യന്ത്രം ഗാട്ജെറ്റ് രൂപത്തില്‍ പ്രതിഷ്ട്ടിക്കുനത് വളരെ നല്ലതാണു. തന്റെ പോസ്റ്റുകള്‍ കൊമ്പന്റെ വമ്പത്തരങ്ങള് ആണെന്ന് സ്വയം തോന്നുമെങ്കിലും മറ്റുള്ളവര്‍ക്ക് അത് വെറും പിച്ചും പേയും ആയിരിക്കും. നിസര്‍ഗ്ഗം സ്ത്രീ രാശികളുടെ ജങ്ങ്ഷനില്‍ എത്തി നില്ക്കുന്ന സമയമാണ്, പാപപരിഹാരത്തിന് എഴുത്താണി, നിധീശ്വരം കോവിലില്‍ നേര്‍ച്ചവെച്ചു അഷ്ടകമന്റാര്‍ച്ചന നടത്തുക.
ലൈക്കടിക്കാന്‍ പറ്റിയ സമയം : പ്രൊഫൈല്‍ ഫെയിക് അല്ല എന്നുറപ്പ് ആണെങ്കില്‍, ശാന്തിമുഹൂര്‍ത്തത്തില്‍ ഇടുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഏതു സമയത്ത് ഇട്ടാലും ഫലം കിട്ടില്ല.
നീലകൂറ് ('ബ്ലൂ' പോസ്റ്റുകള്‍ മാത്രം വാരി വിതറുന്ന ബ്ലോഗ്ഗെര്മാര് ഈ കൂറില്‍ വരും)
സമയം വളരെ മോശമാണ് സൂക്ഷിക്കണം. ഇടുന്ന പോസ്റ്റുകള്‍ മുഴുവന്‍ പടവന്റെ പടവാള് പോലെ ഹെഡറിനു മുകളില്‍ തൂങ്ങിക്കിടക്കും. ബൂലോകത്തില്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് കുലാധിപന്മമാര്‍ക്ക് വരെ ബലക്ഷയം ഉണ്ടാക്കുന്ന കമന്റുകള്‍ ഫലം. ലവണതീരങ്ങളിലൂടെ കേന്ദ്രരാശിയില്‍ സഞ്ചരിക്കേണ്ട യാഹൂ തേജസ് നഷ്ടപ്പെട്ട് കഥാവശേഷനായി കാണപ്പെടുന്നതിനാല്‍ ജീവധാനിക്ക് ഹാനിയുണ്ടാവാന്‍ യോഗം കാണുന്നു. പിതൃമാതൃകാരകത്വത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ വരിയും വരയുമായി ലഭിക്കാന്‍ ഇടവരും. ഗ്രൂപ്പുകളിലെ അംഗത്വം നഷ്ടപ്പെട്ട് വനവാസത്തിനു പോകേണ്ടിവരും. എന്നിരുന്നാലും സൈബര്‍ സ്പേസില്‍ ചീരാമുളകിന്റെ (വി)കൃതികള്‍ ഉള്‍പ്രേരകങ്ങളായി തീരുന്നതുകൊണ്ട് പോസ്റ്റുകള്‍ക്ക് മുട്ടുണ്ടാവുകയില്ല. ദിവസവും മുള്ളന്മാടി കാവില്‍ ബ്ലോഗ്ദേവിക്ക് കുങ്കുമം അര്‍ച്ചന ചെയ്തു നിലാവസ്തമിക്കും മുന്‍പ് സുബിവാക്യം ആയിരത്തി ഒന്ന് തവണ ഉരുവിടാതെ മന്വന്തരത്തില്‍ പോലും മുക്തി കിട്ടില്ല.
പോസ്റ്റിടാന്‍ പറ്റിയ സമയം : സദാചാര കൂറുകാര്‍ അറിയാതെ ഏതു സമയവും പോസ്റ്റ് ഇടാവുന്നതാണ്.
കോപ്പി കൂറ് (മറ്റുളവരുടെ പോസ്റ്റുകള്‍ അടിച്ചു മാറ്റി പോസ്റ്റ് ആക്കുന്ന ബ്ലോഗ്ഗെര്മാര് ഈ രാശിയില്‍ വരും)
പഞ്ചഭൂതങ്ങള്‍ നപുംസകാധിപത്യത്തില്‍ കഴിയുന്നതിനാല്‍ ദേഹപ്രകൃതിതന്നെ മാറാന്‍ ഇടയുണ്ട്. ബൂലോകകഥകള്‍ സ്വന്തം കഥകള്‍ ആക്കി മാറ്റാനുള്ള എന്റെ തോന്നലുകള്‍ ഇത്തിരി നേരം എടുത്തായാലും നിയന്ത്രിക്കണം, ഇല്ലെങ്കില്‍ നിരക്ഷരൻ പറയാതെ ബാക്കി വെച്ചത് വോയിസ് ഓഫ് എ വില്ലേജ് ഗേളിന്റെ ശബ്ദത്തില്‍ അത്തോളിക്കാരന്‍ പറയുന്നത് കേള്‍ക്കേണ്ടി വരും. അധിദേവതകളായ ബ്ലോഗ്ഗെര്മാര് വിചിത്രന്‍ & കമ്പനിയായി രൂപാന്തരണം സംഭവിച്ചു ബ്ലോഗില്‍ കനല് ചിന്തുകള്‍ വിതറും. മിക്ക പോസ്റ്റുകള്‍ക്കും ചവറ്റു കുട്ടയില്‍ ആണ് സ്ഥാനം എങ്കിലും പോസ്റ്റ് ഗുണം കൊണ്ട് സെന്റര്‍കോര്‍ട്ട് കയറിയിറങ്ങേണ്ടിവരും. അഭിഭാഷണം മൂലം അഹങ്കാരിയായി , കല്ലിവല്ലിയായി തീരും. കുട്ടിക്കളി മാറാന്‍ തിരുവാതിര ദിനത്തില്‍ കുമ്മാട്ടി കാവില്‍ അസൃസ് തായമ്പകയില്‍ ഹൃദയതാളങ്ങള്‍ തീര്‍ക്കാമെന്ന് നേര്‍ച്ച നല്‍കുക.
പോസ്റ്റിടാന്‍ പറ്റിയ സമയം : പോസ്റ്റുകള്‍ ഇടാതിരിക്കുന്നതാണ് ദേഹപ്രകൃതിക്ക് നല്ലത്.
വെള്ളി കൂറ് (വെള്ളി, ശനി, ഞായര്‍ എണീ അവധി ദിവസങ്ങളില്‍ മാത്രം പോസ്റ്റ് ഇടുന്ന ബ്ലോഗ്ഗെര്മാര് ഈ രാശിയില്‍ വരും. ഇതിനെ അവധി കൂറ് എന്നും പറയും.)
കായംകുളം സൂപ്പര്‍ഫാസ്റ്റ്, കണ്ണൂര്‍ പാസഞ്ചര്‍, അറേബ്യന്‍ എക്സ്പ്രസ്സ് എന്നീ ട്രെയിനുകളില്‍ നാട്ടിലേക്കു യാത്ര ചെയ്യുനതായി സ്വപ്നം കാണും. കലിയുഗ കഥാസാഗരത്തില്‍ തൃശൂര്‍ വിശേഷങ്ങള്‍ അന്യമാകുന്നതിനെ കുറിച്ച് കൂലങ്കഷമായി ചിന്തിക്കും. നമ്മുടെ ബൂലോകത്തില്‍ നല്ല സൃഷ്ടികള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും. സൂര്യാദിഗ്രഹങ്ങളുടെ അംശകഫലത്താല്‍ വസീകരണങ്ങള്‍ ധാരാളമുണ്ടാകമെങ്കിലും അവയെ തുഞ്ചാണി കൊണ്ട് നേരിടാന്‍ കഴിയും. സ്വക്ഷേത്രസ്ഥിതിഫലം മെച്ചപ്പെടുന്നതിനാല്‍ ഇന്നലെയുടെ സ്മാരകങ്ങള്‍ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും. ബാല്‍ക്കണിയില്‍ ഇരുന്നു കാണേണ്ട സിനിമകള്‍ യൌടൂബില്‍ കൂടി കാണാന്‍ ഇടവരും. പഞ്ചധൂമാദികള്‍ വിശ്വമാനവികത്തില്‍ സൗമ്യദര്‍ശനം ചെയ്തു നില്ക്കുന്നതിനാല് സുമനസ്സ് ഉള്ള ഒരു പെണ്‍കുട്ടിയുമായി സ്നേഹക്കൂട് പണിയാന്‍ കഴിയും. വാക്താരകം മാറ്റിവെച്ചു മനു സ്മൃതികള്‍ ഉരുവിടുന്നത് ബ്ലോഗ്വിജയത്തിന് കാരണമാകും.
പോസ്റ്റിടാന്‍ പറ്റിയ സമയം : അവധി തുടങ്ങുന്ന ദിവസം രാവിലെ പത്തിനും പത്തരയ്ക്കും ഇടയില്‍.
മൌന കൂറ് (ഒരിക്കല്‍ സജീവനും ഇപ്പോള്‍ നിര്‍ജീവനും ആയ ബ്ലോഗ്ഗെര്മാര് ഈ രാശിയില്‍ വരും)