ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട് വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍. മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത് കോംഗോ, ഇക്കറ്റോറിയല്‍ ഗിനിയ, കാമറൂണ്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ അധികമാരും അറിയാതെ പതുങ്ങി കിടക്കുകയാണ് ഈ രാജ്യം.
ഹരിത ഭംഗി നിറഞ്ഞു നില്ക്കുന്ന ഒരു രാജ്യമാണിത്. എന്നുവെച്ചു പട്ടിണി രാജ്യം ഒന്നും അല്ല കേട്ടോ. സാമ്പത്തികമായി മറ്റുള്ള ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ ഒരുപാടു മുന്നിലാണ് ഗബോണ്‍. അതിനു കാരണം ഇവിടെ നിന്നും ഊറ്റിയെടുക്കുന്ന പെട്രോളാണ്. ഇപ്പോള്‍ എണ്ണ ഉത്പാദനത്തില്‍ നാല്പത്തി ഒന്നാം സ്ഥാനത്തു ആണ് നില്‍ക്കുന്നത് എങ്കിലും (ഇന്ത്യ ഇരുപത്തി മൂന്നാം സ്ഥാനത്താണ്) ഒരിക്കല്‍ ഇരുപതില്‍ താഴെയായിരുന്നു ഇവരുടെ സ്ഥാനം. ആകെ മൊത്തം ടോട്ടല്‍ പതിനാലു ലക്ഷം ആള്ക്കാര് മാത്രമേ ഈ രാജ്യത്തുള്ളൂ. (നമ്മുടെ കൊച്ചിയില്‍ മാത്രം പതിമൂന്നു ലക്ഷം ആള്‍ക്കാരുണ്ട്). കേരളത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം ഒരു മുപ്പത്തി മൂവായിരം ചതുരശ്ര കിലോമീറ്റര്‍ വരുമെങ്കില്‍ രണ്ടു ലക്ഷത്തി അറുപത്തി ഏഴായിരത്തോളം ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുകയാണ് ഗബോണ്‍.
ഭൂപ്രകൃതിയില്‍ കേരളത്തോട് കിടപിടിക്കുന്ന സ്ഥലം. കേരളത്തില്‍ വളരുന്ന എല്ലാ വിഭവങ്ങളും ഇവിടെയും വളരും. കപ്പ, ചേന, കാച്ചില്, ഏത്തപ്പഴം എന്നുവേണ്ട കേരളത്തില്‍ കിട്ടുന്ന ഒട്ടു മിക്ക പഴങ്ങളും പച്ചക്കറികളും ഇവിടെ വിളയും. അപ്പോള്‍, ഇപ്പോള്‍ വിളയുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഇപ്പോള്‍ ഇവിടെ കിട്ടുന്ന പച്ചക്കറികള്‍ മുഴുവന്‍ കാമറൂണില്‍ നിന്നും കൊണ്ട് വരുന്നവയാണ്. നമ്മളെപോലെ തന്നെ കൃഷിയില്‍ ഒന്നും ഇവര്‍ക്ക് വലിയ താല്‍പ്പര്യമില്ല. എല്ലാവര്ക്കും സര്‍ക്കാര്‍ അല്ലെങ്കില്‍ ഓയില്‍ കമ്പനിയിലെ ജോലിയില്‍ ആണ് താല്പര്യം. എന്നാ പിന്നെ കള്ളുകുടിയില്‍ ഇവരെ തോല്‍പ്പിക്കാന്‍ പറ്റുമോ? അതുമില്ല, മത്സരം സമനിലയില്‍ അവസാനിപ്പിക്കേണ്ടി വരും.
ലിബ്രവില്ലെ ആണ് ഗബോണിന്റെ തലസ്ഥാനം ജനസംഖ്യയില്‍ പകുതിയും ഇവിടെയാണ്. ആഫ്രിക്കയുടെ പാരീസ് എന്നാണ് ലിബ്രവില്ലെ അറിയപ്പെടുന്നത്. കാരണം ഇവിടെ കിട്ടുന്ന സാധനങ്ങള്‍ മുഴുവനും ഫ്രാന്‍സില്‍ നിന്നും വരുന്നവയാണ്. (ഒരിക്കല്‍ ഗബോണ്‍ ഫ്രാന്‍സിന്റെ ഒരു കോളനി ആയിരുന്നു. ഫ്രഞ്ച് ആണ് ഇവിടുത്തെ പ്രധാന ഭാഷ) പോര്‍ട്ട് ജെന്റില്‍, ഫ്രാന്‍സിവില്ലെ, ഒയേം, ലംബാരനെ എന്നിവയാണ് മറ്റു പ്രധാന പട്ടണങ്ങള്‍.
കാര്യങ്ങള്‍ കേട്ട് ബോറടിച്ചില്ലേ? നമുക്ക് യാത്ര തുടങ്ങിയേക്കാം. ഇന്ന് നമ്മള് പോകുന്നത് ഗബോണിന്റെ തെക്കേ അറ്റത്തുള്ള നയാന്‍ഗ നദിയുടെ തീരത്തേക്കാണ്. അവിടെയുമുണ്ട് ഒരു ഓഫീസ്. എന്റെ പണിയും നടക്കും നിങ്ങള്‍ക്ക്ചുളുവില്‍ ഒരു യാത്രയും. (ഒരു കാര്യം പറയാന്‍ മറന്നു നമ്മുടെ കൂടെ രണ്ടാള് കൂടിയുണ്ട് ബണ്ടുരാസ് എന്ന സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യത്ത് നിന്നും വന്ന അലക്സ്, പിന്നെ ഗബോണില്‍ തന്നെയുള്ള ഡാവി )
നമ്മുടെ പൈലറ്റ് ചേട്ടന് എങ്ങാണ്ട് കിടന്ന വിമാനത്തെ പറപ്പിച്ചു ലിബ്രവില്ലേ എയര്‍പോര്‍ട്ടില്‍ കൊണ്ട് വന്നിട്ടിട്ടുണ്ട്. ആ ഇഷ്ടിക പോലത്തെ ഒരു സാധനത്തില്‍ നോക്കി സംസാരിക്കുന്നില്ലേ അതാണ് നമ്മുടെ പൈലറ്റ് ചേട്ടന്.
വിമാനം പുറപ്പെടാന്‍ തയ്യാറായി. പൈലറ്റ് എഗ്മണ്ട് ചേട്ടന് ടവറുമായി ബന്ധപെട്ടു. 'നാലു പായ്ക്ക്' നയാന്‍ഗയിലേക്ക് പോകാന്‍ റെഡിയാണ്. പക്ഷെ പുറപ്പെടാനുള്ള അനുമതി കിട്ടിയില്ല. ഇപ്പോള്‍ പട്ടാളക്കാര്‍ യുദ്ധ വിമാനം പറത്തി കളിക്കുകയാണ് അതുകൊണ്ട് പോകാന്‍ പറ്റില്ലത്രേ.
ദാ വരുന്നു യുദ്ധവിമാനം.
കുറച്ചൂടെ അടുത്ത് പോയി വീഡിയോ എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, ബോംബിനു ഒക്കെ ഇപ്പൊ എന്താ വില വെറുതെ എന്തിനാ ഒരെണ്ണം വേസ്റ്റ് ആക്കുന്നെ.
യുദ്ധ വിമാനം പട്ടാളക്കാരുടെ പ്രത്യേക വിമാനതാവളത്തില്‍ പാര്‍ക്ക് ചെയ്യാന്‍ പോയി. നമുക്ക് പറക്കാനുള്ള സിഗ്നലും കിട്ടി.
നമ്മള് ടേക്ക് ഓഫ് ചെയ്യുന്നു. എല്ലാവരും സീറ്റ് ബെല്‍റ്റ് ഒക്കെ ഇട്ടല്ലോ അല്ലെ.
ദാ താഴെ കാണുന്നതാണ് ലിബ്രവില്ലെ.
പോയിന്റ് ദി ദിനി ഒരു നാഷണല്‍ പാര്‍ക്കാണ്. നമ്മള് അവിടെ പോകുന്നുണ്ട് പക്ഷെ ഇപ്പോഴല്ല. പിന്നീടൊരിക്കല്‍.
ഇനി നമ്മള് നയാന്‍ഗയില്‍ എത്താന്‍ മുക്കാല്‍ മണികൂര് പിടിക്കും. അത് വരെ നിങ്ങള്‍ക്ക് ഉറങ്ങാം എന്ന് വിചാരിക്കരുത്, ഒരുപാട് കാഴ്ചകള്‍ നമ്മുക്ക് കാണാനുണ്ട്.
പേടി ഇല്ലാത്തവര്‍ ദേ താഴോട്ട് നോക്കിക്കേ.
ഇതാ നമ്മള് നയാന്‍ഗ 'ഇന്റര്‍നാഷണല്‍' വിമാനതാവളത്തില്‍ ഇറങ്ങാന്‍ പോകുന്നു. സീറ്റ് ബെല്‍റ്റ് ഒക്കെ ഒന്നുകൂടി മുറുക്കികോ.
നമ്മളെ ഇവിടെ ഇറക്കിയിട്ട് വിമാനം ലിബ്രവില്ലേയ്ക്ക് തിരിച്ചു പോകുവാ. എല്ലാരും പൈലറ്റ് ചേട്ടന് റ്റാറ്റ കൊടുത്തേ..
ദാ പോകുന്നു നമ്മള് വന്ന കൊച്ചു വിമാനം
ബോഡിംഗ് പാസ്, ഇമിഗ്രേഷന്‍, സെക്ക്യൂരിറ്റി ചെക്കിംഗ് ഒന്നും ഇല്ലാതെ എത്ര പെട്ടന്നാ കാര്യങ്ങള്‍ നടന്നത് അല്ലെ. ഈ വിമാനം ഇറങ്ങാന്‍ അത്ര വലിയ സെറ്റപ്പ് ഒന്നും വേണ്ടന്നെ. നേരെ കിടക്കുന്ന റോഡിലോ, എന്തിനു വേണമെങ്കില്‍ പാടത്ത് പോലും വിമാനം ഇറക്കാം. ഞാന്‍ പറഞ്ഞത് അല്ല കേട്ടോ പൈലറ്റ് ചേട്ടന് പറഞ്ഞതാ.
എന്നാ ഇന്നിനി എല്ലാവരും വിശ്രമിച്ചോ. കമ്പനി ഗസ്റ്റ് ഹൌസില്‍ താമസം ഏര്‍പ്പാട് ആക്കിയിട്ടുണ്ട്. പിന്നെ അധികം കറങ്ങി നടക്കേണ്ട കേട്ടോ, പെരുമ്പാമ്പ് ധാരാളമുള്ള സ്ഥലമാ. ഞാന്‍ ഒന്ന് ഓഫിസില്‍ പോയിവരാം. ബാക്കി കാഴ്ചകള്‍ നാളെ.
![]() |
പടത്തിന്റെ ക്രെഡിറ്റ് ഗൂഗിള്‍ മാപ്പ്സിന് |

ബീച്ച് പാരറ്റ് വിമാനം. കമ്പനി വകയാ |

ലിബ്രവില്ലെ എയര്‍പോര്‍ട്ട് |
![]() |
പട്ടാളത്തിന്റെ എയര്‍ ബേസ് കുറച്ചു കൂടി മുന്‍പോട്ടു പോയാല്‍ ചിലപ്പോള്‍ വെടികൊണ്ട് ചാവേണ്ടി വരും. നമ്മള് വിമാനം തിരിക്കാന്‍ പോകുവാ. എല്ലാവരും പിടിച്ചിരുന്നോ. |
![]() |
ലിബ്രവില്ലെ പട്ടണം |
![]() |
ഇപ്പൊ ലിബ്രവില്ലെ പട്ടണത്തിനെ കുറിച്ച് ഒരു ഏകദേശ രൂപം ആയില്ലേ. |
![]() |
അറ്റ്ലാന്റിക് സമുദ്ര തീരത്തെ മനോഹരമായ ലിബ്രവില്ലെ പട്ടണത്തിനോട് നമ്മള് വിട പറയുന്നു. |
![]() |
ദൂരെ കാണുന്ന മുനമ്പാണ് പോയിന്റ് ദി ദിനി |
പോയിന്റ് ദി ദിനി ഒരു നാഷണല്‍ പാര്‍ക്കാണ്. നമ്മള് അവിടെ പോകുന്നുണ്ട് പക്ഷെ ഇപ്പോഴല്ല. പിന്നീടൊരിക്കല്‍.
ഇനി നമ്മള് നയാന്‍ഗയില്‍ എത്താന്‍ മുക്കാല്‍ മണികൂര് പിടിക്കും. അത് വരെ നിങ്ങള്‍ക്ക് ഉറങ്ങാം എന്ന് വിചാരിക്കരുത്, ഒരുപാട് കാഴ്ചകള്‍ നമ്മുക്ക് കാണാനുണ്ട്.
പേടി ഇല്ലാത്തവര്‍ ദേ താഴോട്ട് നോക്കിക്കേ.
![]() |
സൂക്ഷിച്ചു നോക്കിയാല്‍ ചെറിയ ഗ്രാമങ്ങള്‍ കാണാം |
![]() |
പുതിയ റോഡു പണി നടക്കുന്നു. |
![]() |
ഗബോണിലെ ഒരു ചെറിയ ഗ്രാമം. |
ഇതാ നമ്മള് നയാന്‍ഗ 'ഇന്റര്‍നാഷണല്‍' വിമാനതാവളത്തില്‍ ഇറങ്ങാന്‍ പോകുന്നു. സീറ്റ് ബെല്‍റ്റ് ഒക്കെ ഒന്നുകൂടി മുറുക്കികോ.
നമ്മളെ ഇവിടെ ഇറക്കിയിട്ട് വിമാനം ലിബ്രവില്ലേയ്ക്ക് തിരിച്ചു പോകുവാ. എല്ലാരും പൈലറ്റ് ചേട്ടന് റ്റാറ്റ കൊടുത്തേ..
ദാ പോകുന്നു നമ്മള് വന്ന കൊച്ചു വിമാനം
ബോഡിംഗ് പാസ്, ഇമിഗ്രേഷന്‍, സെക്ക്യൂരിറ്റി ചെക്കിംഗ് ഒന്നും ഇല്ലാതെ എത്ര പെട്ടന്നാ കാര്യങ്ങള്‍ നടന്നത് അല്ലെ. ഈ വിമാനം ഇറങ്ങാന്‍ അത്ര വലിയ സെറ്റപ്പ് ഒന്നും വേണ്ടന്നെ. നേരെ കിടക്കുന്ന റോഡിലോ, എന്തിനു വേണമെങ്കില്‍ പാടത്ത് പോലും വിമാനം ഇറക്കാം. ഞാന്‍ പറഞ്ഞത് അല്ല കേട്ടോ പൈലറ്റ് ചേട്ടന് പറഞ്ഞതാ.
എന്നാ ഇന്നിനി എല്ലാവരും വിശ്രമിച്ചോ. കമ്പനി ഗസ്റ്റ് ഹൌസില്‍ താമസം ഏര്‍പ്പാട് ആക്കിയിട്ടുണ്ട്. പിന്നെ അധികം കറങ്ങി നടക്കേണ്ട കേട്ടോ, പെരുമ്പാമ്പ് ധാരാളമുള്ള സ്ഥലമാ. ഞാന്‍ ഒന്ന് ഓഫിസില്‍ പോയിവരാം. ബാക്കി കാഴ്ചകള്‍ നാളെ.
ആകൃതിയില്‍ ഒരു സാമ്യം ഇല്ലെങ്കിലും മറ്റു പലതുകൊണ്ടും കേരളത്തിനോട് വളരെയധികം സാമ്യമുള്ള ഒരു മധ്യ-ആഫ്രിക്കന്‍ രാജ്യമാണ് ഗബോണ്‍. വരൂ നമുക്ക് അങ്ങോട്ട് ഒരു യാത്ര പോകാം.
ReplyDeleteഅങ്ങനെ ഏകദേശം ഒരു വര്‍ഷത്തിനു ശേഷം ലംബന്‍ കഥകളില്‍ ഒരു പോസ്റ്റ്!!
ReplyDeleteഇനി ആക്ടീവായി ഇവിടൊക്കെ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു....ഗബോണ്‍ വിശേഷങ്ങളിലൂടെ!!!!
ഏതായാലും അവിടൊക്കെ ഒന്ന് പോയി കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല....
ഇങ്ങനെ വല്ല നല്ലകാര്യവും ചെയ്!!! :)
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.....കൂടുതല്‍ വിശേഷങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമായി!!!
നമ്മളെപോലെ തന്നെ കൃഷിയില്‍ ഒന്നും ഇവര്‍ക്ക് വലിയ താല്‍പ്പര്യമില്ല. എല്ലാവര്ക്കും സര്‍ക്കാര്‍ അല്ലെങ്കില്‍ ഓയില്‍ കമ്പനിയിലെ ജോലിയില്‍ ആണ് താല്പര്യം. എന്നാ പിന്നെ കള്ളുകുടിയില്‍ ഇവരെ തോല്‍പ്പിക്കാന്‍ പറ്റുമോ? അതുമില്ല, മത്സരം സമനിലയില്‍ അവസാനിപ്പിക്കേണ്ടി വരും.
ReplyDeleteഅത് കലക്കി.... നല്ല രസകരമായി വായിച്ചു... ഇനി ബാക്കി പെട്ടെന്നെഴുതിയില്ലെങ്കിൽ വല്ല അനക്കോണ്ടയെയും അങ്ങോട്ട് പറഞ്ഞ് വിടും കേട്ടോ...
(ഓഫ് : ഞാൻ പണ്ടെപ്പോഴോ കൊച്ചുവർത്തമാനം പറഞ്ഞത് തലക്കെട്ടിന് താഴെ എഴുതിയൊട്ടിച്ചുവല്ലേ... സന്തോഷായി... :) )
ങ്ഹേ...കേരളത്തെ വെല്ലാന്‍ ഒരു രാജ്യമോ!!
ReplyDeleteഎനിയ്ക്കീ ഗബോണ്‍ ഒന്ന് കാണണാരുന്നല്ലോ.
വിവരണം കേട്ടും പടം കണ്ടും സന്തോഷമായി.
ഒന്ന് ഓടിച്ചു വായിച്ചു വിശദമായി വായിക്കണം കാരണം ഇഷ്ടമായി ഈ ഗ്രാമത്തിന്റെ കഥ കേരളത്തിനു സമം ഒമാനില്‍ സലാല ഉണ്ട് എന്ന് കേട്ടിരുന്നു ഇപ്പോളിതാ പുതിയ ഒരറിവുംകൂടി ,.,.,മനോഹരം ഈ യാത്രാ ലേഖനം.,., ചിത്രങ്ങള്‍ അതിനു മാറ്റുകൂട്ടുന്നു ,.,.,ആശംസകള്‍
ReplyDeleteഹൊ , ഇങ്ങനെ ഒക്കെ ഉണ്ടല്ലേ, ശ്ശോ
ReplyDeleteകാണാൻ കൊതിയുള്ള മറ്റൊരു രാജ്യം
നന്ദി
നന്നായിട്ടുണ്ട് അപ്പോള്‍ ഒരു ടിക്കെറ്റ് വേണം കേട്ടോ... ;)ആശംസകള്‍
ReplyDeleteഗബ്ബോണിനെ അടുത്തറിഞ്ഞു. വെള്ളമടിയില്‍ പോലും കേരളത്തിനോട് കട്ടക്ക് കട്ടക്ക് നില്ക്കുന്ന രാജ്യം. നല്ല ചിത്രങ്ങളും വീഡിയോകളും. മികവുറ്റ അവതരണം. തുടര്‍ച്ചയായി ബാക്കി വിശേഷങ്ങളും ഉടന്‍ പോന്നോട്ടെ...
ReplyDeleteകൊള്ളാലോ...എഴുത്തിന്റെ അവതരണ ശൈലി ഇഷ്ടപ്പെട്ടു. കൂടുതല്‍ വിശേഷങ്ങള്‍ എഴുതുക. പുതിയ സ്ഥലങ്ങളെക്കുറിച്ച് അറിയുവാന്‍ കഴിഞ്ഞതില്‍ സന്തോഷം.
ReplyDeleteഅങ്ങിനത്തെ രണ്ട് വീമാനം വാങ്ങണം, എന്നിട്ട് വിചാരിച്ച സ്ഥലങ്ങളിലൊക്കെ ഒന്നു കറങ്ങണം,
ReplyDeleteഅവതരണം നല്ല രസമുണ്ട് ട്ടോ...
നമ്മോട് കട്ടക്കു കട്ട നിൽക്കാൻ ത്രാണിയുള്ള ഒരു രാഷ്ട്രമോ...? കൊള്ളാം...
ReplyDeleteചിത്രങ്ങൾ മനോഹരം. ലിബി പറഞ്ഞതുപോലെ അങ്ങോട്ടേക്കൊന്നും പോകാനൊന്നും പറ്റില്ല. ഇങ്ങനെയൊക്കെ വല്ലതും എഴുതിയിട്. ഞങ്ങ വായിച്ച് ആസ്വദിച്ചോളാം...
ആശംസകൾ...
ഇങ്ങലൊരു സംഭവം തന്നെട്ടാ..
ReplyDeleteVery Nice Narration
ReplyDeleteഹോ... നല്ലൊരു യാത്ര കഴിഞ്ഞ ക്ഷീണം... ഇനിയൊന്ന് വിശ്രമിയ്ക്കട്ടെ!
ReplyDelete:)
അതു ശരി അപ്പോ വിമാനത്തില്‍ കുറെ ആളുണ്ടായിരുന്നു.. അതാ പശുക്കുട്ടിയെ പിന്നെ പിന്നെ എന്നു പറഞ്ഞത്.. ഒകെ
ReplyDeleteഎഴുത്തും പടങ്ങളും വലിയ ഇഷ്ടമായി.. ഇത്രേം പടങ്ങള്‍ ഉണ്ടായിരുന്നതാണോ എന്നറിയില്ല ഈ ബ്ലോഗ് തുറക്കുന്നുണ്ടായിരുന്നില്ല...
അടുത്ത ഭാഗം വേഗം വരട്ടെ..
അമ്പട വില്ലാ ..ലംബാ .. ഗബോണ്‍ യാത്ര ശരിക്കും കൽക്കി ട്ടോ .. സൂപ്പർ ... വ്യത്യസ്തമായ യാത്രാ വിവരണം .. മികവുറ്റ അവതരണത്തിനു സ്പെഷ്യൽ അഭിനന്ദനം ..
ReplyDeleteശ്രീജിത്ത്... വളരെ നന്നായിരിയ്ക്കുന്നു ഈ യാത്രാവിവരണം.. ചിത്രങ്ങളെല്ലാം അതി മനോഹരം.....
ReplyDeleteപെരുമ്പാമ്പുകൾക്ക് പണിയാകാതെ ഉള്ള സമയത്ത് ബാക്കി വിവരണംകൂടി എഴുതുക.... :)
ഇനിയും പോരട്ടെ..
ReplyDeleteഇരുനൂറ്റി അറുപത്തി ഏഴായിരത്തോളം ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുകയാണ് ഗബോണ്‍. >> ?
Area - Total 267,667 km2 (76th)
Deletesource - wikipedia
തെറ്റ് എനിക്ക് മനസിലായില്ല. ഒരു സുഹ്രുത്തു കൂടി പറഞ്ഞപ്പോള്‍ ആണ് മനസിലായത്. ചൂണ്ടികാണിച്ചതിന് നന്ദി.
Deleteതിരുത്തി. (കണക്കില്‍ ഞാന്‍ പണ്ടേ പുറകിലാ)
സൂപ്പര്‍... ഗാബോണ്‍...
ReplyDeleteനല്ല ഒന്നാന്തരം യാത്രാ വിവരണം! ആഫ്രിക്കയിലെ വർണ്ണ വിവേചനവും പട്ടിണിയും മാത്രം കേട്ടും കണ്ടും ശീലിച്ചിട്ടുള്ള സാധാരണക്കാർക്ക് ശരിക്കും കൌതുകവും വിജ്ഞാന പ്രദവും ആയ അവതരണം. ചിത്രങ്ങൾ ഒക്കെ ഗംഭീരം ആയിട്ടുണ്ട് . നാടും കുടുംബവും ഒക്കെ അകലെ ആണെങ്കിൽ കൂടി , ജോലി ചെയ്യുന്ന സ്ഥലങ്ങൾ സന്തോഷത്തോടെ കാണാനും അത് കൂട്ടുകാരുമായി പങ്കു വെക്കാനുമുള്ള ആ നല്ല മനസ്സിന് നന്ദി !
ReplyDelete:) വളരെ രസകരമായി ഞങ്ങളെ ഗബോണില്‍ എതിചിട്ട് മാഷ് ആ വിമാനോം പറഞ്ഞി വിട്ടിട്ട ഓഫീസില്‍ പോകുവാ?? പെരുമ്പാമ്പിനെ പേടിയില്ലേലും മറ്റു 'പാമ്പുകള്‍' വന്നാലോ? പിന്നെ എല്ലാത്തിലും കേരള കേരള എന്ന് പറഞ്ഞെങ്കിലും ഭാഷ ഗബോണി അല്ലെ?, അത് ഞങ്ങള്‍ക്ക് വലിയ പിടിയില്ല... വേഗം ഓഫീസില്‍ നിന്ന് വന്നു ഇതിനു പരിഹാരം ഉണ്ടാക്കുക....
ReplyDeleteവെത്യസ്തമായ അവതരണ ശൈലിക്ക് ചിത്രങ്ങള്‍ മാറ്റുകൂട്ടുന്നു . അടുത്തതിനായി കാത്തിരിക്കുന്നു.
ReplyDeleteകേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത പുതിയ രാജ്യത്തിന്റെ അറിവുകള്‍ ഉപകാരപ്രദം തന്നെ സംശയം ഇല്ല .അവതരണ ശൈലി മനോഹരം.കൂടുതല്‍ ഗാബോണ്‍ വിശേഷങ്ങളും മറ്റ് ആഫ്രിക്കന്‍ വിശേഷങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു .പുതിയ അറിവുകള്‍ സമ്മാനിച്ചതിനു നന്ദി .ആശംസകള്‍
ReplyDeleteയാത്ര, അല്ല ജോലി തുടങ്ങിയ പാടെ വിശ്രമവും...അതിലും കേരളാ മോഡൽ!!!
ReplyDeleteഈ കൊച്ചു വീഡിയോ പരിപാടി കൊള്ളാം... ഇനി നമ്മളത് കോപ്പിയടിച്ചേ അടങ്ങൂ!
“നമ്മളെപോലെ തന്നെ കൃഷിയില്‍ ഒന്നും
ReplyDeleteഇവര്‍ക്ക് വലിയ താല്‍പ്പര്യമില്ല. എല്ലാവര്ക്കും
സര്‍ക്കാര്‍ അല്ലെങ്കില്‍ ഓയില്‍ കമ്പനിയിലെ ജോലിയില്‍
ആണ് താല്പര്യം. എന്നാ പിന്നെ കള്ളുകുടിയില്‍ ഇവരെ തോല്‍പ്പിക്കാന്‍
പറ്റുമോ? അതുമില്ല...
മത്സരം സമനിലയില്‍ അവസാനിപ്പിക്കേണ്ടി വരും. “
അപ്പോൾ മലയാളിക്ക് പകരം വെക്കാൻ ഈ ലോകത്ത്
വേറെ ആളോളും ഉണ്ട് അല്ലേ ഭായ്
അടിപൊളി ..!
ReplyDeleteസ്ഥലവും ഭാഷയും അറിയാത്ത ഞങ്ങളെ വഴിയിലിട്ടു ലംബന്‍ മുങ്ങി അല്ലേ...
ReplyDeleteവേഗം വാ മനുഷ്യാ....ബാക്കി സ്ഥലം കാണാനുള്ളതാ
മനോരഹരമായ വിവരണവും അതിലേറെ മനോഹരമായ ചിത്രങ്ങളും... നാട്ടില്‍ വരുമ്പോള്‍ നമുക്കൊന്ന് കാണണം.. ഇതൊന്നും നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെങ്കിലും നേരിട്ട് കണ്ട ആളെ കാണാമല്ലോ .. :D
ReplyDeleteകേരളത്തില്‍ വച്ച് ഞാന്‍ ഇതുവരെ വിമാനത്തില്‍ കേറിയിട്ടില്ല.. കേരളം പോലുള്ള ഗാബോണിന്റെ വിമാന ദൃശ്യങ്ങള്‍ ഇഷ്ടായി.. ഇനിയും വരാം മറ്റൊരു യാത്രയില്‍ കൂട്ടായി..
ReplyDeleteഗാബോൺ ഇഷ്ടപ്പെട്ടു
ReplyDeleteഇജ്ജു ലംബന്‍ അല്ല അലംബനാ
ReplyDeleteആദ്യമായി ആണ് ഞാൻ ഇവിടെ വരുന്നത് .
ReplyDeleteകേരളം പോലുള്ള ഗാബോൺ യാത്ര ഇഷ്ടായി.. ഇനിയും വരാം.
അറിയപ്പെടാത്ത ആഫ്രിക്കന്‍ രാഷ്ട്രത്തെ പരിചയപ്പെടുത്തിയത് ഇഷ്ടമായി , കുറച്ചുകൂടി എഴുതാമായിരുന്നു എന്ന് തോന്നി . വീണ്ടും വരട്ടെ ആഫ്രിക്കന്‍ വിശേഷങ്ങള്‍,,
ReplyDeleteഇക്കിഷ്ട്ടായി .. വറൈറ്റി എഴുത്ത് ...
ReplyDelete:)
ഞാനും നയാൻഗയിലെത്തി.. ഇതുവരെ കണ്ടതെല്ലാം മനോഹരകാഴ്ചകൾ.. ബാക്കി കൂടെ കാണാൻ പോകട്ടെ.. :)
ReplyDeleteഒരു യാത്രയില്‍ കൂടെ കൂട്ടിയത് പോലെ എനിക്കിഷ്ടമായി ...ഇനിയും എന്നെ കൂടെ കൂട്ടുമല്ലോ ?
ReplyDeleteആദ്യഭാഗം ഞാനും അതിലിരുന്നു യാത്ര ചെയ്ത പോലെ തോന്നി. ഞാന്‍ കരുതിയിരുന്നത് സലാല മാത്രമേ കേരളത്തെ പോലെ ഉള്ളു എന്നാണു. കുടിയിലും നമ്മെ വെല്ലുമോ?
ReplyDeleteഇനി ആ വിടിയോകള്‍ ഒന്ന് കണ്ടിട്ടുവേണം അടുത്ത ഭാഗം നോക്കാന്‍.
:) അടുത്ത എസ്കെ പൊറ്റക്കാട് ആവുമോ?? കൊള്ളാം.. അവിടെ വരെ പോയ പ്രതീതി!!
ReplyDeleteനന്നായിരിക്കുന്നു ... ചിത്രങ്ങളും വീഡിയോ മനോഹരം ....
ReplyDeleteഇതിപ്പോഴാണ് കണ്ടത്... അടുത്ത ഭാഗം വായിക്കട്ടെ
ReplyDeleteഎന്റെ ബ്ലോഗിലെ ലിങ്ക് കണ്ടാണ് ഇവിടെയെത്തിയത്.. ആദ്യത്തെ പോസ്റ്റ് കണ്ടപ്പോൾ മൂന്നാം ഭാഗം. എന്നാപ്പിന്നെ ഒന്നിൽ നിന്ന് തുടങ്ങാമെന്ന് കരുതി ഈ പോസ്റ്റിൽ ഹരിശ്രീ കുറിച്ചു ;-)
ReplyDeleteഅധികം കേട്ടിട്ടില്ലാത്ത സ്ഥലങ്ങളെപ്പറ്റിയുള്ള യാത്രാവിവരണം ഒരു രസകരമായ അനുഭവം തന്നെയാണ്. അടുത്ത ഭാഗം വായിക്കട്ടെ!