Tuesday, October 16, 2012

വീണ്ടും ചില സാമ്പത്തിക വെളിപാടുകള്‍

"ഹലോ, ങേ നീയോ, കുറെ നാളായല്ലോ വിളിച്ചിട്ട്, നീ ഇപ്പോ എവിടാടെ?"

"ഞാന്‍ ഇപ്പോ അമേരിക്കയില്‍"
 

"വന്നുവന്നു ഏതു തോട്ടിച്ചാടിക്കും അമേരിക്കയില്‍ പോകാം എന്നായി"
 

"എന്നിട്ട് നീ ഇപ്പോഴും നാട്ടില്‍ തന്നെ ആണല്ലോ"
 

"അല്ലടെ, ഞാന്‍ ആഫ്രിക്കയിലാ"
 

"നിനക്ക് പറ്റിയ സ്ഥലം തന്നെ, കറങ്ങിതിരിഞ്ഞു പിന്നേം അവിടെതന്നെ എത്തി, അല്ലെ?"
 

"ഉം"
 

"നീ എന്താ വിളിച്ചേ?"
 

"നിന്നെ നാല് ചീത്തവിളിക്കാന്‍"
 

"എന്തിനു?"
 

"നീ വിദേശ നിക്ഷേപത്തിനെതിരെ ബ്ലോഗ്‌ എഴുതി എന്നറിഞ്ഞു, അതിനു"
 

"അത് പിന്നെ ശേരിയല്ലേ, ഇവിടെ ദിവസവും ഓരോ സാധനങ്ങള്‍ക്ക് വില കൂടുന്നു. അപ്പോഴാ അവന്‍റെ വിദേശ നിക്ഷേപം."
 

"എടാ പൊട്ടാ, വിലകയറ്റം നല്ലതാടാ, പ്രത്യേകിച്ചും മാക്രോ എകോനോമിക്സ് പോയിന്റ്‌ ഓഫ് വ്യൂവില്‍"
 

"എന്തൂട്ട്?"
 

"സാധാരണക്കാര്‍ കുറച്ചു കഷ്ടപെടും കുറച്ചുനാളത്തെക്കെങ്കിലും, കാരണം നമ്മള്‍ പല കാര്യങ്ങളിലും നമ്മുക്ക്‌ മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. പക്ഷെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെടും"

"എങ്ങിനെ?"
 

"എകോനോമിക്സിന്‍റെ ബയിസ്‌ എന്ന് പറഞ്ഞാല്‍ ധനവിനിയോഗമാണ്. കൂടുതല്‍ ധനം മാര്‍ക്കറ്റില്‍ വരുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും, കൂടുതല്‍ ജോലികള്‍ ഉണ്ടാകും കൂടുതല്‍ റിസോഴ്സ് വേണ്ടി വരും. കൂടുതല്‍ പണം തുടര്‍ച്ചയായി ഒഴുകുമ്പോള്‍ മാര്‍ക്കറ്റ്‌ സ്റ്റേബിള്‍ ആകും. മാര്‍ക്കറ്റ്‌ സ്റ്റേബിള്‍ ആയാല്‍ വിലകള്‍ എകീകരിക്കപെടും. പ്രവാസികള്‍ നടത്തുന്ന ഷോ ഓഫുകള്‍ കൂടി നിയന്ത്രിച്ചു, ശമ്പളത്തില്‍ കൂടി ഏകീകരണം നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ നമ്മള്‍ ലോക സാമ്പത്തിക ശക്തിയായി മാറും"

"എന്നുവെച്ചാല്‍?"
 

"നമ്മുടെ ശമ്പളവും ഇന്റര്‍നാഷണല്‍ ലെവലില്‍ ആവണം എന്ന്. അതിനു തുടക്കം കുറച്ചു കഴിഞ്ഞു ഐ.റ്റി രംഗത്ത് മാത്രമല്ല ഇന്ന് നല്ല ശമ്പളം കിട്ടുന്നത്, ബാങ്കിംഗ്, മാര്‍ക്കറ്റിംഗ് രംഗങ്ങളും ആ നിലവാരത്തിലേക്കെത്തിയിരിക്കുന്നു."

"ഓ അങ്ങിനെ, ഇവിടെ വില റോക്കറ്റ് പോലെയും, ശമ്പളം ഒച്ചുപോലെയുമാ പോകുന്നത്"
 

"നൂറു കോടി ജനങ്ങളുടെ ശംബളം എകീകരിച്ചിട്ടു മാത്രമേ വിലകയറാന്‍ പാടുള്ളൂ എന്നു പറയാന്‍ പറ്റില്ലലോ. അത് മാത്രമല്ല അങ്ങിനെ ചെയ്താല്‍ മാര്‍ക്കറ്റ്‌ ഒറ്റ ദിവസം കൊണ്ട് തകര്‍ന്നു പോകും"
 

"അപ്പൊ, വില കയറുന്നതില്‍ കുഴപ്പമില്ല എന്നാണോ ഈ എക്കണോമിക്സ് പറയുന്നത്?"
 

"ഇപ്പോള്‍ ഏറ്റവും വിലകൂടിയ സ്വര്‍ണം തന്നെ എടുക്കാം, സ്വര്‍ണത്തിന് പവന് എണ്ണായിരം രൂപയായിരുന്ന സമയത്ത് ഒരു സാധാരണകാരന് കിട്ടുന്ന ശംബളം മൂവായിരം രൂപയായിരുന്നു. അതായതു രണ്ടര മാസത്തെ ശംബളം വേണം ഒരു പവന്‍ വാങ്ങാന്‍. ഇന്നും ഏറ്റവും കുറഞ്ഞ ശമ്പളം പതിനായിരം രൂപ സ്വര്‍ണത്തിനു പവന് ഇരുപത്തിആറായിരം രൂപ. ഇപ്പോഴും സാധാരണക്കാരന് രണ്ടര മാസത്തെ ശംബളം വേണം ഒരു പവന്‍ മേടിക്കാന്‍. എവിടെയാണ് വില കൂടിയത്?"

"അതു ശെരിയാണല്ലോ..!"
 

"അതായതു വില കൂടിയപ്പോള്‍ ശമ്പളവും കൂടി, പക്ഷെ ശമ്പളത്തിന്റെ പ്രോപോഷന്‍ ശരിയായി ക്രമീകരിക്കാന്‍ ഗവര്‍മെന്റിനു കഴിഞ്ഞില്ല. ചില മേഖലകളില്‍ വളരെ കൂടിയ ശമ്പളവും ചിലതില്‍ വളരെ കുറഞ്ഞും പോയി. പക്ഷെ കാലക്രമത്തില്‍ ആ സ്ഥിതി മാറും. പിന്നെ ഗവര്‍മെന്റ്റ്‌ കൂടുതല്‍ തുക ടാക്സ്‌ ആയി പിടിക്കണം."

"ഇപ്പോള്‍ തന്നെ പത്തു-മുപ്പതു ശതമാനം പിടിക്കുന്നുണ്ട്. നിനക്ക് അടി ഞാന്‍തന്നെ തരേണ്ടിവരും എന്നാ തോന്നുന്നത്"
 

"എടാ, കൂടുതല്‍ ടാക്സ് കൊടുക്കുന്ന സമൂഹത്തിനു മാത്രമേ, കൂടുതല്‍ ഗവര്‍മെന്റിനോട് ആവശ്യപെടാന്‍ പറ്റൂ. നല്ല കാശു പിടിക്കുമ്പോള്‍ നീ ഒക്കെ ഓട്ടോമാറ്റിക്കായി അവകാശങ്ങള്‍ ചോദിച്ചു വാങ്ങികൊള്ളും"
 

"ഇനി കൂടുതല്‍ ടാക്സ് പിടിച്ചിട്ടു വേണം അവന്മാര്‍ക്ക് കൂടുതല്‍ അഴിമതി നടത്താന്‍"
 

"എടാ അഴിമതി ശെരിക്കും ഒരു പ്രശനമേ അല്ല. അത് വളര്‍ന്നു വരുന്ന എല്ലാ രാജ്യത്തും ഉണ്ടാവും. അമേരിക്കയിലും യൌറോപ്പിലും വളര്‍ച്ചയുടെ ദശയില്‍ അഴിമതി ഉണ്ടായിരുന്നു. ശെരിക്കും അഴിമതി തുടച്ചുമാറ്റുകയല്ല രാഷ്രീയ സ്ഥിരത അതാണ് കൂടുതല്‍ പ്രധാനം. അതിപ്പോള്‍ ഇന്ത്യയ്ക്കുണ്ട്."

"ഈ, രാഷ്രീയ സ്ഥിരത എന്ന് പറഞ്ഞാല്‍?"


"ആഫ്രികന്‍, മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ എപ്പോള്‍ വേണമെകിലും ഒരു പട്ടാള ഭരണകൂടം ജനാധിപത്യത്തെ മറിച്ചിട്ട് അധികാരം പിടിച്ചടക്കാം. പക്ഷെ ഇന്ത്യയില്‍ അങ്ങിനെ ഒരു സ്ഥിതിവിശേഷമില്ല"


"അതുകൊണ്ട്?"
 

"അതുകൊണ്ടാണ് ഇന്ത്യ ഒരു നിക്ഷേപ സുരക്ഷിത ഇടമാവുന്നത്. കൂടുതല്‍ വിദേശ നിക്ഷേപത്തിന് നമ്മള്‍ വിപണി തുറന്നു കൊടുക്കുകയാണ് വേണ്ടത്"
 

"അപ്പോള്‍ നമ്മള്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍, നമ്മുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, നമ്മുടെ ചെറുകിട വ്യവസായികള്‍ എല്ലാവര്‍ക്കും 'പണി' കിട്ടില്ലേ?"
 

"വാള്‍മാര്‍ട്ട് പാലക്കാടന്‍ മട്ട അരി അമേരിക്കയില്‍ നിന്നും കൊണ്ടുവരുമെന്നാണോ നീ കരുതുന്നത്. അവരുടെ ഇടപാടുകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ടാണ്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് കൂടുതല്‍ പണം ലഭിക്കും. കര്‍ഷകരെ ചൂഷണം ചെയ്തു കൊള്ളലാഭമുണ്ടാക്കുന്ന ഇടനിലകാരന് 'പണി' കിട്ടും. അത് മാത്രമല്ല കര്‍ഷകന് ആഗോള വിപണി തുറന്നു കിട്ടുകയും കൂടിയാണ് ചെയ്യുന്നത്"

"അതെങ്ങനെ?"
 

"നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ ഉണ്ടാകുന്ന സാധനമാണ് ചക്ക. കുറെ ചക്ക തുച്ചമായ വിലക്ക് തമിഴ്‌നാട്ടുകാര്‍ വാങ്ങി കൊണ്ടുപോകും എന്നലാതെ ചക്ക ഒട്ടും മാര്‍ക്കറ്റ്‌ ഇല്ലാത്ത സാധനമാണ് ‍. ആഗോളവിപണിയില്‍ ഈ ചക്കയ്ക്ക് എത്ര രൂപയാണ് വില എന്നറിയാമോ? വെറും നാലോ അഞ്ചോ ചുളയുള്ള പായ്കെറ്റിനു നാട്ടിലെ ഒരു അഞ്ഞൂറ് രൂപ വരും. ഈ ചക്ക വാള്‍മാര്‍ട്ട് വാങ്ങി പായ്കെറ്റിലാക്കി ആഗോള വിപണിയില്‍ കച്ചവടം ചെയ്താല്‍, അത് നമ്മുടെ ചക്ക കര്‍ഷകര്‍ക്ക് നെട്ടമല്ലേ? പിന്നെ നീ പറഞ്ഞ ചെറുകിട വ്യാപാരികള്‍, വലിയ സൂപര്‍ മാര്‍ക്കറ്റുകള്‍ ഉള്ള അമേരിക്കയില്‍ ചെറുകിട കച്ചവടക്കാര്‍ ഇല്ലെന്നാണോ നീ കരുതുന്നത്. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ അവര്‍ തയ്യാറാകണം എന്ന് മാത്രം."
 

"ഓഹോ"
 

"അത് മാത്രമല്ല ഇന്ത്യക്ക് ഒരു നല്ല സാമ്പത്തിക അടിത്തറയുണ്ട്. സമ്പാദ്യമുണ്ട്"
 

"സാമ്പത്തിക അടിത്തറ ഇന്ത്യക്ക്, പാതിരാത്രിയില്‍ വിളിചാണോ തമാശ പറയുന്നത്"
 

"ഒരു സാധാരണ വീട്ടമ്മയുടെ കയ്യില്‍ മിനിമം ഓരഞ്ചു പവന്‍ സ്വര്‍ണം കാണും, മിക്കവരുടെ കയ്യിലും അതില്‍ കൂടുതല്‍ ഉണ്ട്. കേരളത്തിലെ ബാങ്കുകളിലും ലോക്കറുകളിലും, വീടുകളിലെ അലമാരകളിലും ഇരിക്കുന്ന സ്വര്‍ണം അമേരിക്കയുടെ ഫെഡറല്‍ റിസര്‍വിനെക്കാള്‍ കൂടുതലാണ്!"

"ങേ..! പക്ഷെ അതിനു അവര്‍ തരണ്ടേ. പണയം വെക്കാന്‍ ചോദിച്ചാല്‍ തരുന്നില്ല. പിന്നാ"


"ഇന്ത്യയിലെ ഒരു സ്ത്രീ ഒരു പവന്‍ രാജ്യത്തിന് സംഭാവന ചെയ്താല്‍ പോലും ഏതു വലിയ സാമ്പത്തിക പ്രതിസന്ധിയും തരണം ചെയ്യാന്‍ ഇന്ത്യാക്കാവും. അതാണ് ഇന്ത്യക്ക് സാമ്പത്തിക അടിത്തറ ഉണ്ടെന്നു പറയുന്നത്." 


"അപ്പോള്‍ അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പല്ലേ?"
 

"പിന്നെ ജനങ്ങളില്‍ നിന്നും ടാക്സ് ആയി പിരിക്കുന്ന പണം സബ്സിഡികള്‍ക്ക് കൊടുക്കാതെ, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്‍റിനു ഉപയോഗിക്കണം"

"അപ്പോള്‍ പെട്രോളിനും ഗ്യാസിനും വൈദ്യുതിക്കും എല്ലാത്തിനും വില കൂടില്ലേ. മോനെ നിന്നെ ഇന്ത്യക്കാര്‍ തല്ലികൊല്ലും കേട്ടോ. അല്ലെങ്കില്‍ തന്നെ വൈദ്യുതി ഉപയോഗം കുറയ്ക്കണം എന്ന് പറഞ്ഞു ദിവസവും പരസ്യമാ"


"ഇറ്റ്‌ ഈസ്‌ സൊ ഫണ്ണി. ശെരിക്കും വൈദുത ഉപയോഗം രണ്ടിരട്ടിയോ മൂന്നിരട്ടിയോ ആക്കണം"
 

"അതിനു വൈദ്യുതി വേണ്ടേ ഉപയോഗിക്കാന്‍?"
 

"ഇല്ലെങ്കില്‍ ഉണ്ടാക്കണം, ഇന്ത്യയില്‍ അതിനുള്ള പണം ഇല്ല എന്നാണോ നീ കരുതുന്നത്. ഒരിക്കലും അല്ല. അതുമാത്രമല്ല, വൈദ്യുതിക്ക് നല്ല വില കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. കുക്കിംഗ് ഗ്യാസിന്റെ സബ്സിഡി എടുത്തു കളയട്ടെ, പക്ഷെ അപ്പോള്‍ ഗ്യാസ് തീര്‍ന്നു മാക്സിമം ഒരു മണിക്കൂറിനുള്ളില്‍ പുതിയ ഗ്യാസ് കിട്ടണം.  പക്ഷെ ആവശ്യത്തിന് ഉണ്ടാക്കുന്നില്ല. വികസിത രാജ്യങ്ങുടെ പണം വാങ്ങി നമ്മുടെ രാഷ്രീയക്കാര്‍ കളിക്കുന്നോ എന്ന് നമ്മള്‍ തീര്‍ച്ചയായും സംശയിക്കണം. കാരണം ഊര്‍ജം നമ്മള്‍തന്നെ ഉല്‍പ്പാദിപ്പിച്ചാല്‍, പിന്നെ അവരെ നമ്പണ്ട കാര്യം ഇല്ലലോ."
 

"പക്ഷെ, പ്രകൃതി, തീര്‍ന്നു കൊണ്ടിരിക്കുന്ന പരമ്പരാഗത ഊര്‍ജ സ്രോതസുകള്‍, പാരിസ്ഥിതി..?"
 

"തേങ്ങാകുല, നീ ഒക്കെ ഇരുട്ടത്ത്‌ കിടന്നാ മതി എന്നുള്ള വികസിത രാജ്യങ്ങളുടെ ദ്രഷ്ട്യം മാത്രമാണതു. അവരുടെ രാജ്യത്തു ഇതിനൊന്നും ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. നീ ഒക്കെ നോക്കിയാ മതി പ്രകൃതി ഞങ്ങള്‍ ഇത്തിരി സുഖിക്കട്ടെ എന്നുള്ളഭാവമാണവര്‍ക്ക്."
 

"അല്ലടെ, ഈ പാരിസ്ഥിതി സഘടനകള്‍ ഒക്കെ അമേരിക്കയിലും യൌറോപ്പിലും തുടങ്ങിയവയല്ലേ?"
 

"അതൊക്കെ വെറും ട്രിക്കല്ലേ, അമേരിക്കയും യൌറോപ്പും ഒരു ദിവസം ഉപയോഗിക്കുന്ന ടിഷ്യു പേപ്പര്‍ എത്ര മില്ല്യന്‍ ഡോളര്‍ വരും എന്ന് നിനക്കറിയാമോ? ടിഷ്യു ഉപയോഗം കുറയ്ക്കണം എന്ന് ഇവിടെങ്ങും ആരും പറയുന്നില്ല. പക്ഷെ അതെങ്ങാനം ഇന്ത്യക്കാരന്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ വരും അവന്‍റെ പ്രകൃതി സംരക്ഷണം. ഇവിടെ ഓരോ വീടിലും ഒന്നില്‍ കൂടുതല്‍ ഫ്രിഡ്ജ്‌ ഉണ്ട്, വളരെ അധികം ഇലട്രോണിക് ഉപകരണങ്ങള്‍ ഉണ്ട്. അതിനെ ഉപയോഗം കുറയ്ക്കണ്ട, വികസ്വര രാജ്യങ്ങള്‍ ഉപയോഗിച്ചാല്‍ അപ്പൊ കാര്‍ബണ്‍ എമിഷന്‍ കൂടും."

"എടെ,  നീ
ശെരിക്കും ആരുടെ കൂടെയാ?"
 

"തീര്‍ച്ചയായും ഇന്ത്യക്കാരുടെ കൂടെ, പക്ഷെ നമ്മള്‍ കാര്യങ്ങള്‍ കുറെ കൂടി വിശാലമായി കാണണം. ഉപയോഗം കുറക്കുക അല്ല ചെയ്യണ്ടത്, ശെരിക്കും കൂട്ടണം, ഉപയോഗം കൂടുമ്പോള്‍ നിര്‍മാണം കൂടും, നിര്‍മാണം കൂടുമ്പോള്‍ വിതരണം കൂടും, വിതരണം കൂടുമ്പോള്‍ ഉപയോഗം വീണ്ടും കൂടും. അപ്പോള്‍ വിപണിയില്‍ മല്‍സരം കൂടും. മാത്രമല്ല ജോലി അവസരങ്ങള്‍ കൂടും. കൂടുതല്‍ പണം മാര്‍കെറ്റില്‍ എത്തും അങ്ങിനെ വില ഒരേ നിലവാരത്തില്‍ എത്തും. ഒരു പക്ഷെ വില കുറയാനും മതി"

"ക്ര..ക്രി.."

"എന്തോന്നാടെ, ഒരു കാറുമുറാ ശബ്ദം. എന്തോ വലിച്ചു കെറ്റുവാ അല്ലെ?"
 

"ഒരു ബര്‍ഗര്‍, ഒരു കോക്ക്, പിന്നെ ഒരു സലാഡ്‌. മൊത്തം അഞ്ചു ഡോളര്‍"
 

"അതു കുറെ പൈസ ആയല്ലോ."

"പോടാ, ഇവിടുത്തെ ശംബളം വെച്ചു നോക്കിയാല്‍ നാട്ടില്‍ ഇരുപതുരൂപയ്ക്ക് ഊണു കിട്ടുന്നതുപോലെ"

"ആ പൈസക്ക് ഇപ്പോള്‍ നാട്ടില്‍ ഒരു സാദാ ഊണ് പോലും കിട്ടില്ല."
 

"എടാ,  സാമ്പാറും അവിയലും ഊണും ഒക്കെ നിരോധിക്കണം"
 

"എന്തോന്ന്..?"
 

"ഞാന്‍ ഉദേശിച്ചത് പൂര്‍ണമായി നിരോധിക്കണം എന്നല്ല. നമ്മള്‍ ഇന്ത്യക്കാര്‍ എത്ര സമയമാണ് പാചകത്തിനു വേണ്ടി ചിലവഴിക്കുന്നത്, ഒരു ശരാശരി വീട്ടമ്മയുടെ മുക്കാല്‍ ദിവസവും പാചകത്തിനു മാത്രമായി നഷ്ടപെടുന്നു, എന്നാല്‍ അവള്‍ക്കു അഞ്ചു പൈസ പോലും കിട്ടുന്നുമില്ല. നമ്മള്‍ സാമ്പാറും, അവിയലും, ചോറും ഒക്കെ ഉല്പാദിപ്പിക്കുന്ന ഫാകറ്ററികള്‍ തുടങ്ങണം. നമ്മുടെ സ്ത്രീകള്‍ അവിടെ ജോലി ചെയ്യട്ടെ. മാസ്സ് പ്രൊഡക്ഷന്‍ ആയത്കൊണ്ട് വീട്ടില്‍ ഉണ്ടാക്കുന്നതിന്റെ പകുതി വിലയില്‍ വിപണിയില്‍ വില്‍ക്കനാവും. മാത്രമല്ല സ്ത്രീകള്‍ക്ക് വരുമാനവും."
 

"അപ്പോള്‍ അവര്‍ അതില്‍ ചേര്‍ക്കുന്ന രാസ പദാര്‍ത്ഥങ്ങള്‍ ഒക്കെ ആരോഗ്യത്തിനു മോശമല്ലെ?"
 

"പിന്നെ ഇപ്പോള്‍ നിനക്ക് കിട്ടുന്ന പച്ചകറിയും മീനും ഒക്കെ ഓര്‍ഗാനിക്ക് സര്‍ട്ടിഫയിട്  അല്ലെ. പോയി വല്ലതും തിന്നിട്ടു ഉറങ്ങാന്‍ നോക്കടാ"
 

"ങേ..! ഇപ്പൊ ഞാന്‍ ആയോ നിരപരാധി..?" 


----------------

സമര്‍പ്പണം:
അമേരിക്കയിലെ  തിരക്കുപിടിച്ച  ജീവിതത്തില്‍ എന്നെ ഇക്കണോമിക്സിന്‍റെ വിവിധ തലങ്ങള്‍ മനസിലാക്കിതരാന്‍ കുറച്ചു സമയം മാറ്റിവെച്ച എന്‍റെ നല്ല സുഹ്രുത്തുക്കള്‍ക്കും. അവരെ അതിനു പ്രേരിപ്പിച്ച 'ജാക്ക്‌ ഡാനിയേല്‍', 'ജോണ്ണി വാക്കര്‍' തുടങ്ങിയ സായിപ്പന്മാര്‍ക്കും. 

61 comments:

  1. "ഇന്ത്യയിലെ ഒരു സ്ത്രീ ഒരു പവന്‍ രാജ്യത്തിന് സംഭാവന ചെയ്താല്‍ പോലും ഏതു വലിയ സാമ്പത്തിക പ്രതിസന്ധിയും തരണം ചെയ്യാന്‍ ഇന്ത്യാക്കാവും. അതാണ് ഇന്ത്യക്ക് സാമ്പത്തിക അടിത്തറ ഉണ്ടെന്നു പറയുന്നത്."


    ശരിയാണല്ലോ.
    രസിപ്പിച്ചു

    ReplyDelete
  2. എനിക്ക് സാമ്പത്തിക ശാസ്ത്രം വശമില്ല അത് കൊണ്ട് കൂടുതല്‍ ഒന്നും പറയാന്‍ അറിയില്ല
    പക്ഷെ കോര്‍ പരെറ്റുകളെ നിക്ഷേപം എന്ന് പറഞ്ഞു അകത്തു കയറ്റിയാല്‍ രാജ്യത്തിന്‌ ദോഷം അല്ലാതെ ഗുണം ഒന്നും ഉണ്ടാവില്ല ഉറപ്പ്

    ReplyDelete
  3. ഞാൻ ഇത് നേരത്തെ വായിച്ചിരുന്നല്ലോ? അക്ഷര തെറ്റുകൾ തിരുത്തിയതായി ബോധ്യപ്പെട്ടു..

    പണ്ട് 2 രൂപക്ക് ചായ കിട്ടിയിരുന്നേൽ ഇന്ന് 7 രൂപയോളം കൊടുക്കണം

    2=7

    പണ്ട് ഒരു അധ്യാപകന്റെ ശമ്പളം 5000 ആയിരുന്നേൽ ഇന്ന് 12000 മുതലാണ് അതായത്. 5000=12000

    മൂല്യ തുലനം നടത്തിയാൽ ഇവയൊക്കെയാണ് അല്ലെങ്കിൽ ഇങ്ങനെയൊക്കെയാണ് നമുക്ക് മനസ്സിലാവാൻ കഴിയുക.

    ReplyDelete
  4. ഇദ്ദേഹത്തെ മന്മോഹന്‍ സിങ്ങിന് ശേഷം പ്രധാനമന്ത്രി ആക്കണം ..ഇന്ത്യ നല്ലോണം വളരട്ടെ

    ReplyDelete
  5. അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് അല്ലെ? പണ്ട് (എന്നാല്‍ വളരെ പണ്ടല്ല!!) ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ഇന്ത്യയില്‍ തുടങ്ങുമ്പോള്‍ വല്യൊരു പ്രഖ്യാപനം നടത്തി. "ഞങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങും" എന്ന്. എന്നിട്ട് വാങ്ങിയോ എന്നറിയില്ല. പക്ഷെ അവരുടെ വില സാധാരണ പലചരക്ക് പച്ചക്കറി മാര്‍ക്കറ്റിലേതിനെക്കാള്‍ കൂടുതല്‍ ആണെന്ന് മാത്രം അറിയാം. അത്ര മാത്രം "റിലയബിള്‍" ആണ് നമ്മുടെ സാമ്പത്തിക രാഷ്ട്രീയ രംഗം. അപ്പൊ ഇതെല്ലം നമ്മള്‍ അങ്ങ് വിശ്വസിച്ചേക്കാം അല്ലെ??

    ReplyDelete
  6. "ഇപ്പോള്‍ ഏറ്റവും വിലകൂടിയ സ്വര്‍ണം തന്നെ എടുക്കാം, സ്വര്‍ണത്തിന് പവന് എണ്ണായിരം രൂപയായിരുന്ന സമയത്ത് ഒരു സാധാരണകാരന് കിട്ടുന്ന ശംബളം മൂവായിരം രൂപയായിരുന്നു. അതായതു രണ്ടര മാസത്തെ ശംബളം വേണം ഒരു പവന്‍ വാങ്ങാന്‍. ഇന്നും ഏറ്റവും കുറഞ്ഞ ശമ്പളം പതിനായിരം രൂപ സ്വര്‍ണത്തിനു പവന് ഇരുപത്തിആറായിരം രൂപ. ഇപ്പോഴും സാധാരണക്കാരന് രണ്ടര മാസത്തെ ശംബളം വേണം ഒരു പവന്‍ മേടിക്കാന്‍. എവിടെയാണ് വില കൂടിയത്?"

    സംഗതി വളരെ രസകരമായിട്ടുണ്ട് ട്ടോ. ചിന്തനീയമായ കാര്യങ്ങളാ ഹാസ്യവത്കരിച്ച് പറഞ്ഞിരിക്കുന്നത്. മുകളിൽ ഞാൻ കോപ്പി ചെയ്തിട്ട ഭാഗം തന്നെ നോക്കിയാൽ,അതിൽ രസിക്കാനല്ല,ചിന്തിക്കാനാണ് കൂടുതലുള്ളത്. പിന്നെയുമുണ്ട് ഇതിൽ,

    '"തീര്‍ച്ചയായും ഇന്ത്യക്കാരുടെ കൂടെ, പക്ഷെ നമ്മള്‍ കാര്യങ്ങള്‍ കുറെ കൂടി വിശാലമായി കാണണം. ഉപയോഗം കുറക്കുക അല്ല ചെയ്യണ്ടത്, ശെരിക്കും കൂട്ടണം, ഉപയോഗം കൂടുമ്പോള്‍ നിര്‍മാണം കൂടും, നിര്‍മാണം കൂടുമ്പോള്‍ വിതരണം കൂടും, വിതരണം കൂടുമ്പോള്‍ ഉപയോഗം വീണ്ടും കൂടും. അപ്പോള്‍ വിപണിയില്‍ മല്‍സരം കൂടും. മാത്രമല്ല ജോലി അവസരങ്ങള്‍ കൂടും. കൂടുതല്‍ പണം മാര്‍കെറ്റില്‍ എത്തും അങ്ങിനെ വില ഒരേ നിലവാരത്തില്‍ എത്തും. ഒരു പക്ഷെ വില കുറയാനും മതി"'

    മൊത്തത്തിൽ ബഹുജോറായിട്ടുണ്ട്. ഇത്തരം നല്ല ചിന്തകൾക്ക് പ്രേരണ തന്ന ആ 'സായിപ്പന്മാ'ർക്ക് ഒരായിരം നന്ദി എന്റെ വകയും. ആശംസകൾ.

    ReplyDelete
  7. sayippanmaru anno ennu onnude nokkanm alle lembaa?

    ReplyDelete
  8. അയ്യോ എന്തുമാത്രം എക്കണോമിക്സാ.....
    സത്യത്തിൽ കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങിനെയൊക്കെയാ ഇല്ലെ.....
    പാവം മൻമോഹൻജി - എന്തുമാത്രം പഴി കേട്ടു.

    - സരസമായി പറഞ്ഞ് ചിന്തയെ ഉണർത്തി......

    ReplyDelete

  9. sir,
    valare nanayitidu,therivilikan vendi anekilum athu oru nalla chindayileku viral chooundiyathil namukku santhoshikkam...

    thudarnnum puthiya puthiya chindakl undavate, athu ivide pradiphalikkate ennu ashamsikkunu...

    blog ezhuthikondu irikuna oru bloger
    :)

    ReplyDelete
  10. ഇങ്ങിനെ വില കൂടിയ സാധനങ്ങള്‍ വാങ്ങാനുള്ള ശമ്പളവും ഉല്പാദിക്കുന്ന വസ്തുക്കള്‍ക്ക് ലഭിക്കുന്ന ന്യായ വിലയും കാത്ത്‌ ഇരിക്കാം അല്ലെ...

    ReplyDelete
  11. സാമ്പാറും അവിയലും ഉദ്പാധിപ്പിക്കുന്ന ഫാക്ടറി വരുമായിരിക്കും അല്ലെ?

    ReplyDelete
  12. കണ്‍ഫ്യൂഷനായല്ലോ....
    എന്തായലും ഒന്നു മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു...

    ആശംസകള്‍

    ReplyDelete
  13. തമാശയിലൂടെ ആണെങ്കിലും പറഞ്ഞതോക്കെ പരമാര്‍ത്ഥം ! ഇതൊക്കെ നാട്ടില്‍ ചെന്ന് പറഞ്ഞാല്‍ എപ്പോള്‍ അമേരിക്കന്‍ ചാരനായി മുദ്ര കുത്തി എന്ന് ചോദിച്ചാല്‍ മതി :-)

    ReplyDelete
  14. പ്രിയപ്പെട്ട മുതലാളി അങ്ങയോട്: "വില വര്‍ദ്ധനവും ശമ്പള വര്‍ദ്ധനവും തമ്മില്‍ ഇന്നലത്തേതെന്ന പോല്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നു ഉറപ്പുവരുത്തണം. കൂലികൂടുമ്പോള്‍ സാധനത്തിനു വിലകൂട്ടുകയും സാധനങ്ങള്‍ക്ക് വിലകൂടുമ്പോള്‍ ആ വിലക്കനുസരിച്ചു തൊഴിലാളിക്ക് വിപണി അന്യമാകുന്ന വിധത്തില്‍ മാത്രം കൂലിയെ സമീപിക്കുകയും ചെയ്യുക."


    അഥവാ, ഒറ്റ നോട്ടത്തില്‍ കൂലി കൂടിയതായി തോന്നുന്ന വിധത്തിലാവുകയും എന്നാല്‍ അവശ്യ വസ്തുക്കളുടെ വിലക്കനുസൃതമായി കൂലി ഉയരാതിരിക്കുകയും ചെയ്യണം. ഇങ്ങനെ, വാങ്ങാനാവാതെകണ്ട് സമൂഹത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളും പട്ടിണി കിടന്നു മരിക്കുമ്പോള്‍ താങ്കളുടെ ഗോഡൌണില്‍ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കണം എന്ന് ..!


    ഇവ്വിധം മഹാഭൂരിപക്ഷത്തിന്റെ വാങ്ങാനുള്ള ശേഷിയെ കെടുത്തിക്കൊണ്ടാവണം, പ്രിയ മുതലാളി സുഹൃത്തേ.. താങ്കളുടെ ശരീരം കൊഴുക്കേണ്ടത്.

    ചെറുകിട കച്ചവടക്കാരേയും ഇതേ രീതിയില്‍ കൈകാര്യം ചെയ്യണം. അതിനായി 'വിപണി തുറന്നിടുന്നതിലെ' വാങ്ങുന്നതിലും കൊടുക്കുന്നതിലുമുള്ള മത്സരം എന്ന കാരണത്തെ/പൊള്ളത്തരത്തെ അധികാരികളെക്കൊണ്ട് ആവര്‍ത്തിപ്പിക്കുക. പുതിയ കരാറുകളിലൂടെ വിസില്‍ ഊതിക്കുക. സാധുക്കള്‍ ഓടി തളരട്ടെ.. തളര്‍ന്നു വീഴട്ടെ... !!!


    ReplyDelete
  15. ആക്ഷേപ ഹാസ്യം നനായി വഴങ്ങുന്നുണ്ട് ശ്രീജിത്ത്. സാമ്പത്തികമായി നമ്മള്‍ മുന്നേറുന്നു എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം വിളിച്ചു പറയുന്ന നമ്മുടെ സാമ്പത്തിക വിദഗ്ദന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ശാസ്ത്രം പക്ഷെ ഇതിലും ഏറെ വിചിത്രമാണ് കേട്ടോ

    ReplyDelete
  16. ചുളുവില് കാര്യമാടിട്ടു കുറെ കാരയങ്ങലങ്ങു പറഞ്ഞു തന്നല്ലോ മാഷേ .. പുതിയൊരു ട്രാക്ക് . വളരെ ഇഷ്ടപ്പെട്ടു... നീണ്ടു നിവര്‍ന്ന ലേഖനങ്ങള്‍ വായിച്ചു തീര്‍ക്കുന്ന ബുദ്ധിമുട്ട് ഇവിടെ അനുഭവിച്ചതെയില്ല...
    ആശംസകള്‍...

    ReplyDelete
  17. തമാശയിലൂടെ ആണെങ്കിലും പറഞ്ഞതോക്കെ പരമാര്‍ത്ഥം..ആശംസകള്‍

    ReplyDelete
  18. ഞാനും എക്ണോമിസൊക്കെതന്നെയാ പഠിച്ചത് മൈക്രോയും മേക്ക്രോയും ഇതയങ്ങോട്ട് ആഴത്തിലേക്ക് ഇട്ട് ചിന്തിച്ചില്ല ഹീഹിഹി കൊള്ള കെട്ടൊ ഈ റീ സെർച്ച്

    ReplyDelete
  19. ഇങ്ങനെയൊക്കെ സരസമായി പറഞ്ഞു തന്നാൽ നിയ്ക്കും എല്ലം തലയിൽ കേറും.. :)
    ഇഷ്ടായി ട്ടൊ..ആശംസകൾ..!

    ReplyDelete
  20. ചുരുക്കി പറഞ്ഞാൽ മന്മോഹൻ സിംഗിനെ വെറുതെ ചീത്ത വിളിച്ചു.. ശ്ശോ..

    ReplyDelete
  21. ലംബന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഇത്ര അഡ്വാന്‍സ്ഡ് ആണെന്നറിഞ്ഞില്ല..

    ഹ.. ഹാ.. വിശദീകരണങ്ങള്‍ നന്നായിരിക്കുന്നു

    ReplyDelete
  22. ഇങ്ങനെ വിചിത്ര സാമ്പത്തികശാസ്ത്രം കണ്ടുപിടിച്ച ഈ തല സമ്മതിക്കണം..നല്ലൊരു ആക്ഷേപഹാസ്യം... അല്ലാതെ നമ്മുടെ പ്രധാനമന്ത്രി പറയുന്നതുപോലെ ആയിരുന്നേല്‍...,,,,ഞാന്‍ ചിരിച്ചു ചിരിച്ചു ചത്തേനെ... (ഇത് വായിച്ചും ചിരിച്ചുട്ടോ... )

    ReplyDelete
  23. നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ വളർച്ച അറിയാനായിട്ട് ഈ പോസ്റ്റ് വായിക്കേണ്ടി വന്നു. അപ്പോൾ നമ്മുടെ നാട് നല്ല രീതിയലാണല്ലോ.. ശ്ശോ...എന്റെ ഓരോ തെറ്റിദ്ധാരണകളെ...
    നന്നായി എഴുതി.., പലപ്പോഴും ചുണ്ടിൽ ചിരി വന്നു...ആശംസകൾ..

    ReplyDelete
  24. അല്ല. ഇയാള് ആരുവാ... അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ... എങ്ങാണ്ട് കിടന്ന “സായിപ്പുമാരുടെ” വാക്കും കേട്ട് നാട്ടിലുള്ള പാവങ്ങളെ പട്ടാളച്ചിട്ട പഠിപ്പിക്കാൻ വന്ന ..... :)

    താളവട്ടത്തിലെ സോമനെയും ജഗതിയെയും ഓർമ്മ വന്നൂട്ടോ ശ്രീജിത്ത്... ഹാസ്യമെഴുതി തെളിഞ്ഞ് തുടങ്ങിയല്ലോ... അഭിനന്ദനങ്ങൾ...

    ReplyDelete
  25. വില കൂട്ടാൻ സമരം ചെയ്യണ്ട. അവരുടെ ഇഷ്ടം പോലെ കൂട്ടിക്കോളും.
    അതിനനുസരിച്ച് ശമ്പളം കിട്ടാൻ സമരം ഒരു പാടു നടത്തേണ്ടി വരും.
    നല്ല ചിന്തകൾ...
    അതും യൂറോപ്യന്മാർ പറഞ്ഞുതരേണ്ടി വന്നു...!
    അതുകൊണ്ടാ ഒരു സംശയം...?!!

    ReplyDelete
  26. അവര്‍ക്കൊക്കെ പിന്നെ എന്തും ആവാമല്ലോ വികസ്വര രാജ്യങ്ങള്‍ ഉപയോഗിച്ചാല്‍ അപ്പൊ പ്രകൃതി സംരക്ഷണം കാര്‍ബണ്‍ എമിഷന്‍ ...ഹാ ...അങ്ങനെ വിട്ടു കൊടുക്കണ്ട...

    കൊള്ളം ലംബാ ഇഷ്ടപ്പെട്ടു.


    ReplyDelete
  27. ആദ്യം കമന്റു ..പിന്നെ വായന....പിന്നെ ശേഷം !!
    ഇത് വന്നത് മണി അടിച്ചു അരീച്ചതാ...!!

    ReplyDelete
  28. "ഞാന്‍ ഉദേശിച്ചത് പൂര്‍ണമായി നിരോധിക്കണം എന്നല്ല. നമ്മള്‍ ഇന്ത്യക്കാര്‍ എത്ര സമയമാണ് പാചകത്തിനു വേണ്ടി ചിലവഴിക്കുന്നത്, ഒരു ശരാശരി വീട്ടമ്മയുടെ മുക്കാല്‍ ദിവസവും പാചകത്തിനു മാത്രമായി നഷ്ടപെടുന്നു, എന്നാല്‍ അവള്‍ക്കു അഞ്ചു പൈസ പോലും കിട്ടുന്നുമില്ല. നമ്മള്‍ സാമ്പാറും, അവിയലും, ചോറും ഒക്കെ ഉല്പാദിപ്പിക്കുന്ന ഫാകറ്ററികള്‍ തുടങ്ങണം.

    Kollam.... Njan orikkal koodi aanayittu prakhyaapikkukayaanu....

    Rasipichu tto Congratzz

    ReplyDelete
  29. ഹി ഹി പണ്ട് നമ്മുടെ ശ്രീബുദ്ധന്‍ ഏതോ മരച്ചുവട്ടില്‍ പോയി കിടന്നപ്പോ ബോധോദയം വന്നു എന്ന് കേട്ടിട്ടുണ്ട്.. ഈ ആഫ്രിക്കയില്‍ എത്തിയപ്പോ ശ്രീജിത്തേട്ടനും വന്നോ ഉദയം??? ഞാനും ആഫ്രികയില്‍ വന്നാലോ എന്ന് ആലോചിക്കുകയാ...

    ReplyDelete
  30. നന്നായിട്ടുണ്ട് /? സ്വര്‍ണ്ണം അതിനോടുള്ള കമ്പം സ്ത്രീകള്‍ ഒരിക്കലും വിടില്ല .,.,ഹാസ്യം നന്നായിരിക്കുന്നു അവതരണത്തിലും മികവു പുലര്‍ത്തി.,.,.,ഇനി സാമ്പാര്‍ അല്ല ചായ വരെ ഓണ്‍ലൈനില്‍ വീട്ടില്‍ കിട്ടാന്‍ തുടങ്ങും .,.,.

    ReplyDelete
  31. economics nte macro yum micro yum lalithamayi parajirikkunnu...kollam..

    ReplyDelete
  32. ഇന്ത്യയിലെ ഒരു സ്ത്രീ ഒരു പവന്‍ രാജ്യത്തിന് സംഭാവന ചെയ്താല്‍ പോലും ഏതു വലിയ സാമ്പത്തിക പ്രതിസന്ധിയും തരണം ചെയ്യാന്‍ ഇന്ത്യാക്കാവും. അതാണ് ഇന്ത്യക്ക് സാമ്പത്തിക അടിത്തറ ഉണ്ടെന്നു പറയുന്നത്."
    എന്നിട്ട് അതും കൂടി രാഷ്ട്രീയക്കാരന്‍റെ ഭാര്യയ്ക്ക് കൊടുക്കണല്ലേ....
    നന്നായിട്ടുണ്ട്.. നല്ല അവതരണം..

    ReplyDelete
  33. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞ പോസ്റ്റ്‌
    അവതാരം കൊള്ളാം.

    ReplyDelete
  34. ഹഹഹ! സമ്മതിച്ചിരിക്കുന്നു. നല്ല സാമ്പത്തികശാസ്ത്രം. മന്മോഹൻ സിംഗിനു ഒരു പകരക്കാരനില്ലെന്ന് വിഷമിക്കേണ്ട. പോസ്റ്റിലെ തമാശ ആസ്വദിച്ചു. ആശംസകൾ!

    ReplyDelete
  35. ശ്ശെടാ... കുറേയൊക്കെ ശരിയാണല്ലോ എന്ന് സമ്മതിയ്ക്കേണ്ടി വരും :)

    ചിന്തകളൊക്കെ കൊള്ളാം

    ReplyDelete
  36. അമേരിക്കയും യൌറോപ്പും ഒരു ദിവസം ഉപയോഗിക്കുന്ന ടിഷ്യു പേപ്പര്‍ എത്ര മില്ല്യന്‍ ഡോളര്‍ വരും എന്ന് നിനക്കറിയാമോ? ടിഷ്യു ഉപയോഗം കുറയ്ക്കണം എന്ന് ഇവിടെങ്ങും ആരും പറയുന്നില്ല. പക്ഷെ അതെങ്ങാനം ഇന്ത്യക്കാരന്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ വരും അവന്‍റെ പ്രകൃതി സംരക്ഷണം

    എക്കണോമിക്ക്സ്‌ സാഹിത്യം തകര്‍ത്തു മോനെ....വളരെ നന്നായിരിക്കുന്നു.

    ReplyDelete
  37. അടുത്ത പ്രധാനമന്ത്രി ലംബമോഹന്‍സിംഗിന്റെ പരണഭരിഷ്കാരങ്ങള്‍

    ReplyDelete
  38. സമകാലിക വിഷയങ്ങള്‍ ഹാസ്യ രൂപത്തില്‍ ,,,കൊള്ളാം ട്ടോ !!

    ReplyDelete
  39. മിന്‍.പിസിNovember 2, 2012 at 2:02 AM

    നമ്മുടെ മന്മോഹന്‍ ചേട്ടായിയ്ക്ക് ഒരു ദിവസം അല്‍പ്പം സമയം ട്യൂഷന്‍
    കൊടുക്ക്‌ കുഞ്ഞേ നമ്മുടെ നാട് നന്നാവും . ശ്രീ കൊള്ളാം .

    ReplyDelete
  40. kollaam.. appo angane ഒക്കെയാണ് കാര്യങ്ങളുടെ കെടപ്പ് വശം അല്ല്യോ....

    കൊയപ്പല്ല... ഇപ്പൊ ശര്യാക്കി തരാം, മേയ്തീനെ ആ ചെറ്യേ സ്പാന്നര് ഒന്നിങ്ങുട് എടുത്തേ ....

    അല്ല മാഷേ, ഈ പെര്‍കാപിറ്റ ഇന്‍കവും നക്കാപിച്ച ഇന്‍കവും തമ്മിലുള്ള വ്യത്യാസം എന്താ?

    കൊള്ളുന്ന കൊള്ളിക്കുന്ന ഹാസ്യം ഇഷ്ടായി ട്ടാ (വെറുതെ ഒന്നൂടെ വായിച്ചതാ )

    ReplyDelete
  41. ആക്ഷേപ ഹാസ്യം കൊള്ളാം.ചിന്തിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ സരസമായി പറഞ്ഞു..

    ReplyDelete
  42. നര്‍മ്മത്തിലൂടെ യുള്ള സാമ്പത്തിക ശാസ്ത്രം എനിക്ക് ക്ഷ ബോധിച്ചു ...ഇങ്ങനെയൊക്കെ അന്ന് എന്റെ ക്ഷീല ടീച്ചര്‍ സാമ്പത്തിക ശാസ്ത്രം പടിപ്പിചിരുന്നേല് എം എ കൂടി എടുക്കാമായിരുന്നു...‍:( നല്ല രചന ആശംസകള്‍..,അഭിനന്ദനങ്ങള്‍

    ReplyDelete
  43. സംഗതി നന്നായിട്ടോ മാഷെ, പക്ഷെ സത്യത്തില്‍ ഇങ്ങലെന്തിനാ ആ നാട്ടിപ്പോയി കണ്ട സായിപ്പന്മാരുടെ കഴുത്തോടിച്ചു കളിക്കുന്നത്? ഇബടെ നാട്ടില്‍ വല്ല ക്രിസ്ത്യന്‍ സഹോദരന്മാരുട്യോ മറ്റോ ഒടിച്ചാല്‍ പോരെ?

    ReplyDelete
  44. അതൊക്കെ വെറും ട്രിക്കല്ലേ, അമേരിക്കയും യൌറോപ്പും ഒരു ദിവസം ഉപയോഗിക്കുന്ന ടിഷ്യു പേപ്പര്‍ എത്ര മില്ല്യന്‍ ഡോളര്‍ വരും എന്ന് നിനക്കറിയാമോ? ടിഷ്യു ഉപയോഗം കുറയ്ക്കണം എന്ന് ഇവിടെങ്ങും ആരും പറയുന്നില്ല. പക്ഷെ അതെങ്ങാനം ഇന്ത്യക്കാരന്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ വരും അവന്‍റെ പ്രകൃതി സംരക്ഷണം. ഇവിടെ ഓരോ വീടിലും ഒന്നില്‍ കൂടുതല്‍ ഫ്രിഡ്ജ്‌ ഉണ്ട്, വളരെ അധികം ഇലട്രോണിക് ഉപകരണങ്ങള്‍ ഉണ്ട്. അതിനെ ഉപയോഗം കുറയ്ക്കണ്ട, വികസ്വര രാജ്യങ്ങള്‍ ഉപയോഗിച്ചാല്‍ അപ്പൊ കാര്‍ബണ്‍ എമിഷന്‍ കൂടും."

    Sathyathil ee tissuevinte karyam njanippozha chindikkunnathu .

    ReplyDelete
  45. Manoharamaayirikkunnu keep it up chettayi.

    ReplyDelete
  46. ശരിക്കും ആഫ്രിക്കയില്‍ ജോലി തേടി പോയതാണോ?
    അതോ ദുബായീന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ ഫ്ലൈറ്റില്‍ കയറി തന്നെ വഴിതെറ്റി അവര്‍ ആഫ്രിക്കയില്‍ ഇറക്കിയതാണോ?
    സംഗതി ജോര്‍ ആയിട്ടുണ്ട്‌.
    പള്ളക്കിട്ട് തന്നെ കിട്ടി!

    ReplyDelete
  47. സ്വര്‍ണമില്ലാത്ത പെണ്ണുങ്ങള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് സംഭാവന ചെയ്യാന്‍ പറ്റില്ല്ലാല്ലോ.സിയാഫും അജിത്ജിയും പറഞ്ഞതിനോട് ഈ പശുക്കുട്ടിക്കും പൂര്‍ണ യോജിപ്പുണ്ട്...ഇന്ത്യ വളരട്ടെ......

    ReplyDelete
  48. >>."ഇപ്പോള്‍ ഏറ്റവും വിലകൂടിയ സ്വര്‍ണം തന്നെ എടുക്കാം, സ്വര്‍ണത്തിന് പവന് എണ്ണായിരം രൂപയായിരുന്ന സമയത്ത് ഒരു സാധാരണകാരന് കിട്ടുന്ന ശംബളം മൂവായിരം രൂപയായിരുന്നു. അതായതു രണ്ടര മാസത്തെ ശംബളം വേണം ഒരു പവന്‍ വാങ്ങാന്‍. ഇന്നും ഏറ്റവും കുറഞ്ഞ ശമ്പളം പതിനായിരം രൂപ സ്വര്‍ണത്തിനു പവന് ഇരുപത്തിആറായിരം രൂപ. ഇപ്പോഴും സാധാരണക്കാരന് രണ്ടര മാസത്തെ ശംബളം വേണം ഒരു പവന്‍ മേടിക്കാന്‍. എവിടെയാണ് വില കൂടിയത്?"<<,


    പുതിയ സാമ്പത്തിക ശാസ്ത്ര തത്വങ്ങള്‍!

    'ജാക്ക്‌ ഡാനിയേല്‍', 'ജോണ്ണി വാക്കര്‍' തുടങ്ങിയ സായിപ്പന്മാര് ഉണ്ടായിട്ടെന്താ കാര്യം..നമ്മുടെ തലേക്കെട്ടുകാരന് ഇതൊന്നും മനസ്സിലാവുന്നില്ലലല്ലോ ദൈവേ !.

    കൊള്ളാം കേട്ടോ...അടിപൊളി മാഷെ.

    ReplyDelete
  49. മിനിപിസിDecember 30, 2012 at 8:11 AM

    വളരെയധികം ചിന്തിപ്പിക്കുന്ന പോസ്റ്റ്‌ !ആശംസകള്‍ കൂട്ടുകാരാ .

    ReplyDelete
  50. Kollam mashe...nalla ezhuth.. bhavukangal..

    ~Kannan Nair

    ReplyDelete
  51. കിടു മോനെ, അടിപൊളി.

    ReplyDelete
  52. കാര്യം പറയുവാൻ ഏറ്റവും നല്ലത് ഇത്തരം
    ആക്ഷേപ ഹാസ്യം തന്നെയാണെന്ന് ശ്രീജിത്ത് അടിവരയിട്ട് തെളിയിച്ചിരിക്കുന്നൂ

    ReplyDelete
  53. ഇതൊരു ബല്ലാത്ത സാമ്പത്തിക ശാസ്ത്രം തന്നെ പഹയാ..!! ഇത് ഞാന്‍ എന്തായാലും നാട്ടിലെ SFI/DYFI -ക്കാരെ കാണിക്കും.

    നല്ല അവതരണം...

    ഭാവുകങ്ങള്‍

    സസ്നേഹം,

    ReplyDelete
  54. ഇപ്പറഞ്ഞതിൽ എവിടെയാ ന്യായം?

    ReplyDelete
    Replies
    1. ഫീലിംഗ് കൺഫ്യൂഷൻ

      Delete
    2. ഒന്ന് വിശദമാക്കികൂടെ.. എന്താണ് കണ്‍ഫ്യുഷന്‍..?

      Delete
  55. M P നാരായണ പിള്ളക്ക് ശേഷം ഇത്ര രസകരമായി സമ്പദ് വ്യവസ്ഥയെ കുറിച്ച് പറയുന്ന ലേഖനം അധികം കണ്ടിട്ടില്ല. പറഞ്ഞതിനോടൊക്കെ നൂറു ശതമാനം യോജിക്കുന്നു , ഇടയ്ക്കിടയ്ക്ക് അമേരിക്കക്ക് ഇട്ടു ചാമ്പിയാലെ സമാധാനം വരൂ അല്ലെ.. പാവപ്പെട്ട അമേരിക്കകാരന്റെ മേൽ കുതിര കയറിയാൽ മതിയല്ലോ നമ്മുടെ പിടിപ്പുകേടിന് . നമ്മുടെ നാട്ടിൽ ചെറുപ്പക്കാർ പഠിത്തം കഴിഞ്ഞു ഗൾഫിൽ ഉള്ള അളിയനോ അമ്മാവനോ വിസ അയക്കുന്നതും നോക്കി കലുങ്കിന്റെ പുറത്തിരുന്നു സമയം കളയുമ്പോൾ അമേരിക്കയിൽ പതിനാറു കാരാൻ സ്വയം തൊഴിൽ കണ്ടു പിടിച്ച് ജീവിക്കാൻ തുടങ്ങിയിരിക്കും. ഇവിടെ പെണ്ണുങ്ങളെ ജോലിക്ക് വിടുന്നത് ഇപ്പോഴും പുച്ഛം ആയി കാണുന്ന ആണുങ്ങൾ ഇല്ലേ ? പിന്നെ സ്വര്ണം, അത് നമ്മുടെ മാനസിക രോഗം ആണ്.. ഒരു മാതിരി inferiority complex...സ്വര്ണം ഇട്ടില്ലേൽ ആരും ശ്രദ്ധിക്കില്ല . പിന്നെ കോപ്പാ....? ഒരു മാതിരിപ്പെട്ട കുടിൽ വ്യവസായങ്ങൾ ഒക്കെ നമുക്ക് തുടങ്ങാവുന്നത്തെ ഉള്ള്ളൂ..അപ്പോളാണ് കീറാ മുട്ടി പോലെ കല്യാണ്‍ ജുവലെഴ്സ് മുൻപിൽ വരുന്നത്...വിശ്വാസം, അതല്ലേ എല്ലാം.. ആര്ക്കും ആരെയും വിശ്വാസം ഇല്ല.. ഇത് പറഞ്ഞു പറഞ്ഞു കാട് കയറും...സോറി... ഞാൻ നിർത്തട്ടെ ...ലേഖനം കിടു ആയിട്ടുണ്ട്‌.....!!

    ReplyDelete
  56. ഈ ലേഖനം ഞാനിപ്പോൾ അഞ്ചാം തവണയാ വായിക്കുന്നെ നല്ല രസമായിട്ടുണ്ട്

    കമന്റ് ഇടാൻ ഒരുപാട് നാളെടുത്തതിനു ക്ഷമിക്ക്

    ReplyDelete
  57. വായിച്ചു തുടങ്ങിയപ്പോ കന്‍ഫ്യൂഷന്‍, വായിച്ചു തീര്‍ന്നപ്പോ മൊത്തം കന്‍ഫ്യൂഷന്‍, എകോണോമിക്സ് പടിക്കാതതിന്റ്റെയാ...ഇനിയിപ്പോ ഈ വിലക്കയറ്റവും ഒരു മാനസികാവസ്ഥയാണോ?

    ReplyDelete
  58. അണ്ണാ ഇങ്ങള് പത്രം വായന തുടങ്ങിയല്ലേ ... വളരെ നല്ലത് തന്നെ :)


    സാമ്പത്തിക വിവരണം അടിപൊളിയായിട്ടുണ്ട്

    ReplyDelete