Wednesday, January 13, 2010

സനല്‍ കുമാര്‍ ഫ്രം ചെങ്ങനശേരി ചന്ത.

മലയാള ഭാഷ ഒരിക്കലും മറന്നുകൂടാത്ത പ്രയോഗങ്ങളും, ശൈലികളും സംഭാവന ചെയ്ത ഒരു മഹത് വ്യക്തിയാണ് സനല്‍ കുമാര്‍.

അക്കോര്‍ഡിംഗ് ടു ഹിസ്റ്ററി സനല്‍ കുമാര്‍ ജനിച്ചത്‌ ചെങ്ങനാശ്ശേരി ചന്തക്കു അടുത്തുള്ള പേരുകേട്ട ഒരു നായര്‍ തറവാട്ടിലാണ്. പഠിച്ചതും വളര്‍ന്നതും ചന്തയിലും പരിസര പ്രദേശത്തും. മകന്‍റെ നാക്കിന്‍റെ സരസ്വതി വിളയാട്ടം ചന്തയില്‍ മാത്രം ഒതുങ്ങേണ്ടതല്ല എന്ന് മനസിലാക്കിയ പിതാമഹര്‍ പ്രീ ഡിഗ്രി പാസായ ഉടനെ അവനെ ബംഗ്ലൂരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.


ബാംഗ്ലൂര്‍ നഗരം സനല്‍ കുമാറിനെ ജീവിതം തന്നെ മാറ്റി മറിച്ചു. മടക്കിക്കുത്തിയ മുണ്ട് മാറ്റി പാന്‍റ്റില്‍ കയറി, ബനിയന്‍ മാറ്റി ഷര്‍ട്ട് ആക്കി, ഇന്ത്യന്‍ റ്റൈ മാറ്റി ഫൊറിന്‍ റ്റൈ കെട്ടി. പക്ഷെ നാവിന്‍റെ സരസ്വതി വിളയാട്ടം മാത്രം അപ്പോഴും കൈവിട്ടിരുന്നില്ല.  


ഈ സമയത്താണു നമ്മുടെ നായിക രംഗപ്രവേശം ചെയ്തത്.  


മെയ്ഡ് ഇന്‍ യു കെ (യുണൈറ്റഡ് കേരള) എന്നു സ്റ്റാമ്പ് മുഖത്തു പതിപ്പിച്ചിരുന്നു എങ്കിലും, താന്‍ ഒറിജിനല്‍ യു കെ (യുണൈറ്റഡ് കിംഗ്‌ടം) മെയ്ഡാണു എന്നു തൊന്നിപ്പിക്കുന്ന നടപ്പും ഭാവവും. ഒറ്റ നോട്ടത്തില്‍ തന്നെ എതോ കാള്‍സെന്‍റ്ററില്‍ വര്‍ക്കു ചെയ്യുന്നതെന്നു വ്യക്തം. 


ആടയാഭരണങ്ങള്‍ താഴെപറയുംവിധമായിരുന്നു.  


വേഷം : ജീന്‍സ്, റ്റോപ്പ്, ജാക്കെറ്റ് - ഒന്നു വീതം. 
ആഭരണങ്ങള്‍ : പട്ടിയുടെ ബെല്‍റ്റു പോലെ പറ്റിചേര്‍ന്ന നക്ലേസ് - ഒന്ന്, ചെവിയില്‍ നിന്നും തുടങ്ങി ടോപിനുള്ളിലൂടെ കടന്നു പോകുന്ന വയറുകള്‍ - രണ്ട്
ചെരുപ്പ് : ഒന്നര ഇന്‍ച് ഹൈഹീല്ഡ്. 
മൊഴി : ആങ്ങലേയം (രഞിനി ഹരിദാസ് വേര്‍ഷന്‍) 
ആറ്റിറ്റൂഡ് : ഐ ടോന്‍ഡ് ലൈക്ക് പൂവര്‍ മലയാലി ഫെലൊസ്, കള്‍ചര്‍ ലെസ്സ് ഇടിയറ്റ്സ്


ആസ് യൂഷ്വല്‍ അന്നും അവള്‍ സനല്‍ കുമാറിനെയും കൂട്ടരെയും ശ്രദ്ധിച്ചില്ല. സുന്ദരനും സുമുഖനുമായ സനലിന്റെ ഉള്ളിലെ ഫ്രോടിനെ അവള്‍ തിരിച്ചറിഞ്ഞതു കൊണ്ടായിരുന്നില്ല, 'പൂവര്‍ മല്ലൂസ്' എന്ന ആറ്റിറ്റൂട് കൊണ്ട് മാത്രമായിരുന്നു അവള്‍ നമ്മുടെ കഥാനായകനെ മയിന്റു ചെയ്യാതിരുന്നത്.


അടുത്ത പ്രഭാതം. പതിവുപോലെ അന്നും സനല്‍ കുമാറും കൂട്ടരും അവളെ കണ്ടു.  


"എടാ ദീപൂ, അങ്ങോട്ടൊന്നു അടുപ്പിക്കെടാ.." 


ബൈക്ക് ഓടിക്കുകയായിരുന്ന ദീപു ഒന്നു ഞെട്ടി.


"എടാ നീ അവളെ വളച്ചോടാ.."


"പിന്നേ, നീ അടുപ്പിക്കുമോനെ."

ദീപു ബൈക്ക് അവളുടെ അടുത്തെക്കു ചേര്‍ത്തു നിറുത്തി. സനല്‍ അവളെ അടിമുടി ഒന്നു നോക്കി, എന്നിട്ടു പറഞ്ഞു.  


"എടീ.. എട്ടും എട്ടും പതിനാറു സ്തനങ്ങള്‍ ഉള്ള ശുനകറാണിക്കില്ല ഇത്രേം ജാട. പിന്നെയാ മുക്കാലും മുക്കാലും ഒന്നര മാത്രമുള്ള നിനക്ക്.."

അവള്‍ ഞെട്ടി, ദീപു ഞെട്ടി, സനല്‍ ഞെട്ടിയില്ല. ആ ഞെട്ടലില്‍ നിന്നു മുക്തമാകും മുന്‍പെ ബൈക്കു വളവുതിരിഞ്ഞു അപ്രതക്ഷമായിരുന്നു.  


ഇത്രയും മനോഹരമായ ശൈലീ പ്രയൊഗം സനല്‍ കുമാര്‍ മലയാള ഭാഷക്കു സമ്മാനിച്ചതു ബാഗളൂരില്‍ വെച്ചാണെങ്കില്‍, പ്രശസ്തമായ മറ്റോരെണ്ണം ചെങ്ങനാശേരിക്കു സമീപമുള്ള ബസ് സ്റ്റോപ്പില്‍ വെച്ചായിരുന്നു.  


അമിതവേഗതയില്‍ വന്ന ഒരു ബൈക്കിനെ നോക്കി എണ്‍പതു കഴിഞ്ഞ കൈമളേട്ടന്‍  


"ഇവനോക്കെ എന്നാ വായു ഗുളിക മേടിക്കാന്‍ പോകുവാണോ..?" 


എന്ന ചോദ്യത്തിനു മറുപടിയായണ്‌ സനല്‍ കുമാറിന്‍റ്റെ ആ പ്രയോഗം ഉത്ഭവിച്ചതു.


അതിങ്ങനെയായിരുന്നു.  


"അവന്‍റെ മദര്‍ ബോര്‍ഡില്‍ ആരൊക്കെയോ ചേര്‍ന്ന് വൈറസ്‌ കടത്തി വിടുകയാണ്, അവന്‍ അവിടെ എത്തിയാലേ ആന്റി വൈറസ്‌ ഇടാന്‍ പറ്റൂ" 


പിന്‍കുറിപ്പ്‌: ലംബന്‍റ്റെ സാമൂഹിക, സദാചാര ബോധം സനല്‍ കുമാറിന്‍റെ ഭാഷ അതുപോലെ പകര്‍ത്താന്‍ സമതിക്കാതത്തില്‍ ഖേദിക്കുന്നു.

Saturday, January 2, 2010

ഒരു അവധിക്കാലം


ഒരു അവധിക്കാലം .

പ്രവാസ ലോകത്തെ   ഇടവേളയില്‍  വിശ്രമത്തിനായി   ഞങ്ങള്‍   തിരഞ്ഞെടുത്തത്  അറ്റുപോയ ഓര്‍മകളുടെ വേരോട്ടമുള്ള ഈ ചിറക്കടവായിരുന്നു   .

ഞങ്ങളുടെ  ബാല്യകാലത്തെ എല്ലാ സ്വപ്നങ്ങളുടെയും   ഉറവിടം ഈ ചിറക്കടവ് തന്നെയായിരുന്നു. ചിറയുടെ പടവുകളിലൂടെയാണ് ഞങ്ങളുടെ ഓരോ സായാഹ്നങ്ങളും കടന്നു പോയിരുന്നത്. ചിറയുടെ ആവാസവ്യവസ്ഥക്ക്  ഞങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കണ്ണികള്‍ആയിരുന്നില്ലേ?

പുലരികളിലെ സ്വപ്നങ്ങള്‍ക്കും , സായന്തനങ്ങളിലെ  സ്വാന്തനങ്ങള്‍ക്കും  ചിറ എന്നും ഞങ്ങളോടൊപ്പം  ആയിരുന്നു.    നാലാള്‍ കൂടുന്ന എല്ലാ സ്ഥാപനങ്ങളിലും  ചിറക്ക്‌ ചുറ്റും  ആയിരുന്നു. ഞങ്ങളുടെ  വിദ്യാലയം , അമ്പലം, ആശുപത്രി,....അങ്ങനെ എല്ലാം ..

ഈ ചിറയ്ക്കു ചുറ്റുമായി ഞങ്ങളുടെ  ഗ്രാമം പറ്റി ചേര്‍ന്നു അങ്ങനെ കിടക്കുന്നു . ഞങ്ങളുടെ  ഓര്‍മ്മകളും ....


എന്‍റെ  ഗ്രാമം.- ഒരു വിവര്‍ത്തനംഅഗാധമായ പ്രേമത്തിന്‍റെ നൈരാശ്യം മൂത്തപ്പോള്‍  ആ പ്രണയിനി തന്‍റെ ജീവിതം ഹോമിക്കാനായി കണ്ടെത്തിയത്‌ ഈ  ചിറയെത്തനെ ആയിരുന്നു.


കാലങ്ങള്‍ക്ക്    ശേഷം ഏതോ  ഒരു ഉത്സവ ദിനത്തില്‍    തന്‍റെ പ്രണയിനിയുടെ ഓര്‍മ്മകള്‍  വേട്ടയാടുന്നതിനലാണോ  ആ യുവാവ്‌ അല്ല മധ്യവയസ്ക്കന്‍  തിരെഞ്ഞെടുത്തതും  ഈ ചിറയെ തന്നെ ആയിരുന്നില്ലേ ..?
അഗാധമായ പ്രേമത്തിന്‍റെ നൈരാശ്യം മൂത്തപ്പോള്‍  ആ പ്രണയിനി തന്‍റെ ജീവിതം ഹോമിക്കാനായി കണ്ടെത്തിയത്‌ ഈ  ചിറയെത്തനെ ആയിരുന്നു.


കാലങ്ങള്‍ക്ക്    ശേഷം ഏതോ  ഒരു ഉത്സവ ദിനത്തില്‍    തന്‍റെ പ്രണയിനിയുടെ ഓര്‍മ്മകള്‍  വേട്ടയാടുന്നതിനലാണോ  ആ യുവാവ്‌ അല്ല മധ്യവയസ്ക്കന്‍  തിരെഞ്ഞെടുത്തതും  ഈ ചിറയെ തന്നെ ആയിരുന്നില്ലേ .. 

തന്‍റെ  പ്രഥമ പ്രണയിനിയുടെ പ്രധമഭിലാശം സാഷത്കരിക്കുനതിനായി പ്രണയ പുഷ്പ്പം തേടിയുള്ള  പ്രയാണം അവസാനിച്ചതും ഈ ചിറയില്‍ തന്നെ ആയിരുന്നല്ലോ.


മേലും  കീഴും നോക്കാതെ    പ്രണയ പുഷ്പമായ ആമ്പല്‍ കൈക്കലാക്കാന്‍ അഴങ്ങളിലേക്കു എടുത്തുചാടിയ പ്രസ്തുത കാമുകനെ ആമ്പലിനോപ്പം    കരയിലെത്തിക്കാന്‍  പത്തു യുവാക്കളുടെ പ്രയത്നം  വേണ്ടിവന്നു എന്നുള്ളതും ചിറ ചരിത്രത്തിന്‍റെ  താളുകളിലെ  ഒരേട്‌  മാത്രമാണ് .
പാലമരം

ചിറക്കടവിലെ വിദ്യാലയത്തിനുള്ളില്‍ വെച്ചാണല്ലോ ഡി കാമുകന്‍റെ പ്രേമം പുത്തുലഞ്ഞത് . തളിരിട്ട ആദ്യനാളുകളില്‍  ലേഖനങ്ങളും ചുംബനങ്ങളും കൈമാറിയിരുന്നതും ആലിങ്ങനബന്ധരായതും  ഈ പാലമര ചോട്ടില്‍ വെച്ചയിരുന്നല്ലോ.

എത്രയോ ലോല പ്രേമങ്ങള്‍ക്ക് പൂത്തു പരിലസിച്ചു മൂകനായി നിന്നിരുന്ന നമ്മുടെ പാലമരം , പിന്നീട് എപ്പോഴോ  "യക്ഷിപാല  " ആയി മാറുകയായിരുന്നു .
ഒരു പക്ഷേ അസമയത്തുള്ള ഒറ്റപെട്ട നാരി സഞ്ചാരം  ആയിരിക്കാം ഇത്തരം ഒരു പെരുദോഷത്തിനു  പാത്രമാകേണ്ടിവന്നത്.


പൈലൂട്ടി

 ചിറ ഊട്ടി   വളര്‍ത്തിയ  ഒരുവനായിരുന്നു പൈലൂട്ടി. വയലാറിന്റെയും  റെഹ്മാന്റെയും സംഗീതത്തെ   വേര്‍തിരിക്കാതെ ഒരു പോലെ നെഞ്ചില്‍ ഏറ്റി  ഒറ്റ രാഗത്തില്‍ അതുച്ചത്തില്‍  പാടിയിരുന്നു പൈലൂട്ടി . പരകോടി ജനങള്‍ക്ക് പരസഹായി ആയി നില നിന്നിരുന്ന പൈലൂട്ടി തന്നെ ആയിരുന്നല്ല്ലോ പ്രസ്തുത കാമുകന്റെ ഹംസമായി കഴിഞ്ഞിരുന്നത് .

" അറിവില്ലായ്മ " അതായിരുന്നു പൈലൂട്ടിയുടെ ഏക  സമ്പത്ത് . കുട്ടി പാന്റുകാരന്‍  , കുട്ടി മീശക്കാരന്‍, കുട്ടിത്തം വിട്ടുമാറാത്ത  പക്വതയുള്ളവന്‍.

 
ഗ്രാമഫോണ്‍

ഗ്രാമത്തിന്റെ ഗ്രാമഫോണ്‍ അതായിരുന്നു പൈലൂട്ടി. ഏത്  ജനമധ്യത്തും   ഏത് വേദിയിലും  ഏത്  രഹസ്യവും   നിഷ്കളങ്കതയോടെ    വെളിപെടുത്തുന്ന  ശുദ്ധമനസ്കന്‍.   
അത് കൊണ്ടായിരുന്നല്ലോ  പ്രസ്തുത കാമുകന്റെ പ്രണയ രഹസ്യം  ഗ്രാമം മുഴുവന്‍ പാട്ടായതും   , ചുമരായ ചുമെരിലെല്ലാം  പ്രത്യഷപെട്ടതും. 

  

അമ്പലവും  അമ്പലപ്പറമ്പും 

ഗ്രാമത്തിന്റെ വിശാസം...!
പൈലൂട്ടിയുടെ ദേവി അള്ള..!

അമ്പലകുളം തന്നെ ആയിരുന്നു  ചിറ .

കുംഭത്തിലെ തിരുവാതിര - അതായിരുന്നല്ലോ ഞങ്ങളുടെ  ആഘോഷദിനങ്ങള്‍.
ഉത്സവ ദിനത്തില്‍ വിളക്കെടുപ്പ് വേളയില്‍ മണ്‍ചിരാതുമായി നടന്നു നീങ്ങിയ  ഒട്ടനവധി അഗനമാരില്‍ നിന്നും തീ വെട്ടി ശോഭയില്‍ വേറിട്ടു നിന്നിരുന്ന ഒരു മുഖം പ്രസ്തുത കാമുകന്‍ തിരഞ്ഞെടുത്തതും ഈ ഉത്സവ ദിനങ്ങളിലെപ്പോഴോ    ആയിരുന്നു.

അമ്പല പറമ്പില്‍ ഗാനമേളക്ക് രസംപൂണ്ടിരുന്ന ജനമധ്യത്തില്‍  മുക്കാല പാടി നൃത്തം  ചെയ്തിരുന്ന പൈലൂട്ടിയുടെ ദ്രിഷ്ടിയില്‍ പ്രസ്തുത കാമുകന്‍ പെട്ടു. ഗാനമെളക്കിടയിലെ നിശബ്ദതയില്‍  തന്നെ ഏല്‍പ്പിച്ച  ഉത്തരവാദിത്വം     നിറവേറ്റിയ കാര്യം    ഉറക്കെ പ്രക്ക്യാപിക്കുകയും    ചെയ്തു. പ്രക്യാപനം ഇതായിരുന്നു. " അതെ വാസുക്കന്റെ ഓളെ കൈയില് എഴുത്ത് കൊടുത്തിട്ടുണ്ട്‌, കേട്ടോ "
പുരുഷാരം ഞെട്ടി...! , കാമുകി കുടുംബം ഞെട്ടി...!, പ്രണയം പൊട്ടി ...!ഈ വിഷയം ഏറെക്കാലം  ചിറയ്ക്കു ചുറ്റും തങ്ങി നിന്നിരുന്നു.  എങ്കിലും അവര്‍ പ്രേമിച്ചിരുന്നു, ആമ്പലും നിലാവും പോലെ .... അല്ലെങ്ങില്‍ ആ പ്രേമകാവ്യം ഇങ്ങനെ അവസ്സനിക്കില്ലല്ലോ ?


ഇപ്പോള്‍ പാലമരം

സ്നേഹ മനസ്സുകള്‍ക്ക്  താങ്ങും    തണലുംമായിരുന്നു പാലമരം . പ്രണയ ശാപം   ഏറ്റു എരിഞ്ഞമര്‍ന്നു എന്നാണ് കവി വാക്യം .
എന്നാല്‍ ഹൃദയ ശുദ്ധിയില്ലാത്ത  പ്രകൃതിയുടെ  നന്മ അറിയാത്ത    പകല്‍ മാന്ന്യന്മാരായ നിശാചരന്മാരാല്‍  ഇല്ലാതായി എന്നാണ് വാസ്തവം .


ഇന്ന് ഇപ്പോള്‍ ...നഷ്ട സ്വപ്നങ്ങളുടെ   സ്മാരകമായി ആ പാല മരകുറ്റി  ......വിജനതയില്‍ നിസ്സഹായനായി...
ഞങ്ങളുടെ ഓര്‍മ്മകള്‍ക്ക് ഒരു നെടുവീര്‍പ്പിന്റെ കടിഞ്ഞാനിട്ടുകൊണ്ട്  " രാവേറെയായി   ..." എന്നോര്‍മ്മിപിക്കുന്ന     ഭാര്യയുടെ റിങ്ങിംഗ് ടോണ്‍ ..!

ഈ മടിത്തട്ടില്‍  നിന്ന് മടങ്ങുമ്പോള്‍  എന്റെ ഉള്ളില്‍ മദിച്ചിരുന്ന ഒരു ചോദ്യം വരുകാലങ്ങളില്‍ ആമ്പലുകളും തമാരകളും വിരിയിക്കുവാന്‍ ഈ ചിറയ്ക്കു ആകുമോ......?