"ഹലോ, ങേ നീയോ, കുറെ നാളായല്ലോ വിളിച്ചിട്ട്, നീ ഇപ്പോ എവിടാടെ?"
"ഞാന്‍ ഇപ്പോ അമേരിക്കയില്‍"
"വന്നുവന്നു ഏതു തോട്ടിച്ചാടിക്കും അമേരിക്കയില്‍ പോകാം എന്നായി"
"എന്നിട്ട് നീ ഇപ്പോഴും നാട്ടില്‍ തന്നെ ആണല്ലോ"
"അല്ലടെ, ഞാന്‍ ആഫ്രിക്കയിലാ"
"നിനക്ക് പറ്റിയ സ്ഥലം തന്നെ, കറങ്ങിതിരിഞ്ഞു പിന്നേം അവിടെതന്നെ എത്തി, അല്ലെ?"
"ഉം"
"നീ എന്താ വിളിച്ചേ?"
"നിന്നെ നാല് ചീത്തവിളിക്കാന്‍"
"എന്തിനു?"
"നീ വിദേശ നിക്ഷേപത്തിനെതിരെ ബ്ലോഗ് എഴുതി എന്നറിഞ്ഞു, അതിനു"
"അത് പിന്നെ ശേരിയല്ലേ, ഇവിടെ ദിവസവും ഓരോ സാധനങ്ങള്‍ക്ക് വില കൂടുന്നു. അപ്പോഴാ അവന്‍റെ വിദേശ നിക്ഷേപം."
"എടാ പൊട്ടാ, വിലകയറ്റം നല്ലതാടാ, പ്രത്യേകിച്ചും മാക്രോ എകോനോമിക്സ് പോയിന്റ് ഓഫ് വ്യൂവില്‍"
"എന്തൂട്ട്?"
"സാധാരണക്കാര്‍ കുറച്ചു കഷ്ടപെടും കുറച്ചുനാളത്തെക്കെങ്കിലും, കാരണം നമ്മള്‍ പല കാര്യങ്ങളിലും നമ്മുക്ക് മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. പക്ഷെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെടും"
"എങ്ങിനെ?"
"എകോനോമിക്സിന്‍റെ ബയിസ് എന്ന് പറഞ്ഞാല്‍ ധനവിനിയോഗമാണ്. കൂടുതല്‍ ധനം മാര്‍ക്കറ്റില്‍ വരുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും, കൂടുതല്‍ ജോലികള്‍ ഉണ്ടാകും കൂടുതല്‍ റിസോഴ്സ് വേണ്ടി വരും. കൂടുതല്‍ പണം തുടര്‍ച്ചയായി ഒഴുകുമ്പോള്‍ മാര്‍ക്കറ്റ് സ്റ്റേബിള്‍ ആകും. മാര്‍ക്കറ്റ് സ്റ്റേബിള്‍ ആയാല്‍ വിലകള്‍ എകീകരിക്കപെടും. പ്രവാസികള്‍ നടത്തുന്ന ഷോ ഓഫുകള്‍ കൂടി നിയന്ത്രിച്ചു, ശമ്പളത്തില്‍ കൂടി ഏകീകരണം നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ നമ്മള്‍ ലോക സാമ്പത്തിക ശക്തിയായി മാറും"
"എന്നുവെച്ചാല്‍?"
"നമ്മുടെ ശമ്പളവും ഇന്റര്‍നാഷണല്‍ ലെവലില്‍ ആവണം എന്ന്. അതിനു തുടക്കം കുറച്ചു കഴിഞ്ഞു ഐ.റ്റി രംഗത്ത് മാത്രമല്ല ഇന്ന് നല്ല ശമ്പളം കിട്ടുന്നത്, ബാങ്കിംഗ്, മാര്‍ക്കറ്റിംഗ് രംഗങ്ങളും ആ നിലവാരത്തിലേക്കെത്തിയിരിക്കുന്നു."
"ഓ അങ്ങിനെ, ഇവിടെ വില റോക്കറ്റ് പോലെയും, ശമ്പളം ഒച്ചുപോലെയുമാ പോകുന്നത്"
"നൂറു കോടി ജനങ്ങളുടെ ശംബളം എകീകരിച്ചിട്ടു മാത്രമേ വിലകയറാന്‍ പാടുള്ളൂ എന്നു പറയാന്‍ പറ്റില്ലലോ. അത് മാത്രമല്ല അങ്ങിനെ ചെയ്താല്‍ മാര്‍ക്കറ്റ് ഒറ്റ ദിവസം കൊണ്ട് തകര്‍ന്നു പോകും"
"അപ്പൊ, വില കയറുന്നതില്‍ കുഴപ്പമില്ല എന്നാണോ ഈ എക്കണോമിക്സ് പറയുന്നത്?"
"ഇപ്പോള്‍ ഏറ്റവും വിലകൂടിയ സ്വര്‍ണം തന്നെ എടുക്കാം, സ്വര്‍ണത്തിന് പവന് എണ്ണായിരം രൂപയായിരുന്ന സമയത്ത് ഒരു സാധാരണകാരന് കിട്ടുന്ന ശംബളം മൂവായിരം രൂപയായിരുന്നു. അതായതു രണ്ടര മാസത്തെ ശംബളം വേണം ഒരു പവന്‍ വാങ്ങാന്‍. ഇന്നും ഏറ്റവും കുറഞ്ഞ ശമ്പളം പതിനായിരം രൂപ സ്വര്‍ണത്തിനു പവന് ഇരുപത്തിആറായിരം രൂപ. ഇപ്പോഴും സാധാരണക്കാരന് രണ്ടര മാസത്തെ ശംബളം വേണം ഒരു പവന്‍ മേടിക്കാന്‍. എവിടെയാണ് വില കൂടിയത്?"
"അതു ശെരിയാണല്ലോ..!"
"അതായതു വില കൂടിയപ്പോള്‍ ശമ്പളവും കൂടി, പക്ഷെ ശമ്പളത്തിന്റെ പ്രോപോഷന്‍ ശരിയായി ക്രമീകരിക്കാന്‍ ഗവര്‍മെന്റിനു കഴിഞ്ഞില്ല. ചില മേഖലകളില്‍ വളരെ കൂടിയ ശമ്പളവും ചിലതില്‍ വളരെ കുറഞ്ഞും പോയി. പക്ഷെ കാലക്രമത്തില്‍ ആ സ്ഥിതി മാറും. പിന്നെ ഗവര്‍മെന്റ്റ് കൂടുതല്‍ തുക ടാക്സ് ആയി പിടിക്കണം."
"ഇപ്പോള്‍ തന്നെ പത്തു-മുപ്പതു ശതമാനം പിടിക്കുന്നുണ്ട്. നിനക്ക് അടി ഞാന്‍തന്നെ തരേണ്ടിവരും എന്നാ തോന്നുന്നത്"
"എടാ, കൂടുതല്‍ ടാക്സ് കൊടുക്കുന്ന സമൂഹത്തിനു മാത്രമേ, കൂടുതല്‍ ഗവര്‍മെന്റിനോട് ആവശ്യപെടാന്‍ പറ്റൂ. നല്ല കാശു പിടിക്കുമ്പോള്‍ നീ ഒക്കെ ഓട്ടോമാറ്റിക്കായി അവകാശങ്ങള്‍ ചോദിച്ചു വാങ്ങികൊള്ളും"
"ഇനി കൂടുതല്‍ ടാക്സ് പിടിച്ചിട്ടു വേണം അവന്മാര്‍ക്ക് കൂടുതല്‍ അഴിമതി നടത്താന്‍"
"എടാ അഴിമതി ശെരിക്കും ഒരു പ്രശനമേ അല്ല. അത് വളര്‍ന്നു വരുന്ന എല്ലാ രാജ്യത്തും ഉണ്ടാവും. അമേരിക്കയിലും യൌറോപ്പിലും വളര്‍ച്ചയുടെ ദശയില്‍ അഴിമതി ഉണ്ടായിരുന്നു. ശെരിക്കും അഴിമതി തുടച്ചുമാറ്റുകയല്ല രാഷ്രീയ സ്ഥിരത അതാണ് കൂടുതല്‍ പ്രധാനം. അതിപ്പോള്‍ ഇന്ത്യയ്ക്കുണ്ട്."
"ഈ, രാഷ്രീയ സ്ഥിരത എന്ന് പറഞ്ഞാല്‍?"
"ആഫ്രികന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ എപ്പോള്‍ വേണമെകിലും ഒരു പട്ടാള ഭരണകൂടം ജനാധിപത്യത്തെ മറിച്ചിട്ട് അധികാരം പിടിച്ചടക്കാം. പക്ഷെ ഇന്ത്യയില്‍ അങ്ങിനെ ഒരു സ്ഥിതിവിശേഷമില്ല"
"അതുകൊണ്ട്?"
"അതുകൊണ്ടാണ് ഇന്ത്യ ഒരു നിക്ഷേപ സുരക്ഷിത ഇടമാവുന്നത്. കൂടുതല്‍ വിദേശ നിക്ഷേപത്തിന് നമ്മള്‍ വിപണി തുറന്നു കൊടുക്കുകയാണ് വേണ്ടത്"
"അപ്പോള്‍ നമ്മള്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍, നമ്മുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, നമ്മുടെ ചെറുകിട വ്യവസായികള്‍ എല്ലാവര്‍ക്കും 'പണി' കിട്ടില്ലേ?"
"വാള്‍മാര്‍ട്ട് പാലക്കാടന്‍ മട്ട അരി അമേരിക്കയില്‍ നിന്നും കൊണ്ടുവരുമെന്നാണോ നീ കരുതുന്നത്. അവരുടെ ഇടപാടുകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ടാണ്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് കൂടുതല്‍ പണം ലഭിക്കും. കര്‍ഷകരെ ചൂഷണം ചെയ്തു കൊള്ളലാഭമുണ്ടാക്കുന്ന ഇടനിലകാരന് 'പണി' കിട്ടും. അത് മാത്രമല്ല കര്‍ഷകന് ആഗോള വിപണി തുറന്നു കിട്ടുകയും കൂടിയാണ് ചെയ്യുന്നത്"
"അതെങ്ങനെ?"
"നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ ഉണ്ടാകുന്ന സാധനമാണ് ചക്ക. കുറെ ചക്ക തുച്ചമായ വിലക്ക് തമിഴ്‌നാട്ടുകാര്‍ വാങ്ങി കൊണ്ടുപോകും എന്നലാതെ ചക്ക ഒട്ടും മാര്‍ക്കറ്റ് ഇല്ലാത്ത സാധനമാണ് . ആഗോളവിപണിയില്‍ ഈ ചക്കയ്ക്ക് എത്ര രൂപയാണ് വില എന്നറിയാമോ? വെറും നാലോ അഞ്ചോ ചുളയുള്ള പായ്കെറ്റിനു നാട്ടിലെ ഒരു അഞ്ഞൂറ് രൂപ വരും. ഈ ചക്ക വാള്‍മാര്‍ട്ട് വാങ്ങി പായ്കെറ്റിലാക്കി ആഗോള വിപണിയില്‍ കച്ചവടം ചെയ്താല്‍, അത് നമ്മുടെ ചക്ക കര്‍ഷകര്‍ക്ക് നെട്ടമല്ലേ? പിന്നെ നീ പറഞ്ഞ ചെറുകിട വ്യാപാരികള്‍, വലിയ സൂപര്‍ മാര്‍ക്കറ്റുകള്‍ ഉള്ള അമേരിക്കയില്‍ ചെറുകിട കച്ചവടക്കാര്‍ ഇല്ലെന്നാണോ നീ കരുതുന്നത്. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ അവര്‍ തയ്യാറാകണം എന്ന് മാത്രം."
"ഓഹോ"
"അത് മാത്രമല്ല ഇന്ത്യക്ക് ഒരു നല്ല സാമ്പത്തിക അടിത്തറയുണ്ട്. സമ്പാദ്യമുണ്ട്"
"സാമ്പത്തിക അടിത്തറ ഇന്ത്യക്ക്, പാതിരാത്രിയില്‍ വിളിചാണോ തമാശ പറയുന്നത്"
"ഒരു സാധാരണ വീട്ടമ്മയുടെ കയ്യില്‍ മിനിമം ഓരഞ്ചു പവന്‍ സ്വര്‍ണം കാണും, മിക്കവരുടെ കയ്യിലും അതില്‍ കൂടുതല്‍ ഉണ്ട്. കേരളത്തിലെ ബാങ്കുകളിലും ലോക്കറുകളിലും, വീടുകളിലെ അലമാരകളിലും ഇരിക്കുന്ന സ്വര്‍ണം അമേരിക്കയുടെ ഫെഡറല്‍ റിസര്‍വിനെക്കാള്‍ കൂടുതലാണ്!"
"ങേ..! പക്ഷെ അതിനു അവര്‍ തരണ്ടേ. പണയം വെക്കാന്‍ ചോദിച്ചാല്‍ തരുന്നില്ല. പിന്നാ"
"ഇന്ത്യയിലെ ഒരു സ്ത്രീ ഒരു പവന്‍ രാജ്യത്തിന് സംഭാവന ചെയ്താല്‍ പോലും ഏതു വലിയ സാമ്പത്തിക പ്രതിസന്ധിയും തരണം ചെയ്യാന്‍ ഇന്ത്യാക്കാവും. അതാണ് ഇന്ത്യക്ക് സാമ്പത്തിക അടിത്തറ ഉണ്ടെന്നു പറയുന്നത്."
"അപ്പോള്‍ അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പല്ലേ?"
"പിന്നെ ജനങ്ങളില്‍ നിന്നും ടാക്സ് ആയി പിരിക്കുന്ന പണം സബ്സിഡികള്‍ക്ക് കൊടുക്കാതെ, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്‍റിനു ഉപയോഗിക്കണം"
"അപ്പോള്‍ പെട്രോളിനും ഗ്യാസിനും വൈദ്യുതിക്കും എല്ലാത്തിനും വില കൂടില്ലേ. മോനെ നിന്നെ ഇന്ത്യക്കാര്‍ തല്ലികൊല്ലും കേട്ടോ. അല്ലെങ്കില്‍ തന്നെ വൈദ്യുതി ഉപയോഗം കുറയ്ക്കണം എന്ന് പറഞ്ഞു ദിവസവും പരസ്യമാ"
"ഇറ്റ് ഈസ് സൊ ഫണ്ണി. ശെരിക്കും വൈദുത ഉപയോഗം രണ്ടിരട്ടിയോ മൂന്നിരട്ടിയോ ആക്കണം"
"അതിനു വൈദ്യുതി വേണ്ടേ ഉപയോഗിക്കാന്‍?"
"ഇല്ലെങ്കില്‍ ഉണ്ടാക്കണം, ഇന്ത്യയില്‍ അതിനുള്ള പണം ഇല്ല എന്നാണോ നീ കരുതുന്നത്. ഒരിക്കലും അല്ല. അതുമാത്രമല്ല, വൈദ്യുതിക്ക് നല്ല വില കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. കുക്കിംഗ് ഗ്യാസിന്റെ സബ്സിഡി എടുത്തു കളയട്ടെ, പക്ഷെ അപ്പോള്‍ ഗ്യാസ് തീര്‍ന്നു മാക്സിമം ഒരു മണിക്കൂറിനുള്ളില്‍ പുതിയ ഗ്യാസ് കിട്ടണം. പക്ഷെ ആവശ്യത്തിന് ഉണ്ടാക്കുന്നില്ല. വികസിത രാജ്യങ്ങുടെ പണം വാങ്ങി നമ്മുടെ രാഷ്രീയക്കാര്‍ കളിക്കുന്നോ എന്ന് നമ്മള്‍ തീര്‍ച്ചയായും സംശയിക്കണം. കാരണം ഊര്‍ജം നമ്മള്‍തന്നെ ഉല്‍പ്പാദിപ്പിച്ചാല്‍, പിന്നെ അവരെ നമ്പണ്ട കാര്യം ഇല്ലലോ."
"പക്ഷെ, പ്രകൃതി, തീര്‍ന്നു കൊണ്ടിരിക്കുന്ന പരമ്പരാഗത ഊര്‍ജ സ്രോതസുകള്‍, പാരിസ്ഥിതി..?"
"തേങ്ങാകുല, നീ ഒക്കെ ഇരുട്ടത്ത് കിടന്നാ മതി എന്നുള്ള വികസിത രാജ്യങ്ങളുടെ ദ്രഷ്ട്യം മാത്രമാണതു. അവരുടെ രാജ്യത്തു ഇതിനൊന്നും ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. നീ ഒക്കെ നോക്കിയാ മതി പ്രകൃതി ഞങ്ങള്‍ ഇത്തിരി സുഖിക്കട്ടെ എന്നുള്ളഭാവമാണവര്‍ക്ക്."
"അല്ലടെ, ഈ പാരിസ്ഥിതി സഘടനകള്‍ ഒക്കെ അമേരിക്കയിലും യൌറോപ്പിലും തുടങ്ങിയവയല്ലേ?"
"അതൊക്കെ വെറും ട്രിക്കല്ലേ, അമേരിക്കയും യൌറോപ്പും ഒരു ദിവസം ഉപയോഗിക്കുന്ന ടിഷ്യു പേപ്പര്‍ എത്ര മില്ല്യന്‍ ഡോളര്‍ വരും എന്ന് നിനക്കറിയാമോ? ടിഷ്യു ഉപയോഗം കുറയ്ക്കണം എന്ന് ഇവിടെങ്ങും ആരും പറയുന്നില്ല. പക്ഷെ അതെങ്ങാനം ഇന്ത്യക്കാരന്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ വരും അവന്‍റെ പ്രകൃതി സംരക്ഷണം. ഇവിടെ ഓരോ വീടിലും ഒന്നില്‍ കൂടുതല്‍ ഫ്രിഡ്ജ് ഉണ്ട്, വളരെ അധികം ഇലട്രോണിക് ഉപകരണങ്ങള്‍ ഉണ്ട്. അതിനെ ഉപയോഗം കുറയ്ക്കണ്ട, വികസ്വര രാജ്യങ്ങള്‍ ഉപയോഗിച്ചാല്‍ അപ്പൊ കാര്‍ബണ്‍ എമിഷന്‍ കൂടും."
"എടെ, നീ ശെരിക്കും ആരുടെ കൂടെയാ?"
"തീര്‍ച്ചയായും ഇന്ത്യക്കാരുടെ കൂടെ, പക്ഷെ നമ്മള്‍ കാര്യങ്ങള്‍ കുറെ കൂടി വിശാലമായി കാണണം. ഉപയോഗം കുറക്കുക അല്ല ചെയ്യണ്ടത്, ശെരിക്കും കൂട്ടണം, ഉപയോഗം കൂടുമ്പോള്‍ നിര്‍മാണം കൂടും, നിര്‍മാണം കൂടുമ്പോള്‍ വിതരണം കൂടും, വിതരണം കൂടുമ്പോള്‍ ഉപയോഗം വീണ്ടും കൂടും. അപ്പോള്‍ വിപണിയില്‍ മല്‍സരം കൂടും. മാത്രമല്ല ജോലി അവസരങ്ങള്‍ കൂടും. കൂടുതല്‍ പണം മാര്‍കെറ്റില്‍ എത്തും അങ്ങിനെ വില ഒരേ നിലവാരത്തില്‍ എത്തും. ഒരു പക്ഷെ വില കുറയാനും മതി"
"ക്ര..ക്രി.."
"എന്തോന്നാടെ, ഒരു കാറുമുറാ ശബ്ദം. എന്തോ വലിച്ചു കെറ്റുവാ അല്ലെ?"
"ഒരു ബര്‍ഗര്‍, ഒരു കോക്ക്, പിന്നെ ഒരു സലാഡ്. മൊത്തം അഞ്ചു ഡോളര്‍"
"അതു കുറെ പൈസ ആയല്ലോ."
"പോടാ, ഇവിടുത്തെ ശംബളം വെച്ചു നോക്കിയാല്‍ നാട്ടില്‍ ഇരുപതുരൂപയ്ക്ക് ഊണു കിട്ടുന്നതുപോലെ"
"ആ പൈസക്ക് ഇപ്പോള്‍ നാട്ടില്‍ ഒരു സാദാ ഊണ് പോലും കിട്ടില്ല."
"എടാ, സാമ്പാറും അവിയലും ഊണും ഒക്കെ നിരോധിക്കണം"
"എന്തോന്ന്..?"
"ഞാന്‍ ഉദേശിച്ചത് പൂര്‍ണമായി നിരോധിക്കണം എന്നല്ല. നമ്മള്‍ ഇന്ത്യക്കാര്‍ എത്ര സമയമാണ് പാചകത്തിനു വേണ്ടി ചിലവഴിക്കുന്നത്, ഒരു ശരാശരി വീട്ടമ്മയുടെ മുക്കാല്‍ ദിവസവും പാചകത്തിനു മാത്രമായി നഷ്ടപെടുന്നു, എന്നാല്‍ അവള്‍ക്കു അഞ്ചു പൈസ പോലും കിട്ടുന്നുമില്ല. നമ്മള്‍ സാമ്പാറും, അവിയലും, ചോറും ഒക്കെ ഉല്പാദിപ്പിക്കുന്ന ഫാകറ്ററികള്‍ തുടങ്ങണം. നമ്മുടെ സ്ത്രീകള്‍ അവിടെ ജോലി ചെയ്യട്ടെ. മാസ്സ് പ്രൊഡക്ഷന്‍ ആയത്കൊണ്ട് വീട്ടില്‍ ഉണ്ടാക്കുന്നതിന്റെ പകുതി വിലയില്‍ വിപണിയില്‍ വില്‍ക്കനാവും. മാത്രമല്ല സ്ത്രീകള്‍ക്ക് വരുമാനവും."
"അപ്പോള്‍ അവര്‍ അതില്‍ ചേര്‍ക്കുന്ന രാസ പദാര്‍ത്ഥങ്ങള്‍ ഒക്കെ ആരോഗ്യത്തിനു മോശമല്ലെ?"
"പിന്നെ ഇപ്പോള്‍ നിനക്ക് കിട്ടുന്ന പച്ചകറിയും മീനും ഒക്കെ ഓര്‍ഗാനിക്ക് സര്‍ട്ടിഫയിട് അല്ലെ. പോയി വല്ലതും തിന്നിട്ടു ഉറങ്ങാന്‍ നോക്കടാ"
"ങേ..! ഇപ്പൊ ഞാന്‍ ആയോ നിരപരാധി..?"
----------------
സമര്‍പ്പണം:
അമേരിക്കയിലെ തിരക്കുപിടിച്ച ജീവിതത്തില്‍ എന്നെ ഇക്കണോമിക്സിന്‍റെ വിവിധ തലങ്ങള്‍ മനസിലാക്കിതരാന്‍ കുറച്ചു സമയം മാറ്റിവെച്ച എന്‍റെ നല്ല സുഹ്രുത്തുക്കള്‍ക്കും. അവരെ അതിനു പ്രേരിപ്പിച്ച 'ജാക്ക് ഡാനിയേല്‍', 'ജോണ്ണി വാക്കര്‍' തുടങ്ങിയ സായിപ്പന്മാര്‍ക്കും.