അക്കോര്‍ഡിംഗ് ടു ഹിസ്റ്ററി സനല്‍ കുമാര്‍ ജനിച്ചത് ചെങ്ങനാശ്ശേരി ചന്തക്കു അടുത്തുള്ള പേരുകേട്ട ഒരു നായര്‍ തറവാട്ടിലാണ്. പഠിച്ചതും വളര്‍ന്നതും ചന്തയിലും പരിസര പ്രദേശത്തും. മകന്‍റെ നാക്കിന്‍റെ സരസ്വതി വിളയാട്ടം ചന്തയില്‍ മാത്രം ഒതുങ്ങേണ്ടതല്ല എന്ന് മനസിലാക്കിയ പിതാമഹര്‍ പ്രീ ഡിഗ്രി പാസായ ഉടനെ അവനെ ബംഗ്ലൂരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.
ബാംഗ്ലൂര്‍ നഗരം സനല്‍ കുമാറിനെ ജീവിതം തന്നെ മാറ്റി മറിച്ചു. മടക്കിക്കുത്തിയ മുണ്ട് മാറ്റി പാന്‍റ്റില്‍ കയറി, ബനിയന്‍ മാറ്റി ഷര്‍ട്ട് ആക്കി, ഇന്ത്യന്‍ റ്റൈ മാറ്റി ഫൊറിന്‍ റ്റൈ കെട്ടി. പക്ഷെ നാവിന്‍റെ സരസ്വതി വിളയാട്ടം മാത്രം അപ്പോഴും കൈവിട്ടിരുന്നില്ല.
ഈ സമയത്താണു നമ്മുടെ നായിക രംഗപ്രവേശം ചെയ്തത്.
മെയ്ഡ് ഇന്‍ യു കെ (യുണൈറ്റഡ് കേരള) എന്നു സ്റ്റാമ്പ് മുഖത്തു പതിപ്പിച്ചിരുന്നു എങ്കിലും, താന്‍ ഒറിജിനല്‍ യു കെ (യുണൈറ്റഡ് കിംഗ്‌ടം) മെയ്ഡാണു എന്നു തൊന്നിപ്പിക്കുന്ന നടപ്പും ഭാവവും. ഒറ്റ നോട്ടത്തില്‍ തന്നെ എതോ കാള്‍സെന്‍റ്ററില്‍ വര്‍ക്കു ചെയ്യുന്നതെന്നു വ്യക്തം.
ആടയാഭരണങ്ങള്‍ താഴെപറയുംവിധമായിരുന്നു.
വേഷം : ജീന്‍സ്, റ്റോപ്പ്, ജാക്കെറ്റ് - ഒന്നു വീതം.
ആഭരണങ്ങള്‍ : പട്ടിയുടെ ബെല്‍റ്റു പോലെ പറ്റിചേര്‍ന്ന നക്ലേസ് - ഒന്ന്, ചെവിയില്‍ നിന്നും തുടങ്ങി ടോപിനുള്ളിലൂടെ കടന്നു പോകുന്ന വയറുകള്‍ - രണ്ട്.
ചെരുപ്പ് : ഒന്നര ഇന്‍ച് ഹൈഹീല്ഡ്.
മൊഴി : ആങ്ങലേയം (രഞിനി ഹരിദാസ് വേര്‍ഷന്‍)
ആറ്റിറ്റൂഡ് : ഐ ടോന്‍ഡ് ലൈക്ക് പൂവര്‍ മലയാലി ഫെലൊസ്, കള്‍ചര്‍ ലെസ്സ് ഇടിയറ്റ്സ്
ആസ് യൂഷ്വല്‍ അന്നും അവള്‍ സനല്‍ കുമാറിനെയും കൂട്ടരെയും ശ്രദ്ധിച്ചില്ല. സുന്ദരനും സുമുഖനുമായ സനലിന്റെ ഉള്ളിലെ ഫ്രോടിനെ അവള്‍ തിരിച്ചറിഞ്ഞതു കൊണ്ടായിരുന്നില്ല, 'പൂവര്‍ മല്ലൂസ്' എന്ന ആറ്റിറ്റൂട് കൊണ്ട് മാത്രമായിരുന്നു അവള്‍ നമ്മുടെ കഥാനായകനെ മയിന്റു ചെയ്യാതിരുന്നത്.
അടുത്ത പ്രഭാതം. പതിവുപോലെ അന്നും സനല്‍ കുമാറും കൂട്ടരും അവളെ കണ്ടു.
"എടാ ദീപൂ, അങ്ങോട്ടൊന്നു അടുപ്പിക്കെടാ.."
ബൈക്ക് ഓടിക്കുകയായിരുന്ന ദീപു ഒന്നു ഞെട്ടി.
"എടാ ദീപൂ, അങ്ങോട്ടൊന്നു അടുപ്പിക്കെടാ.."
ബൈക്ക് ഓടിക്കുകയായിരുന്ന ദീപു ഒന്നു ഞെട്ടി.
"എടാ നീ അവളെ വളച്ചോടാ.."
"പിന്നേ, നീ അടുപ്പിക്കുമോനെ."
ദീപു ബൈക്ക് അവളുടെ അടുത്തെക്കു ചേര്‍ത്തു നിറുത്തി. സനല്‍ അവളെ അടിമുടി ഒന്നു നോക്കി, എന്നിട്ടു പറഞ്ഞു.
"എടീ.. എട്ടും എട്ടും പതിനാറു സ്തനങ്ങള്‍ ഉള്ള ശുനകറാണിക്കില്ല ഇത്രേം ജാട. പിന്നെയാ മുക്കാലും മുക്കാലും ഒന്നര മാത്രമുള്ള നിനക്ക്.."
"എടീ.. എട്ടും എട്ടും പതിനാറു സ്തനങ്ങള്‍ ഉള്ള ശുനകറാണിക്കില്ല ഇത്രേം ജാട. പിന്നെയാ മുക്കാലും മുക്കാലും ഒന്നര മാത്രമുള്ള നിനക്ക്.."
അവള്‍ ഞെട്ടി, ദീപു ഞെട്ടി, സനല്‍ ഞെട്ടിയില്ല. ആ ഞെട്ടലില്‍ നിന്നു മുക്തമാകും മുന്‍പെ ബൈക്കു വളവുതിരിഞ്ഞു അപ്രതക്ഷമായിരുന്നു.
ഇത്രയും മനോഹരമായ ശൈലീ പ്രയൊഗം സനല്‍ കുമാര്‍ മലയാള ഭാഷക്കു സമ്മാനിച്ചതു ബാഗളൂരില്‍ വെച്ചാണെങ്കില്‍, പ്രശസ്തമായ മറ്റോരെണ്ണം ചെങ്ങനാശേരിക്കു സമീപമുള്ള ബസ് സ്റ്റോപ്പില്‍ വെച്ചായിരുന്നു.
അമിതവേഗതയില്‍ വന്ന ഒരു ബൈക്കിനെ നോക്കി എണ്‍പതു കഴിഞ്ഞ കൈമളേട്ടന്‍
"ഇവനോക്കെ എന്നാ വായു ഗുളിക മേടിക്കാന്‍ പോകുവാണോ..?"
എന്ന ചോദ്യത്തിനു മറുപടിയായണ് സനല്‍ കുമാറിന്‍റ്റെ ആ പ്രയോഗം ഉത്ഭവിച്ചതു.
അതിങ്ങനെയായിരുന്നു.
"അവന്‍റെ മദര്‍ ബോര്‍ഡില്‍ ആരൊക്കെയോ ചേര്‍ന്ന് വൈറസ് കടത്തി വിടുകയാണ്, അവന്‍ അവിടെ എത്തിയാലേ ആന്റി വൈറസ് ഇടാന്‍ പറ്റൂ"
പിന്‍കുറിപ്പ്: ലംബന്‍റ്റെ സാമൂഹിക, സദാചാര ബോധം സനല്‍ കുമാറിന്‍റെ ഭാഷ അതുപോലെ പകര്‍ത്താന്‍ സമതിക്കാതത്തില്‍ ഖേദിക്കുന്നു.