Monday, August 20, 2012

ഏത്തപ്പഴവും പോത്തിറച്ചിയും

എന്താ അമ്മേ രാവിലെ കഴിക്കാന്‍..?

പുട്ടും കടലയുമാണെടാ.

ഇറച്ചിക്കറി ഇല്ലേ അമ്മേ? മീന്‍കറി ആയാലും മതിയാരുന്നു.

പിന്നെ പുട്ടിന്‍റെ കൂടെയല്ലേ ഇറച്ചിക്കറി. ഇങ്ങിനെ പോയാല്‍ നീ ഏത്തപ്പഴവും പോത്തിറച്ചിയും വേണമെന്ന് പറയുമല്ലോ?. വേണെങ്കില്‍ ഇവിടെ ഉള്ളത് വല്ലോം തിന്നിട്ടു സ്കൂളില്‍ പോകാന്‍ നോക്ക്.

അന്ന് അമ്മ അങ്ങിനെ പറഞ്ഞെങ്കിലും ജീവിതത്തില്‍ പിന്നെ എപ്പോഴെങ്കിലും ഈ കോമ്പിനേഷന്‍ കഴിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.

നമ്മുടെ നാട്ടില്‍ കേട്ടുകേഴ്വി ഇല്ലാത്ത ഈ കോമ്പിനേഷന്‍ ആഫ്രികക്കാരുടെ ഇഷ്ട ഭക്ഷണമാണ്. ഏത്തപ്പഴവും പോത്തിറച്ചിയും, ഏത്തപ്പഴവും മീന്‍കറിയും, ഏത്തപ്പഴവും കോഴിക്കറിയും, എന്നുവേണ്ട പെരുംപാമ്പിനെയും മുതലയും വരെ കറിവെച്ചു ഏത്തപ്പഴവും
കൂട്ടി കൂളായി അടിക്കും ആഫ്രികക്കാര്‍. ഇത് കണ്ടിട്ട് നമ്മള്‍ മലയാളീസ്‌  'അയ്യേ, ഇതൊക്കെ എങ്ങിനെ കഴിക്കും' എന്ന് ചോദിക്കുമെന്കിലും, സംഭവം കഴിക്കാന്‍ നല്ല രുചിയാണ്.

ഏത്തപ്പഴവും പോത്തിറച്ചിയും
ഏത്തപ്പഴവും കോഴിക്കറിയും
മലയാളിയുടെ സ്വന്തമെന്ന് അഭിമാനിക്കുന്ന നമ്മുടെ ഏത്തക്ക ഉപ്പേരി ഇവിടെ യഥേഷ്ടം കിട്ടും, കൂടാതെ ഏത്തപ്പഴം കനത്തില്‍ അരിഞ്ഞു മോരിച്ചെടുക്കുന്ന പ്ലാന്റീന്‍ എന്ന ഒരു ഉപ്പേരി കൂടെ ഇവിടെ കിട്ടും. അതിന്റെ കോമ്പിനേഷനും ഇറചിതന്നെ.
ഏത്തപ്പഴ ഉപ്പേരി
ഇതൊക്കെ കഴിച്ചു മടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് മീന്‍ മതി.
മീന്‍ പുഴുങ്ങിയതും പച്ചക്കറിയും ചോറും.  (വാട്ട് എ കോമ്പിനേഷന്‍ സര്‍ജി)
മീന്‍ പുഴുങ്ങിയതും പയറുകറിയും
അയ്യോ ഇത് ഞാന്‍ എങ്ങിനെ കഴിക്കും.. കഷണിച്ച മീന്‍ ഇല്ലേ അതാണ് എനിക്ക് ഇഷ്ടം.
കഷണിച്ച മീനും ചോറും പച്ചകറിയും.
ഇല അരച്ചതും കഷണിച്ച മീനും
ചേട്ടാ, കുറച്ചു ചോറും കറിയും കിട്ടുമോ..?
ചോറും ചീരയിട്ടു വെച്ച മീന്‍ കറിയും.
ചോറും ചിക്കന്‍ പട്ടാണി കറിയും.
ദോശ+സാംബാര്‍, കഞ്ഞി+അവിയല്‍, പുട്ട്+കടലക്കറി തുടങ്ങിയവയൊക്കെ സ്വപ്നം കണ്ടു  ഞാന്‍ ഞെട്ടി ഉണരാന്‍ തുടങ്ങിയിട്ടുണ്ട്.

'നാട്ടിലും വിദേശത്തുമായി ഗംഭീര ഓണസദ്യ ഉണ്ണുന്നവര്‍കെല്ലാം വയറിളക്കം പിടിക്കണേ ദൈവമേ.' എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു പോയാല്‍ എന്നെ കുറ്റം പറയരുത്. വേറെ നിവര്‍ത്തി ഇല്ലാത്തോണ്ട.

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

(പടങ്ങള്‍ കടം തന്നെന്നെ സഹായിച്ച ജിദീഷിനു ഒരു പുഴുങ്ങിയ മീനും ഏത്തപ്പഴവും നന്ദിയായി സമര്‍പ്പിക്കുന്നു.)

99 comments:

  1. പിന്നെ പുട്ടിന്‍റെ കൂടെയല്ലേ ഇറച്ചിക്കറി. ഇങ്ങിനെ പോയാല്‍ നീ ഏത്തപ്പഴവും പോത്തിറച്ചിയും വേണമെന്ന് പറയുമല്ലോ?.

    ReplyDelete
  2. adi poli.. ithokke oru experience thanne aanallo Siree.. but i like your blogs and the style..

    ReplyDelete
    Replies
    1. ഇത് മാത്രമല്ല, ഇവിടെ നമ്മള്‍ക്ക് വിചിത്രം എന്ന് തോന്നുന്ന പലതും ഇവിടെ ഭക്ഷണമാണ്. പിന്നെ ഇതൊക്കെ ഒരു അനുഭവം തന്നെ.

      Delete
  3. അന്ന് ബെല്‍ഗിയം വന്നപ്പോ ഞാന്‍ കഷ്ടപ്പെട്ട് വല്ലതും തട്ടി മുട്ടി ഉണ്ടാക്കി തരുമ്പോള്‍ പുച്ഛം അല്ലാരുന്നോ? അനുഭവികൂ... ആശീര്‍വദിക്കുക.
    കൂട്ടം കറി കൂട്ടി ഓണ സദ്യ ഉണ്ണാന്‍ പോരുന്നോ?

    ReplyDelete
    Replies
    1. പുച്ഛമോ എനിക്കോ? ഏയ്‌ നിനക്ക് തോന്നിയതരിക്കും. എന്നാലും നീ ഉണ്ടാക്കി തന്ന ആ ഇഞ്ചി നാരങ്ങ വെള്ളം.. മോനെ ഞാന്‍ മറക്കതില്ല. കോര്‍ക്ക് പോട്ടിപോയില്ലേ.. ഓണസദ്യ ഉണ്ട് അര്‍മാദിക്കൂ..

      Delete
  4. ntemme..pachkkari ennuvechal assal "Pacha" kari thanne.. bhagyam ... ari enthayalum vevichitundu..

    puthiya anubhavangal parichayappeduthiyathinu Nanri... romba romba nari..

    Ranjith

    ReplyDelete
    Replies
    1. പച്ചക്കറി അതുപോലെ തന്നെ കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. സായിപ്പിന്മാര്‍ അങ്ങിനെ തന്നെ ആണ് ഉപയോഗിക്കാറ്. അറിയും നമ്മളെപോലെ നല്ലവണ്ണം വേവികില്ല. ഒരു പകുതി വേവ് അതാണ് ഇവര്‍കിഷ്ടം.

      Delete
  5. ഓണത്തിന് സദ്യ ഉണ്ണാൻ ഇങ്ങോട്ട് പോരെ ശ്രീജിത്ത്... പച്ചക്കറി വിഭവങ്ങൾ മാത്രമുള്ള സദ്യ ഉണ്ടിട്ട് വിമാനം കയറിക്കോ... ഈഗിളിന്റെ പ്രസിദ്ധീകരിക്കാത്ത ഒരു ലക്കവും തന്നു വിടാം... :)

    ReplyDelete
    Replies
    1. എനിക്കും ആഗ്രഹമുണ്ട്. ഈഗിളിന്റെ പ്രസിദ്ധീകരിക്കാത്ത ഒരു ലക്കം കിട്ടുമെങ്കില്‍ പ്രത്യേകിച്ചും. ജോലി വിചാരം മുന്ന വിചാരം എന്നല്ലേ, അത് കൊണ്ട് പിന്നീടൊരിക്കലാവാം. പ്രവാസികള്‍ അല്ലെ ഓണത്തിന്റെ ബ്രാന്‍ഡ്‌ അബാസിടെര്‍മാര്‍, നല്ല ഒരു ഓണം ആശംസിക്കുന്നു.

      Delete
  6. ഒരു പ്ലേറ്റ് ഏത്തപ്പഴവും പോത്തിറച്ചിയും പോരട്ടെ

    ReplyDelete
    Replies
    1. അജിതെട്ടാ, രണ്ടു പ്ലേറ്റ് ഏത്തപ്പഴ ഉപ്പേരിയും, ഒരു പ്ലേറ്റ് പോത്തിറച്ചിയും, ഒരു പ്ലേറ്റ് മുതലക്കറിയും, ഒരു പ്ലേറ്റ് മീന്‍ പുഴുങ്ങിയതും ഇപ്പോള്‍ തന്നെ വിട്ടേക്കാം.

      Delete
  7. This comment has been removed by the author.

    ReplyDelete
  8. Dear Sreejith
    Deepu paranjathu correct,,.. Nee ghanayil ullappol food undakki thannathum nee marakkaruthu. But all means you will leave even in Antartica...
    Good work
    keep it up

    ReplyDelete
    Replies
    1. അങ്ങിനെ മറക്കാന്‍ പറ്റുമോ. ഘാനയിലെ ഓണസദ്യയുടെ പടങ്ങള്‍ ഇപ്പോഴും ഉണ്ട് എന്‍റെ കയ്യില്‍. അതൊക്കെ ഒരു കാലം. പിന്നെ അക്ഷര പിശാശുക്കളെയും ഗ്ലാമര്‍ പ്രശ്നങ്ങളെയും ഒഴിവാക്കി തന്നതിന് വളരെ നന്ദി.

      Delete
  9. കണ്ടിട്ട് സഹിക്കുന്നില്ല ...ആഫ്രിക്കയിലേക്ക് പോയാലോ എന്നൊരു പൂതി

    ReplyDelete
    Replies
    1. ഇങ്ങു പോരെ, നമ്മള്‍ക്ക് ഇവിടെ ഒരു ഇന്ത്യന്‍ ഭോജനശാല തുടങ്ങാം.

      Delete
  10. ഒരു പുതിയ കഥ ബ്ലോഗ്‌ തുടങ്ങി...ക്ഷണിക്കുന്നു

    ReplyDelete
    Replies
    1. വന്നിരുന്നു. കഥ നന്നായിട്ടുണ്ട്.

      Delete
  11. Replies
    1. നന്ദി പ്രവീണ്‍, ഇവിടെ വരെ വന്നതിനു. ഫോലോവെര്‍ ഗാട്ജെറ്റ്‌ ഇട്ടിട്ടുണ്ട്.

      Delete
  12. Replies
    1. സംഭവം വളരെ നല്ല കോമ്പിനേഷന്‍ തന്നെ. മീന്‍ കബാബും ഏത്തപ്പഴ ഉപ്പേരിയുമാണ് ഇന്നലെ കഴിച്ചത്.

      Delete
  13. അടി പൊളി തന്നെ ഭായ് .ഓരോ നാട്ടില്‍ ഓരോ രീതികള്‍ .എന്തായാലും സൂപ്പര്‍

    ReplyDelete
    Replies
    1. അതെ ഓരോ നാട്ടിലും ഓരോ രീതികള്‍. ഇവര്‍ നമ്മുടെ നാട്ടില്‍ വന്നാല്‍ നമ്മുടെ രീതികള്‍ ഇവര്‍ക്ക് വിചിത്രമായി തോന്നും.

      Delete
  14. ഇതിനാണോ ചേരയെ തിന്നുന്ന നാട്ടില്‍ എത്തിയാല്‍ നടുക്കഷണം തിന്നണം എന്ന് പറയുന്നത്???

    ReplyDelete
    Replies
    1. ശ്രുതി, ഇത് ചേരയെ തിന്നുന്ന സ്ഥലം അല്ല. ഇവിടെ പെരുംപാമ്പും മുതലയും ഒക്കെയാണ് പഥ്യം. മുതലയെ കഴിച്ചു ഇനി പാമ്പിനെയും തിന്നു നോക്കണം.

      Delete
  15. അപ്പോളിങ്ങനെയും കഴിക്കാമല്ലേ.. ഇപ്രാവശ്യത്തെ ഓണത്തിന് ഇതാക്കിയാലോ.... എപ്പടി..

    ReplyDelete
    Replies
    1. ആദ്യം കുറച്ചുണ്ടാക്കി കെട്ടിയോന് കൊടുത്തു പരീഷിച്ചു നോക്കൂ.. എന്നിട്ട് ഓണത്തിന് പരീക്ഷിച്ചാല്‍ പോരേ..? യാത്രകള്‍ കൊള്ളം കേട്ടോ. മുഴുവന്‍ വായിച്ചില്ല വഴിയെ വായിക്കാം.

      Delete
  16. അപ്പോ ശരിയ്ക്കും "ഏത്തപ്പഴവും പോത്തിറച്ചിയും" എന്ന ഒരു കോമ്പിനേഷന്‍ (ആഫ്രിയ്ക്കയിലായാലും) നിലവിലുണ്ടല്ലേ?

    എന്തായാലും ഓണത്തിന് വിഭവ സമൃദ്ധമായ ഒരൂണ് തരപെടാന്‍ എങ്ങനേലും യോഗമുണ്ടാകട്ടെ എന്നാശംസിയ്ക്കുന്നു.

    ഓണാശംസകള്‍!

    ReplyDelete
    Replies
    1. ശ്രീ, ഊണ് തരപ്പെടാന്‍ യോഗം കാണുന്നില്ല. ഇവിടെ അറിയാവുന്ന ഒരു മലയാളി ഉണ്ടാരുന്നത് നാട്ടില്‍ തിരിച്ചു പോകുകയും ചെയ്തു. പിന്നെ ഉള്ളതുകൊണ്ട് ഓണംപോലെ എന്നാണല്ലോ.

      Delete
  17. ഏത്തപ്പഴവും പോത്തിറച്ചിയും !! ഹോ, ഇടിവെട്ട് കോമ്പിനേഷൻ !!

    ഒരു സംശയം - ഏത്തപ്പഴം പുഴുങ്ങിയിട്ടാണോ കഴിക്കുന്നത്?

    ഇത്രനാളും മുതലയെ പേടിയോടെയാണ് നോക്കിയിരുന്നത്.. ഇനിയിപ്പോ ആർത്തിയോടെ നോക്കാമല്ലോ.. ഇങ്ങനെ കൊതിപ്പിക്കല്ലേ ഭായ്..

    ReplyDelete
    Replies
    1. ജിമ്മി, ഏത്തപ്പഴം പുഴുങ്ങിയാണ് കഴിക്കുക. പിന്നെ വറുത്ത് കഴിക്കും. നമ്മുടെ ഉപ്പേരി പോലെ.

      ഒരു മുതലയെ മൊത്തത്തില്‍ അല്ല കഴിക്കുക, വാല് മാത്രമേ കഴിക്കൂ. അത് ചെറിയ മുതലയുടെ. അതുകൊണ്ട് വാലിലോട്ടു മാത്രം ആര്‍ത്തി മതിയാകും.
      സംഭവം കൊള്ളാം കേട്ടോ. വെള്ള നിറത്തില്‍ ഉള്ള മാംസം, കബാബ് ഉണ്ടാക്കാന്‍ നല്ലതാണു. ഫ്രാന്‍സില്‍ ഒക്കെ മുതലയെ ഭക്ഷണ ആവശ്യത്തിന് വളര്‍ത്തുന്ന ഫാം ഉണ്ട്. നമ്മുക്കും നാട്ടില്‍ ഒരെണം തുടങ്ങാന്‍ സ്കോപ് ഉണ്ട്. കൂടുന്നോ..?

      Delete
    2. ജയനും ജോസ് പ്രകാശും ജീവിചിരുപ്പുണ്ടായിരുന്നെങ്കില്‍ കേസ് എടുത്തേനെ മുതലയെ തിന്നതിന്..!

      Delete
  18. ശ്രീജിത്തേ ,
    ഘാനയില്‍ വച്ച് നമ്മള്‍ ഒരു ഓണത്തിന്, പാം വൈന്‍ വാങ്ങാന്‍ പോയപ്പോള്‍ അവര്‍ കുണ്ഡളപ്പുഴു വേയിച്ചത് വിത്ത് ഏത്തക്ക പുഴുങ്ങിയത് കഴിക്കാന്‍ ക്ഷണിച്ചത് ഓര്‍മയുണ്ടോ ? അതിന്റെ ഫോട്ടോ എന്റെ കയ്യില്‍ ഉണ്ടായിരുന്നു. കിട്ടിയാല്‍ ഇവിടെ പുറകെ പോസ്റ്റ് ചെയ്യാം .
    - ബിനീഷ് തോമസ്

    ReplyDelete
    Replies
    1. ആ സംഭവത്തിന്റെ വീഡിയോ നമ്മള്‍ എടുത്തിട്ടുണ്ട്. അത് കിട്ടിയാല്‍ തരണേ. ഏത്തപ്പഴവും പോത്തിറച്ചിയും ഒക്കെ എങ്ങിനേം കഴിക്കാം. കുണ്ഡളപ്പുഴു ഫ്രൈ.. :(

      Delete
  19. പുലിയിറച്ചി കിട്ടുമോ????

    ReplyDelete
    Replies
    1. ഇത്രയും ഒന്നും പോരെ.. ഇനി അതുകൂടെ വേണോ..?

      Delete
  20. This comment has been removed by the author.

    ReplyDelete
  21. ഏകദേശം 17 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തോളില്‍ ഒരു മാറാപ്പും തൂക്കി എന്റെ വീട്ടിലേക്കു ചേട്ടന്റെ കൂട്ടുകാരനായി ലംബന്‍ കയറി വന്നത് ...കൌമാരത്തിന്റെ കുസൃതികളുടെ ഇടയില്‍ ജീവിതം തള്ളി നീക്കാന്‍ പാട് പെടുന്ന ലംബനില്‍ നിന്നാണ് കമ്പ്യൂട്ടറിന്റെ ബാലപാഠം പഠിച്ചതും. അന്ന് മുതല്‍ ഇന്നേ വരെ ഊഷ്മളമായ ഒരു ബന്ധം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞതിനു ദൈവത്തോട് നന്ദി പറയുന്നു.. ജീവിത പ്രാരാബ്ദങ്ങള്‍ വീര്‍പ്പു മുട്ടിക്കുംപോഴും ചിരിച്ചു കൊണ്ട് മാത്രം കാണപ്പെടുന്ന, എല്ലാം സിമ്പിള്‍ ആയി കാണാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനില്‍ നിന്നും പഠിച്ച പാഠങ്ങള്‍ വളരെ വിലയേറിയതായി ഇന്നും കരുതുന്നു.. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ലോകത്തിലെ ആദ്യത്തെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിരുന്നു ലംബന്‍ . വളര്‍ച്ചയുടെ നാള്‍വഴികളില്‍ ചെയ്തു തന്നിട്ടുള്ള സഹായങ്ങള്‍ക്ക് ലംബനോട് ഞാന്‍ എത്ര ജന്മം നന്ദി പറയണം.? മുഖം മൂടിയില്ലാത്ത സൌഹൃദം എന്താണെന്നു ഞാന്‍ കണ്ടത് ലംബനോട് ഇടപെടുമ്പോഴായിരുന്നു. കാലം അകറ്റി നിര്‍ത്തിയ കൂടിക്കാഴ്ചകള്‍ക്കും, ഓര്മ പുതുക്കലുകള്‍ക്കും അപ്പുറം ആമുഖങ്ങളില്ലാതെ എന്നും ചെന്ന് കയറാന്‍ പറ്റുന്ന ഒരു വീടും വീട്ടുകാരും വില മതിക്കനാവാത്ത സ്വത്തിന്റെ ഉടമയാണ് എന്ന് ഞാന്‍ കരുതുന്ന ലംബന്റെ ഈ ബ്ലോഗിനെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി പറയട്ടെ: "മനോഹരം " . രാഷ്ട്രീയമോ മതമോ ആഗോളവല്‍ക്കരണമോ എന്തുമാകട്ടെ, മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മറിച്ചും തിരിച്ചും എഴുതി കയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന ആധുനിക ബ്ലോഗ്ഗെര്മാരില്‍ നിന്നും തീര്‍ത്തും വിഭിന്നമായി, താന്‍ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ച്, പച്ച മലയാളത്തില്‍, വര്‍ണിക്കുമ്പോള്‍, ആല്മരച്ചുവട്ടിലും കലുങ്കിനു മുകളിലും ഇരുന്നു വിശേഷങ്ങള്‍ പറയുന്ന കൂട്ടുകാരന്റെ വാക്കുകള്‍ പോലെ അത് ഹൃദയത്തിലേക്ക് നേരിട്ട് ഇറങ്ങുകയാണ്..ഭാഷ ഏതും ആയിക്കോട്ടെ, പക്ഷെ അത് ഉപയോഗിക്കാന്‍ എഴുത്തുകാരന്‍ കാണിക്കുന്ന മിതത്വതിലാണ് ആ ലേഖനത്തിന്റെ കരുത്തും ഭംഗിയും.
    ഓരോ ലേഖനങ്ങള്‍ കഴിയുമ്പോഴും പുരോഗമിക്കുന്ന നിലവാരം കൂടുതല്‍ വായനക്കാരെ ഇതിലേക്ക് തീര്‍ച്ചയായും ആകര്‍ഷിക്കും... ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും എല്ലാ ആദരവോടും സ്നേഹത്തോടും കൂടി പ്രാര്‍ഥിക്കുന്നു : "അണയാത്ത കൈത്തിരി പോലെ ഈ ബ്ലോഗ്‌ എന്നും തെളിഞ്ഞു നില്‍ക്കട്ടെ..!

    സ്നേഹപൂര്‍വ്വം,

    ReplyDelete
    Replies
    1. . ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............

      Delete
    2. ഇതിനു ഞാന്‍ ഇപ്പോം എന്താ പറയുക. എനിക്കൊന്നും പറയാനില്ല. സുല്‍.

      Delete
    3. ജയരാജെ ഓണാശംസകള്‍.

      Delete
  22. ഏത്തപ്പഴത്തെ പ്രധാന ഭക്ഷണമായി ഉപയോഗിക്കുക എന്നത് നല്ലൊരു കാര്യമാണ്. അതിന് ആഫ്രിക്കക്കാരെ അനുമോദിക്കണം. ഏത്തപ്പഴം സുലഭമായി ലഭിക്കുന്ന നമ്മുടെ നാട്ടില്‍ അതിന് വല്ല വിലയുമുണ്ടോ എന്ന് നാം ആലോചിക്കേണ്ടതാണ്.

    ReplyDelete
    Replies
    1. അവിടെ നിങ്ങള്ക്ക് തെറ്റി, ഇവിടെ പ്രധാന ഭക്ഷണം ഇറച്ചിയോ മീനോ ആണ്. പിന്നെ എനിക്ക് ചോറ് കൂടുതല്‍ വേണം എന്ന് പറഞ്ഞത്‌ കൊണ്ടാണ് പടത്തില്‍ അങ്ങിനെ കാണുന്നത്. ഇവര്‍ ഇറച്ചിയുടെ കൂടെ ചോറ് കഴിക്കുന്നു. നമ്മള്‍ ചോറിന്റെ കൂടെ ഇറച്ചി കഴിക്കുന്നു. അത്രെ ഉള്ളൂ.

      Delete
  23. പെരുമ്പാമ്പിനെയും മുതലയേയും കൂടി ഫോട്ടോകളില്‍ ഉള്‍പ്പെടുത്താമായിരുന്നു.....

    ReplyDelete
    Replies
    1. മുതല കബബിന്റെ പടം എടുക്കാന്‍ പറ്റിയില്ല. ഇനി കിട്ടുവാണേല്‍ തീര്‍ച്ചയായും എടുക്കും.

      Delete
  24. ദൈവമേ എന്ത് വിചിത്രമായ കോംമ്ബിനഷന്‍ ... :) എന്തായാലും പുതിയ അറിവുകള്‍ പങ്കു വെച്ചതിനു നന്ദി...മുകളില്‍ കണ്ട ചിത്രങ്ങളില്‍ ഉള്ള ഭക്ഷണം കഴിക്കുന്ന കാര്യം ആലോചിക്കാനേ വയ്യ.മീന്‍ ഒക്കെ പിടിച്ചത് പോലെ ഇരിക്കുന്നു.ഗതികെട്ടാല്‍ കഴിക്കുമായിരിക്കും അല്ലെ?പുതിയ അറിവുകള്മായി ഇനിയും കാണാം എന്ന് കരുതട്ടെ...ഓണാശംസകളോടെ....:)

    ReplyDelete
  25. അപ്പൊ ഏത്തപ്പഴവും പോത്തിറച്ചിയും കഴിച്ചാല്‍ ഒന്നും സംഭവിക്കില്ല അല്ലെ.... ഈ കോമ്പിനേഷന്‍ ഒന്ന് പരീക്ഷിച്ചിട്ട് തന്നെ വേറെ കാര്യം. എന്റെ വായെ, വയറേ, കരളാദി കുടല്‍മാലകളെ, എന്നോട് ക്ഷമിക്കേണമേ....

    ReplyDelete
    Replies
    1. എന്ത് സംഭവിക്കാന്‍. രാവിലെ ഏത്തപ്പഴം തിന്നിട്ടു ഉച്ചക്ക് പോത്തിറച്ചി തിന്നാല്‍ വല്ലതും സംഭവിക്കുമോ. അത് പോലെയേ ഉള്ളൂ ഒന്നിച്ചു തിന്നാലും. പിന്നെ ചിലപ്പോള്‍ രുചി പിടിച്ചില്ല എന്ന് വരും.

      Delete
  26. Replies
    1. ഇതൊക്കെ എന്തോന്ന്. ഫ്രാന്‍സിലെ കേള്‍വികേട്ട ഒരു വിഭവം ഉണ്ടാക്കുന്നത് ഒച്ചിനെ കൊണ്ടാണ്. പിന്നെ അഫ്രികാക്കാര്‍ കുണ്ഡളപ്പുഴുവിനെയും തിന്നും പിന്നെയാ..

      Delete
  27. അലുവയും മത്തിക്കറിയും കഴിച്ചു
    ഇപ്പൊ നല്ല വിശപ്പ്

    ReplyDelete
    Replies
    1. അപ്പം ഇതും കഴിക്കാം. ഒരു പ്ലേറ്റ് പാര്‍സല്‍ അയക്കട്ടെ..?

      Delete
  28. കൊള്ളാട്ടോ.... നല്ല കൊമ്ബിനഷന്‍. ഓണാശംസകള്‍.

    ReplyDelete
    Replies
    1. പിന്നെ കൊള്ളവോന്നു.. സത്യമായും നല്ല രുചിയാണ്. തിരിച്ചും ഓണാശംസകള്‍.

      Delete
  29. അവിടെ കട്ടിങ്ങും ഷേവിങ്ങും ഉണ്ടോ?

    ReplyDelete
    Replies
    1. അതിവിടെ ഇതുവരെ ഒരു കോമ്പിനേഷന്‍ ഐറ്റം ആയി എടുത്തിട്ടില്ല.

      Delete
  30. Hello Lamban chetta kollam ketto,nannayittundu thangalude oru style ,ishtappettu..keep it up..

    ReplyDelete
  31. മോഹന്‍ ലാല്‍ ചിത്രം എന്ന സിനിമയില്‍ പറഞ്ഞപോലെ "എത്ര മനോഹരമായ ഭക്ഷണരീതി "...പഹയാ ഓണസദ്യ കിട്ടാത്ത ദേഷ്യത്തിന് ആഫിക്കന്‍ ആദിവാസികളെയൊന്നും പീഡിപ്പിക്കല്ലേ ട്ടോ ...

    ReplyDelete
    Replies
    1. കുറ്റം ചെയ്തവനും, അതിനു പ്രേരിപ്പിക്കുന്നവനും ഒരേ പോലെ കുറ്റക്കാരാണ്. അത് മറക്കരുത്.

      Delete
  32. ഭക്ഷണം എന്ന് കേട്ടാല്‍ ഞാനും ചാടി വീഴും.
    ഇതിലെ മെനു എല്ലാം ഞമ്മക്ക് പിടിക്കൂല. എന്നാല്‍ പിടിക്കുന്നത്‌ കുറെ ഉണ്ട് താനും.
    പോസ്റ്റ്‌ വായിച്ചാല്‍ വിശപ്പ്‌ വരുമോ..? എനിക്ക് വന്നു :)

    ReplyDelete
    Replies
    1. ഈ പോസ്റ്റ്‌ വായിച്ചു മന്‍സൂറിന് വിശപ്പ്‌ വന്നെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.

      Delete
  33. ഇത് പോലെ വേറെ വല്ല വെറൈറ്റി ഗോമ്ബിനെഷനും ഉണ്ടോ ആശാനെ ... ജിലേബിയും മാങ്ങ ചമ്മന്തിയും പോലെ ....

    ReplyDelete
  34. പുട്ടും ഇറച്ചിക്കറിയും ഓക്കെ. മീങ്കറിയും ഡബിള്‍ ഓകെ. പക്ഷെ ഏത്തപ്പഴോം ഇറഛീം..ഹോ..

    ReplyDelete
  35. അളിയാ,,,,, ഇനി ഇങ്ങനെ ഉള്ള വെറൈറ്റി ഇട്ടം ഉണ്ടാക്കുമ്പോള്‍ എന്നെയും ഒന്ന് വിളിക്കണേ ,,,,

    ReplyDelete
  36. അലുവയും മത്തികറിയും കഴിചിടുണ്ടോ?

    ReplyDelete
  37. എനിക്കും ഒന്നേ പറയാനോള്ളൂ
    വാട്ട് എ കോമ്പിനേഷന്‍ സര്‍ജി ???

    ReplyDelete
  38. ശ്രീജിത്ത്‌, നല്ല കോമ്പിനേഷന്‍ :) ഇതൊക്കെ കഴിച്ചു ആര്‍മാദികൂ.......തിരിച്ചു നാട്ടില്‍ വരുമ്പോള്‍ ഒരു ആഫ്രിക്കന്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍ തുടങ്ങി നാട്ടുകാര്‍ക്കും പണികൊടുകാം :) എന്തായാലും സംഭവം ഇഷ്ടട്പെട്ടു .............വീണ്ടും എഴുതുക !!!

    ReplyDelete
  39. പഴമ്പൊരിയും ബീഫ്‌ ഫ്രൈയും പണ്ടേ എന്‍റെ ഫെവരിട്ട് ഐറ്റമാണ്. മുടിഞ്ഞ കോമ്പിനേഷനും ഇതുവരെ പുറത്തു പറഞ്ഞില്ലന്നെയുള്ളൂ..:)

    ReplyDelete
  40. നന്നായി എഴുതിയിരിക്കുന്നു... ഇവിടീ അറബികളുടെ മീൻ ഫ്രയും, ചിക്കൻ ഫ്രയും ഒക്കെ കണക്കന്നെ.. ഉപ്പൂല്ല. മൊളകൂല്ല... ഈയിടെ നമ്മുടെ അറബി മാനേജർ പാർട്ടിക്ക് നമ്മളേക്കൂടി കണക്കിലെടുത്ത് ഒരു ഹോട്ടലിൽ കൊണ്ട് പോയി. ഇന്ത്യൻ സ്റ്റയിലാണത്രേ.... കഴിച്ചപ്പോ പുള്ളീടെ കണ്ണൊക്കെ നിറഞ്ഞ് ഹൂ... എന്നൊക്കെ... നുമ്മ തൊട്ട് നോക്കുമ്പോ വല്ലാത്ത മധുരോം... ഇവർക്ക് നമ്മുടെ മുളകിട്ട മീങ്ക്ക്കറി ഒക്കെ കൊടുക്കണം ... എരിഞ്ഞ് ചത്ത്പൊയ് കളയും..... ഓരോ നാട്ടിൽ ഓരോ ആചാരങ്ങൾ.. പിന്നീ കേരളഹോട്ടലുകൾ തന്നെ ശരണം

    ReplyDelete
  41. കൊതിപ്പിച്ചു കൊന്നോളൂ......
    ഭാഷയും വിവരണവും എല്ലാം കൂടെ നല്ല ഒന്നാന്തരം രുചി ആയി.....
    നല്ലൊരു ഹോട്ടല്‍ ഇല കയറിയ പ്രതീതി.....
    ബ്ലോഗ്‌ ആണെന്ന് കരുതി ഹോട്ടലില്‍ കയറിയ ആള്‍ക്ക് ഇഷ്ട്ടയിട്ടാ.....

    ReplyDelete
  42. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ആഫ്രിക്കന്‍പായല്‍- പച്ചചെമ്മീന്‍ കോമ്പിനേഷന്‍ കൂടി ട്രൈ ചെയ്തു നോക്കാവുന്നതാണ്
    ബൈ ദി ബൈ ..ഏത്തപ്പഴ കോമ്പിനേഷന്‍സ് എല്ലാം ഓരോ പ്ലേറ്റ് പോരട്ടെ..

    ReplyDelete
  43. ഭക്ഷണപ്രിയനാണെങ്കിലും ഇത് കണ്ടപ്പോള്‍ വലിയ കൊതിയൊന്നും തോന്നിയില്ല.

    ഏതായാലും അനുഭവിക്ക്... :)

    ReplyDelete
  44. അലുവയും അയലക്കറിയും എന്ന് കേട്ടിട്ടേയുള്ളൂ, ഇത് ലവന്റെ അപ്പനായി വരും. നല്ല ചിത്രങ്ങള്‍ കടം തന്ന സുഹൃത്തിന് നന്ദി

    ReplyDelete
  45. "വന്നു അല്ലെ ഊരുതെണ്ടി...എടൊ ലംബാ..താന്‍ എവിടെ ആയിരുന്നെടോ...?" ( കടപ്പാട് : ദേവാസുരം, നീലകണ്ഠന്‍ പെരിങ്ങോടനോട് പറയുന്നത്..) , കുറെ നാള്‍ കാണാതെ ഇരുന്നപ്പോള്‍ കരുതി ബ്ലോഗ്‌ നിര്‍ത്തി എന്ന്..എന്തായാലും വീണ്ടും എഴുത്ത് തുടങ്ങിയതില്‍ സന്തോഷം..വിചിത്ര ഭക്ഷണം ഗംഭീരം..!

    ReplyDelete
  46. വല്ലാത്ത കോംബിനേഷൻ തന്നെ!

    ReplyDelete
  47. ആദ്യാമായാണിവിടെ...

    വന്നപ്പൊ നല്ല അടിപൊളി ഫോട്ടോസ്
    വായിച്ചപ്പോ അതിലും രസം....

    ഇനി ഇടക്കിടെ വരാം...ചെലപ്പോ ബിരിയാണി കിട്ട്യാലോ....

    ReplyDelete
  48. നാടോടുമ്പോള്‍ നടുവേ ഓടാന്‍ പഠിക്കൂ ...

    അവിടെ കിട്ടുന്ന പെരുമ്പാമ്പ്‌, മുതല ഇവയൊക്കെ തിന്നു ശരിക്കും ഒരു ആഫ്രിക്കന്‍ മല്ലു ആയി മാറൂ...

    വെറുതെ ഓണ സദ്യയെ കുറിച്ച് ആവലാതി പെടാതെ .....

    ReplyDelete
  49. പുതിയ വിഭവങ്ങൾ പരിചയപ്പെടുത്തിയതിനു നന്ദി..

    പിന്നെ, പൂട്ടും ഇറച്ചിക്കറിയും നല്ല കോമ്പിനേഷനാണു കെട്ടോ..

    ReplyDelete
  50. കോമ്പിനേഷന്‍ എന്തുമാവട്ടെ ഒന്ന് പരീക്ഷിക്കുക അതാവട്ടെ നമ്മുടെ മുദ്രാവാക്യം...

    ReplyDelete
  51. വിനോദ്
    ബ്ലോഗില്‍ വന്നതിനും
    അഭിപ്രായം അറിയിച്ചതിനും നന്ദി
    ആഫ്രിക്കന്‍ ആഹാര രീതി വിചിത്രം തന്നെ!!
    ചിത്രങ്ങള്‍ ഗംഭീരം!
    ആരോ പറഞ്ഞതുപോലെ
    ചെരേതിന്നും നാട്ടില്‍ ചെന്നാല്‍ നടുത്തുണ്ടം....
    അതുതന്നെ ഗതി ഇവിടെയും അല്ലേ!
    ആശംസകള്‍
    വീണ്ടും കാണാം

    ReplyDelete
  52. കപ്പയും മത്തിയും കിട്ടുന്ന ഒരു ആഫ്രിക്കൻ രാജ്യത്തെപ്പറ്റി മുമ്പെവിടെയോ വായിച്ചതോർക്കുന്നു......
    ഭക്ഷണശീലങ്ങളിലൂടെ നാടിനെ അറിയാനാവുന്നു.....

    ReplyDelete
  53. avasanam kanda chicken pattani curry ok.. allathe veronnum njammalu thinnoola...

    ReplyDelete
  54. യൂറോപ്യന്‍ / ചൈനീസ് ഭക്ഷണങ്ങള്‍ നമുക്ക് സ്വീകരിക്കാമെങ്കില്‍ ഇതും നോക്കാമല്ലെ.. :)

    ReplyDelete
  55. സംഗതി ഹല്വായും മീങ്കറിയുമെന്നൊക്കെ പറഞ്ഞു കളിയാക്കുമെങ്കിലും ഇതൊക്കെ ആദ്യം കാണുന്നു...നന്ദി...

    ReplyDelete
  56. മുട്ട രസം ഉണ്ടാവോ?.....


    കുബ്ബുസും കൂട്ടി കഴിക്കാന്‍...:)

    ReplyDelete
  57. ആദ്യമായിട്ടാണിവിടെ .... മുറ്റത്തെ മാഞ്ചോട്ടില്‍ കസിന്‍സും കൂട്ടുകാരുമൊക്കെയായി വെടിവട്ടം പറഞ്ഞിരിക്കുന്ന സായാഹ്നങ്ങള്‍ ഓര്‍മ്മയില്‍ തെളിയിക്കുന്നു ഈ രചന. അടുത്തു നിന്ന് ആംഗ്യവിക്ഷേപങ്ങളോടെ വിവരിക്കുന്ന പോലെയാണ് വായനയില്‍ അനുഭവപ്പെട്ടത്.... അതിനാല്‍ തന്നെ വളരെ ഹൃദ്യമായി ട്ടോ...

    (ഞങ്ങള്‍ സ്ഥിരം ഉപയോഗിക്കുന്നതാ ഈ 'അലുവയും മീന്‍ കറിയും' ഏത്തപ്പഴവും ഇറച്ചിക്കറിയും ' എന്നൊക്കെയുള്ള ഡയലോഗുകള്‍ ...:))

    ReplyDelete
  58. ഈ പോസ്റ്റ് ഒത്തിരി ഇഷ്ടമായി, ചില വിചിത്ര ഭക്ഷണങ്ങളെക്കുറിച്ച് എഴുതിയാലോന്ന് എനിക്കും മോഹം ഇതൊക്കെ വായിച്ചപ്പോള്‍ .....എഴുതിയാല്‍ പ്രചോദനം ഉറപ്പായും ശ്രീജിത്തിന്‍റെ ഈ പോസ്റ്റ് തന്നെയായിരിക്കും.......

    ReplyDelete
  59. iyooo sreejith .........nigade kariyam kashtam thanneya parayathe vaya.....:(

    ReplyDelete
  60. കൊള്ളാം ശ്രീ, ഇപ്പോള്‍ തട്ടിയത് നല്ല പോത്തിറച്ചി വറുത്ത് ( ബീഫ്‌ ഡ്രൈ ഫ്രൈ) കഴിച്ചു കഴിഞ്ഞു വന്നു വായിക്കുവാന്‍ എനിക്ക് തന്ന ലിങ്ക് പെരുത്തിഷ്ടായി... ന്നാലും തന്റെ ഭക്ഷണ കാര്യം സ്വാഹയാണല്ലേ..:(

    ReplyDelete
  61. ആ ഭക്ഷണതിന്റെ മൊഞ്ച് കണ്ട്..എന്റെ തൊണ്ടയില്‍ നിന്നൊരു ശബ്ദം..കുഞ്ഞുവാവയുണ്ടാകാന്‍ പോവാണോന്നൊരു ചോദ്യം..അടുത്തൂന്ന്. പാവം ലംബന്‍ ആഫ്രിക്കയില്‍ കിടന്ന് ഇതൊക്കെ കഴിക്കേണ്ടി വരുന്നല്ലോന്നോര്‍ത്ത് ഞാന്‍ സഹതപിച്ച്,സഹതപിച്ച് എന്റെ സഹതാപം മുഴുവന്‍ വറ്റി..അടുത്തുള്ളോര്ടേം കടം വാങ്ങി വന്നപ്പോള്‍ ദേ...ലംബന്‍ .പറയണൂ..നല്ല ടേസ്റ്റ് ആണെന്ന്...കഷ്ടം തന്നെ..

    ReplyDelete
  62. എന്തായാലും അന്യരാജ്യങ്ങളിലെ ഭക്ഷണവിവഭങ്ങളെ പരിചയപ്പെടുത്തിയതില്‍ സന്തോഷം.

    ReplyDelete
  63. ആഫ്രിക്കയിലെ കോമ്പിനേഷനുകള്‍ കൊളളാല്ലോ !!!

    ReplyDelete
  64. എന്‍റെ അമ്മെ... പ്രസ്താവന പിന്‍വലിക്കേണ്ടി വരുമല്ലോ.... ആളുകളെ കളിയാക്കാന്‍ ഞാന്‍ ഇപ്പോഴും പറഞ്ഞു കൊണ്ടിരുന്ന ഒരു വാക്കാണ്‌ ഇത്.... ദേ ഇന്നും പറഞ്ഞു.... എന്നാലും എന്‍റെ ഏത്തക്ക!!!!

    ReplyDelete
  65. പ്രസ്താവന പിൻ‌വലിക്കേണ്ട നീർവിളാകൻ... അതവിടെത്തന്നെ കിടക്കട്ടെ... എനിക്ക് വല്ലാതങ്ങ് സുഖിച്ചു അത്... :)

    ReplyDelete
    Replies
    1. ഈഗിളിന്റെ പുതിയ ലക്കം റെഡി ആക്കാതെ, ഇവിടെ കിടന്നു കറങ്ങുന്നത് ഞാന്‍ കാണുന്നുണ്ട് വിനുവേട്ട. അടുത്ത ലക്കത്തിനു കാത്തിരിക്കുന്നു.

      Delete
  66. ശ്രീജിത്തേ.....ഓരോന്ന് കാണിച്ചിട്ട്...ഇനി രാത്രി ഒന്നും തിന്നാന്‍ പറ്റും എന്ന് തോന്നുന്നില്ല..:(

    ReplyDelete