Tuesday, May 1, 2012

ഭൂമധ്യരെഖയിലേക്ക് ഒരു യാത്ര.


നീണ്ട ഒരു യാത്രക്ക് ശേഷമാണു ഗബോനിന്റെ തലസ്ഥാനം ആയ ലിബ്രവില്ലിയില്‍ കാലു കുത്തുന്നത്. തിരുവനന്തപുരത്തുനിന്നും മുംബയില്‍, പിന്നെ അവിടുന്ന്‌ അടിസ് അബാബയില്‍ എത്തിയപ്പോഴേക്കും ഒരു മണികൂര്‍ വൈകിപോയി. ലിബ്രവിലിയിലേക്ക് ഞങ്ങളെ കൊണ്ടുപോകാം എന്ത് എഴുതി കരാര്‍ ഒപ്പിടിരുന്ന വിമാനം അതിന്‍റെ യാത്ര തുടങ്ങികഴിഞ്ഞിരുന്നു. ഇനി രണ്ടു ദിവസം കഴിഞ്ഞേ ലിബ്രവിലിയിലേക്ക് നേരിട്ട് പോകുന്ന വിമാനം ഉള്ളൂ. മനസ്സില്‍ ലഡു പൊട്ടാന്‍ പിന്നെ എന്ത് വേണം. രണ്ടു ദിവസം എത്തിയോപ്പ്യന്‍ വിമാന കമ്പനിയുടെ ചെലവില്‍ സുഖമായി കഴിയാം.

അര മണികൂര്‍ കഴിഞ്ഞുള്ള മറ്റൊരു കമ്പനിയുടെ വിമാനത്തില്‍ നിങ്ങള്‍ക്ക് യാത്രയാവാം എന്ന് കറുത്ത കോട്ടിട്ട ഒരു കറുത്ത സുന്ദരി വന്നു മൊഴിഞ്ഞു. അങ്ങിനെ പുളിക്കുന്ന ലഡുവും ഞാനും അടിസ് അബാബയോടു വിട പറഞ്ഞു. മൂന്ന് ഇന്ത്യകാര്‍ ഉണ്ടായിരുന്നു ലിബ്രവിലിയിലേക്ക് രണ്ടു മലയാളികളും, ഒരു ഹിന്ദികാരനും. കൃഷ്ണ എന്ന തിരുവന്തപുരം സ്വദേശി ഗബോനിലെ ടെക് മഹിന്ദ്രയുടെ കണ്‍ട്രി ഹെഡ് ആണ്. (ഹിന്ദികരനുമായി ഒരു പാട് സംസാരിച്ചു പക്ഷെ പേര് ചോദിക്കാന്‍ മറന്നു പോയി. ഗബോനിലെ കാട്ടില്‍ പെട്രോള്‍ ഊറ്റുന്ന ജോലിക്കാരനാണ്.) എല്ലാ മുക്കിലും നിറുത്തുന്ന പ്രൈവറ്റ് ബസു പോലെ വിമാനം നാലിടത്ത്  നിറുത്തി വൈകിട്ട് ആറുമണിയോടെ ലിബ്രവില്ലിയില്‍ എത്തി.

തിരുവന്തപുരം എയര്‍പോര്‍ട്ടനേക്കാള്‍ ചെറുതാണ് ഇവിടുത്തെ എയര്‍പോര്‍ട്ട്. മൊബൈല്‍ നമ്പര്‍ തന്നിട്ട് കൃഷ്ണ യാത്രയായി. എന്റെ വിസ ശെരിയാവാന്‍ കുറച്ചു സമയമെടുത്തു എന്ന് മാത്രമല്ല ലഗേജു കിട്ടിയതുമില്ല. ഏഴു മണിയോടെ കമ്പനി ഗസ്റ്റ് ഹൌസില്‍ എത്തുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ തളര്‍ന്നിരുന്നു. നേരത്തെ തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു.

ആദ്യം ലെമ്പരിനെയിലും, പിന്നെ ലിബ്രവില്ലിയിലുമായി ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇതുവരെ പുറത്തെവിടെയെങ്കിലും പോകുവാന്‍ കഴിഞ്ഞിട്ടില്ല. ഈ ആഴ്ചാവസാനം എങ്കിലും എവിടെയെങ്കിലും പോകണം. സായിപ്പിന്റെ കലുപിടിച്ചല്ലേ കാര്യം നടക്കൂ. (ഡ്രൈവിംഗ് ലൈസെന്‍സ് ഇല്ലാത്തവര്‍ക്ക് വണ്ടി കൊടുക്കില്ല പോലും.)

സായിപ്പേ, ആഴ്ചാവസാനം പോകാന്‍ പറ്റിയ വല്ല സ്ഥലങ്ങളും ഉണ്ടോ ഇവിടെ?

പിന്നെ ലിബ്രവില്ലിയില്‍ ഒരുപാടു നല്ല ബീച്ചുകള്‍ ഉണ്ട്, പിന്നെ പോന്ഗാര നാഷണല്‍ പാര്‍ക്ക്‌, അകന്ട നാഷണല്‍ പാര്‍ക്ക്‌ അങ്ങിനെ കുറച്ചു നല്ല സ്ഥലങ്ങള്‍ ഇവിടെ ഉണ്ട്. ആര്‍ക്കു പോകാനാ?

എനിക്ക്.

നാളെ മിട്സീകിനു പോകുന്ന നീ എങ്ങിനാ ആഴ്ചാവസാനം ബീച്ചില്‍ പോകുന്നെ? ഇവിടുന്നും ഒരു ഏഴു മണികൂര്‍ എടുക്കും മിട്സീകില്‍ എത്താന്‍.

അവിടെ അടുത്ത് നല്ല സ്ഥലങ്ങള്‍ ഒന്നും ഇല്ലേ?

മോനേ, ഗാബോണ്‍ എന്ന രാജ്യത്തിന്റെ എണ്പതു ശതമാനം നല്ല ഒന്നാംതരം കാടാണ്. നീ പോകുന്നത് ഒരു പതിമൂവയിരം ഹെക്ടര്‍ ഉള്ള റബ്ബര്‍ തോട്ടത്ത്തിലെക്കാ. പിന്നെ പോകുന്ന വഴിക്കാണ് ഇക്കുവേറ്റൊര്‍.

അത് നാഷണല്‍ പാര്‍ക്ക് ആണ്ണോ?

ഇക്കുവേറ്റൊര്‍ എന്ന് പറഞ്ഞാല്‍ ഒരു സാങ്കല്പിക രേഖയാണ്. അത് ഭൂമിയെ രണ്ടായി മുറിക്കുന്നു. ഉത്തരാര്‍ത്ത ഗോളം എന്നും ദക്ഷിനാര്‍ത്ത ഗോളം എന്നും. ഗബോനിന്റെ നടുക്കുകൂടിയാണ് അത് കടന്നു പോകുന്നത്. സായിപ്പു ജീയോഗ്രഫി വിളമ്പി.

എനിക്കറിയാം, നിനക്ക് അറിയമോന്നു പരിക്ഷിച്ചതല്ലേ.

ഉം, ഉം, സായിപ്പു പോയി.

എടാ ഇങ്ങിനെ ഒരു സാധനം ഇവിടെ ഉണ്ടാരുന്നോ? എന്നാ പിന്നെ അത് കണ്ടിട്ട് തന്നെ കാര്യം. ചുമ്മാ അങ്ങിനെ പൊയ് ഒരു സ്ഥലവും കാണാന്‍ പോകരുത് എന്ന് സന്തോഷ്‌ ജോര്‍ജ് കുളങ്ങര സര്‍ പറഞ്ഞിട്ടുണ്ടല്ലോ. ഞാന്‍ ഉടനെ ഗൂഗിള്‍ മാപ് എടുത്തു നോക്കി. സംഗതി സത്യം തന്നെ. വികിപീഡിയ കൂടി നോക്കി.

ഈ ഭൂമധ്യരേഖ എന്ന് പറഞ്ഞാല്‍ ഒരു വമ്പന്‍ സാധനം ആണെന്ന് മനസിലായി. ഇത് കടന്നുപോകുന്ന സ്ഥലങ്ങളില്‍ വര്ഷം മുഴുവന്‍ ഏകദേശം ഒരേ കാലാവസ്ഥ ആയിരിക്കും. എല്ലാ സമയത്തും ഏതെങ്കിലും ഒരു പഴത്തിന്റെ സീസണ്‍ ആയിരിക്കും. നമ്മുടെ നാട്ടില്‍ ഒക്കെ മാമ്പഴ സീസണ്‍ മാര്‍ച്ച്‌ ഏപ്രില്‍ മാസത്തില്‍ ആണെങ്ങില്‍ ഭൂമധ്യരേഖ പ്രദേശത്ത് അത് ആഗസ്റ്റ്‌-സെപ്റ്റംബര്‍ മാസത്തില്‍ ആണ്. മാര്‍ച്ച്‌ ഏപ്രില്‍ മാസത്തില്‍ മാവു പൂക്കും പക്ഷെ പൂകള്‍ എല്ലാം കൊഴിഞ്ഞു പോകും. ഇതു സമയത്ത് മഴ പെയ്യും എപ്പോം നിക്കും എന്നൊന്നും പറയാന്‍ പറ്റില്ല.

കാടിനെ കീറി മുറിച്ചു പോകുന്ന ഹൈവേ.

പിറ്റേ ദിവസം രാവിലെ തന്നെ പെട്ടിയും കിടക്കയും എടുത്തു മിട്സീകില്‍ പോകാന്‍ റെഡി ആയി. ഒരു ഏഴെട്ടു മണികൂര്‍ നമ്മുടെ അതിരപള്ളി വാഴച്ചാല്‍ വാല്‍പ്പാറ റൂട്ടില്‍ കൂടി പോയാല്‍ എങ്ങിനെ ഇരിക്കും. ഇടതൂര്‍ന്ന കാടുകള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴി തന്നെ മറ്റൊരു പുഴയായി തോന്നിച്ചു. മരങ്ങള്കിടയിലൂടെ ഒലിച്ചിറങ്ങിയ സൂര്യ പ്രകാശകിരണങ്ങള്‍ അവിടവിടെ ചിതറി കിടന്നു. മനോഹരം ആയിരുന്നു ആ യാത്ര. (കാടിനെ ഇഷ്ടപെടതവര്‍ക്ക് നല്ല ബോറിംഗ് അന്നെന്നു കൂടെ ഉണ്ടാരുന്ന സായിപ്പിന്റെ മുഖത്ത് നിന്നും മനസില്ലായി)


ഭൂമധ്യരേഖ
ലംബരിനെയുടെയും കങ്ങോയുടെയും ഇടക്കാണ് ഭൂമധ്യരേഖ കടന്നു പോകുന്നത്. സിയറ്റ്‌ അവിടെ ഒരു ബോര്‍ഡ്‌ കൊണ്ടുവചിട്ടുണ്ട്. ലോകത്തിലെ മിക്കവാറുമുള്ള വലിയ പട്ടണങ്ങളിലെക്കുള്ള ദൂരം രേഖപെടുതിയിരിക്കുന്നു.. അവിടെ നിന്നു ഒരു ഫോട്ടോ സായിപ്പിനെ കൊണ്ട് എടുപ്പിച്ചു. (എന്തായാലും വന്നതല്ലേ ഒരു ഫോട്ടോ ഇരിക്കട്ടെ). പിന്നെ ഭൂമധ്യരേഖ എന്ന സംഭവത്തിന്റെ മഹത്വം ആര്‍ക്കും അറിയില്ല എന്ന് തോന്നുന്നു. ഒരു ചെറിയ കട പോലും അവിടെയെങ്ങും കണ്ടില്ല. നമ്മുടെ നാട്ടിലെങ്ങാനം ആയിരുന്നെങ്ങില്‍ എന്നേ റിസോര്‍ട്ട് തുടങ്ങിയേനെ.

ഗാബോണ്‍ എന്ന രാജ്യത്തിന്റെ കാലാവസ്ഥ തീരുമാനിക്കുന്നത്‌ ഭൂമധ്യരേഖ അന്നെന്നു പറയാം. എല്ലായിപ്പോഴും ഒരു ഇരുപത്തി രണ്ടു ഇരുപത്തിമൂന്ന് ഡിഗ്രി. മഴ എപ്പോം വരും എന്നോ എപ്പോം നില്‍ക്കും എന്നോ ആര്‍ക്കും പറയാന്‍ പറ്റില്ല. ഇവിടുത്തെ ചൂട് കാലം ഡിസംബര്‍ മാസത്തിലാണ്. അപ്പോള്‍ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും എന്നാലും ചൂട് കൂടുതല്‍ ഉണ്ടാവില്ല. ഇപ്പോഴും ധാരാളം മഴ ഉണ്ടാകും. എല്ലായിടവും ഇടതൂര്‍ന്ന പച്ച. ചിത്രങ്ങള്‍ കണ്ടു നോക്കൂ.
ഹരിത മനോഹരം
വൈദുതി എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍കാര്‍
ഒരു മൊട്ട കുന്ന്
റോഡരികില്‍ നിന്നും എടുത്തതു.
കാടിന്റെ മറ്റൊരു വ്യൂ.
പിന്നെയും റോഡ്‌.
ഗ്രാമാത്തില്ലെക്കുള്ള വഴി.

ഉടനെ ഒരു വിസ എടുത്തു ഗബോണില്‍ പോയേക്കാം എന്ന് വിചാരിക്കരുത്. വിസ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ശ്രമിച്ചു നോക്കൂ. ഗുഡ് ലക്ക്. 

ഗബോനിലെ വിശേഷങ്ങള്‍ ഒരുപാടുണ്ട്. പതുക്കെ പതുക്കെ എഴുതാം. ആദ്യം മലയാളം മര്യാദക്ക് എഴുതാന്‍ പഠിക്കട്ടെ.



26 comments:

  1. ഈ ലംബന്‍ എന്നത് "അ"ലംബന്‍ എന്നതിന്റെ ചുരുക്കപ്പേരാണോ ചേട്ടാ ?
    ആഫ്രിക്കയില്‍ ചേട്ടനെന്തായിരുന്നു പണി ? അവിടെയൊക്കെ മനുഷ്യരെ തിന്നുന്നവര്‍ ഉണ്ടെന്ന് കേള്‍ക്കുന്നത് ശെരിയാണോ ചേട്ടാ?
    പോസ്റ്റ് നന്നായിട്ടുണ്ട് , എഴുതി തെളിയുക.

    ReplyDelete
    Replies
    1. ആഫ്രിക്കാന്‍ ചക്രവര്‍ത്തി ആയിരുന്ന നീ ആണോ ഈ പറയുന്നേ. എടാ സ്മരണ വേണമെടാ സ്മരണ.

      Delete
  2. inganeyekilum malayalam akzharam padikkunakil padikkate..
    gud luck

    ReplyDelete
  3. post kollam.... chila prayogalngal asthanathu ayipokunille ennu oru samshayam....
    saramilla....thudarnnum ezhuthuka....
    ezhuthi ezhuthi valaruka....
    peru pole leban akkatee....
    ashamsakal.

    ReplyDelete
    Replies
    1. നന്ദി, വിലയേറിയ അഭിപ്രായങ്ങള്‍ വീണ്ടും പ്രതീഷിക്കുന്നു.

      Delete
  4. ഒന്ന് ഓടിച്ചു വായിച്ചു... തിരക്ക് കഴിഞ്ഞ് വിശദമായി വായിക്കാൻ വീണ്ടും വരാം ലംബൻ... ആശംസകൾ...

    ReplyDelete
    Replies
    1. വിനുവേട്ട, ഇവിടെ വരെ വന്നതിനു നന്ദി.

      Delete
  5. എന്നാലും മൊതല, പെരുമ്പാമ്പ്‌ തുടങ്ങിയവയെ ഇത് വരെ തിന്നാഞ്ഞത് കഷ്ടമായി

    ReplyDelete
    Replies
    1. മുതലയെ തിന്നു, പെരുമ്പാമ്പ്‌ തിന്നാന്‍ പറ്റിയില്ല. ഇനി പോകുമ്പോള്‍ പെരുമ്പാമ്പ്‌ തിന്നു നോക്കാം.

      Delete
  6. കുറച്ച് സ്പെല്ലിങ്ങ് മിസ്റ്റേക്കുണ്ടെങ്കിലും വായിക്കാൻ രസമുണ്ട്. ഇനിയും എഴുതു.

    ReplyDelete
    Replies
    1. ഗൂഗിള്ന്റെ മലയാളം ആണ് ഉപയോഗിക്കുന്നത്. എക്സ്പീരിയന്‍സ് കുറവാണ്. പതുക്കെ ശേരിയവുമാരിക്കും. നന്ദി കുമാരന്‍ ഇവിടെ വരെ വന്നതിനു. നിങ്ങളുടെ ബ്ലോഗ്‌ സ്ഥിരമായി വായിക്കാറുണ്ട്. ഫേസ് ബുക്ക്‌ കഥ നല്ല ഇഷ്ടപെട്ടു.

      Delete
  7. i read this.nice.... expect more ,,,,,,,,,,,

    ReplyDelete
    Replies
    1. വളരെ നന്ദി, ഗബോനിലെ വിശേഷങ്ങള്‍ ഇനിയും ഉണ്ട് പതുക്കെ എഴുതാം.

      Delete
  8. "ഹിന്ദികരനുമായി ഒരു പാട് സംസാരിച്ചു പക്ഷെ പേര് ചോദിക്കാന്‍ മറന്നു പോയി."ജബ ജബ ... ഹി ഹ ഹേ എന്ന് മറിച്ചും തിരിച്ചും പറഞ്ഞാല്‍ ഹിന്ദി ആകില്ല മോനെ ... പിന്നെ ഈ മുക്കിനു മുക്കിനു ഫക്ക് ഫക്ക് എന്ന് പറയുന്ന സായിപ്പിന്റെ കുരു പൊട്ടിച്ചാലേ, അങ്ങേരു കുനിച്ചു നിര്‍ത്തി reverse ഫക്ക് ചെയ്യും ...ഓര്‍ത്തോ ...

    equator എന്തെന്നറിയാത്ത തെണ്ടി ...അല്ലേലും economics ക്ലാസ്സില്‍ ശ്രദ്ധിക്കില്ലല്ലോ പണ്ടേ ...

    സംഭവം കൊള്ളാം..വിവരണം ഇഷ്ട്ടപ്പെട്ടു..ആ ലഡു പൊട്ടുന്ന പ്രയോഗം ആദ്യമായി കേള്‍ക്കുകയാ ....ഒന്ടിമ്പ കാശ് തരുന്നത് മര്യാദക്കു പനിയെടുക്കാനാണെന്ന് മറക്കരുത്..Au Revoir !

    ReplyDelete
    Replies
    1. ചട്ടമ്പി കൊള്ളാല്ലോ, നുമക്കിട്ടു മുട്ടന്‍ പണി ആണല്ലോ. ഈ ....ഒന്ടിമ്പ ആരാ? equator പഠിപ്പിച്ച അന്ന് എനിക്ക് പനിയാരുന്നു അതോണ്ട് സ്കൂളില്‍ പോയില്ല. പിന്നെ ഹിന്ദി അത് നമ്മക്കു പണ്ടേ അറിയില്ലാലോ, പേര് ചോദിക്കണ്ട ഹിന്ദി മറന്നു പൊയ്. :(, നന്ദി വീണ്ടും വരുമല്ലോ?

      Delete
    2. അഭിനന്ദനത്തിനു നന്ദി... രാവിലെ പാലും കൊണ്ട് വരുന്ന ആ കറുമ്പന്‍ പയ്യനില്ലിയോ, അവനാണ് ഒന്ടിമ്പ... പിന്നെ, ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു പറങ്കി മാവിന്റെ അന്ടിക്കും ഒന്ടിമ്പ എന്ന് പറയും...! പ്രിയ ലംബാ,, ഒരു നാട്ടില്‍ ചെന്ന് ബ്ലോഗ്‌ എഴുതുമ്പോഴും, സായിപ്പിനെയും കൊണ്ട് കാമെറയും തൂക്കി ആ സര്‍ പറഞ്ഞത് പോലെ മാപ്പും കോപ്പുമൊക്കെ നോക്കി പോകുമ്പോള്‍ മിനിമം ആ നാട്ടിലെ ഗവണ്മെന്റിനെ കുറിച്ച് എന്തെങ്കിലും ഒരല്‍പം അറിഞ്ഞാല്‍ നന്നായിരുന്നു..അല്ലെങ്കില്‍ ചായക്കടയില്‍ കേറി ഒരു ചായയും കടിക്കാന്‍ രണ്ടു ഒന്ടിമ്ബയും എന്ന് പറഞ്ഞു നോക്ക്.. മുധുഗവു പറഞ്ഞ മോഹന്‍ ലാലിന്‍റെ അനുഭവം ആകും...സകല സ്ഥലത്ത് നിന്നും കട്ട്‌ ആന്‍ഡ്‌ പേസ്റ്റ് ചെയ്യുന്ന ലംബന്‍ ഈ ഒന്ടിമ്പ എന്താണെന്ന് ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കാനുള്ള ബോധമെങ്കിലും ഉണ്ടാവണ്ടേ? ക്ഷമിക്കണം, അല്‍പ്പം കഴിച്ചിട്ടുണ്ട്...ഇല്ലായിരുന്നേല്‍ ഇതിന്റെ ഡബിള്‍ പറഞ്ഞേനെ.. ഡൈമണ്‍ ഇവിടെ തന്നെ കാണും സുമാര്‍ ...ഒരു സംശയം കൂടി, ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും ഒരു മലയാളിയുടെ കുഴിഞ്ഞ ബുദ്ധിയില്‍ തോന്നുന്ന, മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത ആ 'കാര്യം' ലംബന്‍ ചെയ്തോ equator കണ്ടപ്പോള്‍... ? അവിടെ ഒന്ന് മുള്ളിയോ..? ചെയ്തിരുന്നേല്‍, ആ ക്രെഡിറ്റ്‌ എന്നും ലംബനു തന്നെ ഇരുന്നേനെ...!

      Delete
  9. അപ്പോള്‍ സന്തോഷ്‌ കുളങ്ങരയുടെ നിര്‍ദേശങ്ങളാണ് അല്ലെ.
    വിവരണം നന്നായി.

    ReplyDelete
  10. കുറെ ബ്ലോഗുകളില്‍ “ലംബന്‍” എന്ന പേരില്‍ അഭിപ്രായങ്ങള്‍ കണ്ട് ലിങ്ക് പിടിച്ച് എത്തിയതാണിവിടെ. അപ്പഴല്ലേ മനസ്സിലാകുന്നത് ഇക്വേറ്റര്‍ പാര്‍ക്കിനടുത്തുള്ള നുമ്മടെ ലംബന്‍ ആണെന്ന് മനസ്സിലായത്. ബൂലോഗത്ത് ആഫ്രിക്കദേശത്തെ മലയാളി ബ്ലോഗര്‍മാര്‍ കുറവാണല്ലോ, എനിക്കാണെങ്കില്‍ അവിടത്തെ കഥയൊക്കെ കേള്‍ക്കാനുമിഷ്ടം. ഈ ഫോട്ടോയൊക്കെ കണ്ടിട്ട് കേരളം പോലെയിരിക്കുന്നു. പ്രത്യേകിച്ച് ആ മണ്ണുറോഡ്. പിന്നെ സ്ഥലത്തിനൊക്കെ വല്ല കോട്ടയമെന്നോ പാലായെന്നോ ഒക്കെ ഇട്ടിരുന്നെങ്കില്‍ വായിക്കാനെളുപ്പമായേനെ, ഇതിപ്പോ വായില്‍ കൊള്ളാത്ത ഓരോന്ന്...എന്തായാലും ഇനിയും വരാം കേട്ടോ

    ReplyDelete
  11. അത് ശരി, അപ്പോ അവിടെയാണല്ലെ, റോഡും സ്ഥലങ്ങളും ഒക്കെ ഇവിടെ ടാന്‍സാനിയ പോലെ തന്നെ.

    ReplyDelete
  12. ആദ്യമായാണ്‌ ഇവിടെ ,പൊതുവേ യാത്രാ വിവരണങ്ങള്‍ ഇഷ്ടമാണ് ,,ഇത് നല്ല രസകരമായി പറഞ്ഞു വന്നു പെട്ടന്നു തീര്‍ന്നുപോയത് പോലെ ,,,ഇനിയും വന്നോട്ടെ കൂടുതല്‍ യാത്രാ വിവരണങ്ങള്‍ ...വീണ്ടും വരാം !!

    ReplyDelete
  13. വിവരണം കൊള്ളാം കേട്ടോ.ഇനിയും അവിടുത്തെ കാഴ്ചകള്‍ പ്രതീക്ഷിക്കാമല്ലോ?

    ReplyDelete
  14. അവിടെത്തെ കൂടുതല്‍ വിശേഷങ്ങള്‍ എഴുതു ആശംസകള്‍

    ReplyDelete
  15. equator എന്തെന്നറിയാന്‍ ആഫ്രിക വരെ പോയ ആദ്യത്തെ ആള്‍ നിങ്ങളാവും അല്ലെ???

    ReplyDelete
  16. ഗബോനി, ലിബ്രവില്ലി....

    ഹമ്മോ ഇതെന്തോന്ന് പേരിഷ്ടാ....
    ആദ്യം കണ്ടപ്പോ നുമ്മടെ ലംബൊര്‍ഗിനിയുടെ വെല്ലോരുമാണെന്നു വിചാരിച്ചു...
    എന്തായാലും നല്ല രസായിട്ടുണ്ട്....
    ഇനിയും എഴുതുക. അവിടുത്തെ വിശേഷങ്ങള്‍....

    ReplyDelete
  17. മിഴിവുള്ള ചിത്രങ്ങളിലൂടെ ഒരു നാടിനെ അറിയിച്ചു....

    ReplyDelete
  18. ആഹാ! നല്ല നാട്.
    പിന്നെ വിസ കിട്ടാന്‍ ഒരു യോഗ്യതയും ഇല്ലാത്തതുകൊണ്ട് പശുക്കുട്ടി അതിനു ശ്രമിക്കുന്നില്ല........

    ReplyDelete