ഒരു അവധിക്കാലം .
പ്രവാസ ലോകത്തെ ഇടവേളയില്‍ വിശ്രമത്തിനായി ഞങ്ങള്‍ തിരഞ്ഞെടുത്തത് അറ്റുപോയ ഓര്‍മകളുടെ വേരോട്ടമുള്ള ഈ ചിറക്കടവായിരുന്നു .
ഞങ്ങളുടെ ബാല്യകാലത്തെ എല്ലാ സ്വപ്നങ്ങളുടെയും ഉറവിടം ഈ ചിറക്കടവ് തന്നെയായിരുന്നു. ചിറയുടെ പടവുകളിലൂടെയാണ് ഞങ്ങളുടെ ഓരോ സായാഹ്നങ്ങളും കടന്നു പോയിരുന്നത്. ചിറയുടെ ആവാസവ്യവസ്ഥക്ക് ഞങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കണ്ണികള്‍ആയിരുന്നില്ലേ?
പുലരികളിലെ സ്വപ്നങ്ങള്‍ക്കും , സായന്തനങ്ങളിലെ സ്വാന്തനങ്ങള്‍ക്കും ചിറ എന്നും ഞങ്ങളോടൊപ്പം ആയിരുന്നു. നാലാള്‍ കൂടുന്ന എല്ലാ സ്ഥാപനങ്ങളിലും ചിറക്ക് ചുറ്റും ആയിരുന്നു. ഞങ്ങളുടെ വിദ്യാലയം , അമ്പലം, ആശുപത്രി,....അങ്ങനെ എല്ലാം ..
ഈ ചിറയ്ക്കു ചുറ്റുമായി ഞങ്ങളു ടെ ഗ്രാമം പറ്റി ചേര്‍ന്നു അങ്ങനെ കിടക്കുന്നു . ഞങ്ങളുടെ ഓര്‍മ്മകളും ....
എന്‍റെ ഗ്രാമം.- ഒരു വിവര്‍ത്തനം
അഗാധമായ പ്രേമത്തിന്‍റെ നൈരാശ്യം മൂത്തപ്പോള്‍ ആ പ്രണയിനി തന്‍റെ ജീവിതം ഹോമിക്കാനായി കണ്ടെത്തിയത് ഈ ചിറയെത്തനെ ആയിരുന്നു.
കാലങ്ങള്‍ക്ക് ശേഷം ഏതോ ഒരു ഉത്സവ ദിനത്തില്‍ തന്‍റെ പ്രണയിനിയുടെ ഓര്‍മ്മകള്‍ വേട് ടയാടുന്നതിനലാണോ ആ യുവാവ് അല്ല മധ്യവയസ്ക്കന്‍ തിരെഞ്ഞെ ടുത്തതും ഈ ചിറയെ തന്നെ ആയിരുന്നില്ലേ ..?
അഗാധമായ പ്രേമത്തിന്‍റെ നൈരാശ്യം മൂത്തപ്പോള്‍ ആ പ്രണയിനി തന്‍റെ ജീവിതം ഹോമിക്കാനായി കണ്ടെത്തിയത് ഈ ചിറയെത്തനെ ആയിരുന്നു.
കാലങ്ങള്‍ക്ക് ശേഷം ഏതോ ഒരു ഉത്സവ ദിനത്തില്‍ തന്‍റെ പ്രണയിനിയുടെ ഓര്‍മ്മകള്‍ വേട് ടയാടുന്നതിനലാണോ ആ യുവാവ് അല്ല മധ്യവയസ്ക്കന്‍ തിരെഞ്ഞെ ടുത്തതും ഈ ചിറയെ തന്നെ ആയിരുന്നില്ലേ ..
തന്‍റെ പ്രഥമ പ്രണയിനിയുടെ പ്രധമഭിലാശം സാഷത് കരിക്കുനതിനായി പ്രണയ പുഷ്പ്പം തേടിയുള്ള പ്രയാണം അവസാനിച്ചതും ഈ ചിറയില്‍ തന്നെ ആയിരുന്നല്ലോ.
മേലും കീഴും നോക്കാതെ പ്രണയ പുഷ്പമായ ആമ്പല്‍ കൈക്കലാക്കാന്‍ അഴങ്ങളിലേക്കു എടുത്തുചാടിയ പ്രസ്തുത കാമുകനെ ആമ്പലിനോപ്പം കരയിലെ ത്തിക്കാന് പത്തു യുവാക്കളുടെ പ്രയത്നം വേണ്ടി വന്നു എന്നുള്ളതും ചിറ ചരിത്രത്തിന്‍റെ താളുകളിലെ ഒരേട് മാത്രമാണ് .
പാലമരം
ചിറക്കടവിലെ വിദ്യാലയത്തിനുള്ളില്‍ വെച്ചാ ണല്ലോ ഡി കാമുകന്‍റെ പ്രേമം പുത്തുലഞ്ഞത് . തളിരിട്ട ആദ്യനാളുകളില്‍ ലേ ഖനങ്ങളും ചുംബനങ്ങളും കൈമാറിയി രുന്നതും ആലിങ്ങനബന്ധരായതും ഈ പാലമര ചോട്ടില്‍ വെച്ചയിരുന്നല്ലോ.
എത്രയോ ലോല പ്രേമങ്ങള്‍ക്ക് പൂത്തു പരിലസിച്ചു മൂകനായി നിന്നിരുന്ന നമ്മുടെ പാലമരം , പിന്നീട് എപ്പോഴോ "യക്ഷിപാല " ആയി മാറുകയായിരുന്നു .
ഒരു പക്ഷേ അസമയത്തുള്ള ഒറ്റപെട്ട നാരി സഞ്ചാരം ആയിരിക്കാം ഇത്തരം ഒരു പെരുദോഷത്തിനു പാത്രമാകേണ്ടിവന്നത്.
പൈലൂട്ടി
ചിറ ഊട്ടി വളര്‍ത്തിയ ഒരുവനായിരു ന്നു പൈലൂട്ടി. വയലാറിന്റെയും റെഹ്മാന്റെയും സംഗീതത്തെ വേര്‍തിരിക്കാതെ ഒരു പോലെ നെഞ്ചില്‍ ഏറ്റി ഒറ്റ രാഗത്തില്‍ അതുച്ചത്തില്‍ പാടി യിരുന്നു പൈലൂട്ടി . പരകോടി ജനങള്‍ക്ക് പരസഹായി ആയി നില നിന്നിരുന്ന പൈലൂട്ടി തന്നെ ആയിരുന്നല്ല്ലോ പ്രസ്തുത കാമുകന്റെ ഹംസമായി കഴിഞ്ഞിരുന്നത് .
" അറിവില്ലായ്മ " അതായിരുന്നു പൈലൂട്ടിയുടെ ഏക സമ്പത്ത് . കുട്ടി പാന്റുകാരന്‍ , കുട്ടി മീശക്കാരന്‍, കുട്ടിത്തം വിട്ടുമാറാത്ത പക്വതയുള്ളവന്‍.
ഗ്രാമഫോണ്‍
ഗ്രാമത്തിന്റെ ഗ്രാമഫോണ്‍ അതായിരുന്നു പൈലൂട്ടി. ഏത് ജനമധ്യത്തും ഏത് വേദിയിലും ഏത് രഹസ്യവും നിഷ്കളങ്കതയോടെ വെളിപെടുത്തുന്ന ശുദ്ധമനസ് കന്.
അത് കൊണ്ടായിരുന്നല്ലോ പ്രസ്തുത കാമുകന്റെ പ്രണയ രഹസ്യം ഗ്രാമം മുഴുവന്‍ പാട്ടായതും , ചുമരായ ചുമെരിലെല്ലാം പ്രത്യഷപെട്ടതും.
അമ്പലവും അമ്പലപ്പറമ്പും
ഗ്രാമത്തിന്റെ വിശാസം...!
പൈലൂട്ടിയുടെ ദേവി അള്ള..!
അമ്പലകുളം തന്നെ ആയിരുന്നു ചിറ .
കുംഭത്തിലെ തിരുവാതിര - അതായിരുന്നല്ലോ ഞങ്ങളുടെ ആഘോഷദിനങ്ങള്‍.
ഉത്സവ ദിനത്തില്‍ വിളക്കെടുപ്പ് വേളയില്‍ മണ്‍ചിരാതുമായി നടന്നു നീങ്ങിയ ഒട്ടനവധി അഗനമാരില്‍ നിന്നും തീ വെട്ടി ശോഭയില്‍ വേറിട്ടു നിന്നിരുന്ന ഒരു മുഖം പ്രസ്തുത കാമുകന്‍ തിരഞ്ഞെടുത്തതും ഈ ഉത്സവ ദിനങ്ങളിലെപ്പോഴോ ആയിരുന്നു.
അമ്പല പറമ്പില്‍ ഗാനമേളക്ക് രസംപൂണ്ടിരുന്ന ജനമധ്യത്തില്‍ മുക്കാല പാടി നൃത്തം ചെയ്തിരുന്ന പൈലൂട്ടിയുടെ ദ്രിഷ്ടിയില്‍ പ്രസ്തുത കാമുകന്‍ പെട്ടു. ഗാനമെളക്കിടയിലെ നി ശബ്ദതയില് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റിയ കാര്യം ഉറക്കെ പ്രക്ക്യാപിക് കുകയും ചെയ്തു. പ്രക്യാപനം ഇതായിരുന്നു. " അതെ വാസുക്കന്റെ ഓളെ കൈയില് എഴുത്ത് കൊടുത്തിട്ടുണ്ട്, കേട്ടോ "
പുരുഷാരം ഞെട്ടി...! , കാമുകി കുടുംബം ഞെട്ടി...!, പ്രണയം പൊട്ടി ...!
ഈ വിഷയം ഏറെക്കാലം ചിറയ്ക്കു ചുറ്റും തങ്ങി നിന്നിരുന്നു. എങ്കിലും അവര്‍ പ്രേമിച്ചിരുന്നു, ആമ്പലും നിലാവും പോലെ .... അല്ലെങ്ങില്‍ ആ പ്രേമകാവ്യം ഇങ്ങനെ അവസ്സനിക്കില്ലല്ലോ ?
ഇപ്പോള്‍ പാലമരം
സ്നേഹ മനസ്സുകള്‍ക്ക് താങ്ങും തണലുംമായിരുന്നു പാലമരം . പ്രണയ ശാപം ഏറ്റു എരിഞ്ഞമര്‍ന്നു എന്നാണ് കവി വാക്യം .
എന്നാല്‍ ഹൃദയ ശുദ്ധിയില്ലാത്ത പ്രകൃതി യുടെ നന്മ അറിയാത്ത പകല്‍ മാന്ന്യന്മാരായ നിശാചരന്മാരാല്‍ ഇല്ലാതായി എന്നാണ് വാസ്തവം .
ഇന്ന് ഇപ്പോള്‍ ...നഷ്ട സ്വപ്നങ്ങളുടെ സ്മാരകമായി ആ പാല മരകുറ്റി ......വിജനതയില്‍ നിസ്സഹായനായി...
ഞങ്ങളുടെ ഓര്‍മ്മകള്‍ക്ക് ഒരു നെടുവീര്‍പ്പിന്റെ കടിഞ്ഞാനിട്ടുകൊണ്ട് " രാവേറെയായി ..." എന്നോര്‍മ്മിപിക്കുന്ന ഭാര്യയുടെ റിങ്ങിംഗ് ടോണ്‍ ..!
ഈ മടിത്തട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ എന്റെ ഉള്ളില്‍ മദിച്ചിരുന്ന ഒരു ചോദ്യം വരുകാലങ്ങളില്‍ ആമ്പലുകളും തമാരകളും വിരിയിക്കുവാന്‍ ഈ ചിറയ്ക്കു ആകുമോ......?
Aakatte ennu prarthikkam.
ReplyDeleteഗ്രാമം മൊത്തത്തിൽ അടിപൊളിയാണല്ലൊ മോനേ ലമ്പാ,, വളരെ നന്നായി.
ReplyDeleteഒരുപാട് കഥയും കഥാപാത്രങ്ങളും സ്വന്തമായുണ്ടല്ലോ ഈ ഗ്രാമത്തിനു.:)
ReplyDeleteനല്ല ഓര്‍മ്മകള്‍...പരിചയപ്പെടുത്തലുകള്‍.
ReplyDeleteനല്ല പോസ്റ്റ്
Laiju Lazar, മിനി, Rare Rose, ശ്രീ എല്ലാവര്‍ക്കും നന്ദി. ഇനിയും ഉണ്ട് പുലികള്‍ ഞങ്ങളുടെ ഗ്രാമത്തില്‍, അവരെക്കുറിച്ച് വഴിയെ എഴുതാം.
ReplyDeleteഇത് കൊള്ളാലോ...
ReplyDeleteഎല്ലാം ഒറ്റയടിക്ക് വായിച്ചു. നല്ല രസമുണ്ട് വായിക്കാന്‍. കേട്ടോ. പുതിയ സട്ടയരിക്കല്‍ സൃഷ്ടികള്‍ ഇനിയും വരട്ടെ.ഓസിനു വായിച്ചു തീര്‍ക്കുന്ന കാര്യം ഞങ്ങളേറ്റു.
ReplyDelete