Sunday, December 27, 2009

മന്മദ ലീലകള്‍ - കൊച്ചച്ചന്‍ കണ്ട പ്രേതം

സായാഹ്നം വെറുതെ കോട്ടുവായിട്ടു ഇരിക്കുന്നു. നടവഴിയിലൂടെ തരുണീമണികള്‍ മന്ദം മന്ദം നടന്നു നീങ്ങുന്നു. കാഴ്ച രസമുള്ളത് തന്നെ .

ഈ അവസരത്തില്‍ നാളിതുവരെ കണ്ടിട്ടിലാത്ത പ്രസരിപ്പുമായി അവന്‍ കടന്നു വരുന്നു... രസം കൊല്ലി, മെലിഞ്ഞ ശരീരത്തിന്റെ ഉടമ. പുകമറയാല്‍ സാമ്രാജ്യം തീര്‍ക്കുന്നവന്‍. 'മന്മഥന്‍'.

വന്നപാടെ ഉഗ്രന്‍ പൊട്ടിച്ചിരി ആയിരുന്നു.

എന്തുവാടെ? എന്ത് പറ്റി?

കൊച്ചച്ചന് ഭ്രാന്തായി...!

കുടുംബപരമായി ഈ വിശേഷണം നിലനില്‍ക്കുനതിനാല്‍ ഞാന്‍ കാര്യമാക്കാതെ  തരുണീമണികളിലേക്ക് കണ്ണോടിച്ചു.

എന്റെ 'താല്പര്യം' കണ്ടു മന്മഥന്‍ വീണ്ടും പറഞ്ഞു "ഇതൊരു വല്ലാത്ത ഭ്രാന്താന്നു, എന്നെ കണ്ടാല്‍ ഭ്രാന്തിളകും".

"ഇപ്പൊ എന്തായി?"

"തലസ്ഥാനത്താണ്, അവിടെയാണല്ലോ മെന്റല്‍ ഹോസ്പിറ്റല്‍. അവിടെ വരെ ഒന്ന് പോകണം, നീയും കൂടെ വാ."

എന്റെ വയറിന്നുള്ളത് കൊച്ചച്ചന്റെ ഭ്രാന്തിന്റെ വകയില്‍ ആയിക്കോട്ടെ എന്ന് കരുതി ഞങ്ങള്‍ അപ്പോള്‍ തന്നെ തലസ്ഥാനത്തേക്ക് വിട്ടു.

സസന്തോഷം ആശുപത്രി വാര്‍ഡില്‍ കഴിഞ്ഞിരുന്ന കൊച്ചച്ചന്‍ മന്മഥ മുഖം ദര്‍ശിച്ച മാത്രയില്‍ ജെറി യെ കണ്ട ടോമിനെ പോലെ വയലന്റ് ആയി. കൂടുതല്‍ സമയം അവിടെ നില്‍ക്കേണ്ട എന്നാ അധികൃതരുടെ താക്കീതു മാനിച്ചു അവിടെ നിന്നും പിന്‍വാങ്ങുമ്പോള്‍ 'ഇവനെ കണ്ടു കൊച്ചച്ചന്‍ എന്തിനാന്നു വയലന്റ് ആവുന്നത്' എന്നതിനേക്കാളുപരി 'എങ്ങിനെ പത്തു മണിക്ക് മുന്‍പ് ബാറില്‍ എത്താം' എന്നായിരുന്നു എന്നെ അലട്ടിയിരുന്ന പ്രശനം.

അവന്റെ സെന്റിമാന്‍സ് മുതലെടുത്ത്‌ 'ഗംഗ' യില്‍ തന്നെ പാപപരിഹാരത്തിനായി കയറിപ്പറ്റി. കൊച്ചച്ചന്റെ ആയുസിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് ഞങ്ങള്‍ 2 പെഗ്  അകത്താക്കി
ലഹരി എന്നിലെ ഷെര്‍ലോക്ക് ഹോംസിനെ  ഉണര്‍ത്തി "എന്തിനാണ് ആ പാവം മനുഷ്യന്‍ നിനെ കാണുമ്പോള്‍ ഭീകരന്‍ ആകുന്നത്‌ ?", "എന്താണ് നീയും ഈ കാര്യവും ആയുള്ള ബന്ധം ?"

ചാനല്‍ മോടലില്‍ ഉള്ള എന്റെ ചോദ്യങ്ങള്‍ അവനിലെ ഫ്ലാഷ് ബാക്കിനെ ഉണര്‍ത്തി.

"വെള്ളിയാഴ്ച, അശ്വതി ടാകീസില്‍ സിനിമ മാറുന്ന ദിവസം, 'വീണ്ടു ലിസ്സ' കാണണം എന്ന് കൊച്ചച്ചനും വാശി. അപൂപ്പന്‍ താടി ദേഹത്ത് വീണാലും 'അയ്യോ എന്റമ്മേ എന്നെ എന്തോ പിടിച്ചേ' എന്ന് അലറി കരയുന്ന ആ പാപിയോടു പാടില്ല പാടില്ല എന്ന് നൂറ്റി ഒന്ന് പ്രാവശ്യം പറഞ്ഞു നോക്കി. ഫസ്റ്റ് ഷോ കാണാന്‍ ഞാനും ചെയ്യണം എന്ന് അങ്ങേരുക്ക് നിര്‍ബന്ധം.'പ്രേത പടം കാണാന്‍ എന്റെ പട്ടി വരും' എന്ന് പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. അസമയത്ത് പ്രേത പടം കാണുന്നത് ഉചിതമല്ല എന്ന് കരുതി കൊച്ചച്ചന്‍ ഒറ്റയ്ക്ക് മാറ്റിനി കാണാന്‍ പോയി. പഷേ അവിടെയും വിധി കൊച്ചച്ചന് എതിരായിരുന്നു. വിധ്യുചക്തി ബോര്‍ഡ്‌ ചതിച്ചു. കറന്റ്‌ ഇല്ലാരുന്നു. സിനിമ ഒരു മണികൂര്‍ താമസിച്ചാണ് തുടങ്ങിയത്. 7.30  നു സിനിമ തീര്‍ന്നു പുറത്തു വന്ന കൊച്ചച്ചന്‍ ഞെട്ടി പോയി. ഇരുട്ട് വ്യാപിച്ചിരുന്നു. ഒട്ടും  താമസിക്കാതെ വീടിനെ ലഷ്യമാക്കി കൊച്ചച്ചന്‍ പ്രയാണം ആരംഭിച്ചു. യാത്രയില്‍ എവിടെയോവെച്ചു കൊച്ചച്ചന്‍ ഭയന്നിടുണ്ടയിരിക്കണം. അതായിരിക്കണം കൊച്ചച്ചന്റെ മനോനില തകരാന്‍ കാരണം." ലാസ്റ്റ് പെഗ് ഒഴിച്ചുകൊണ്ടു മന്മഥന്‍ പറഞ്ഞു നിറുത്തി. 












രണ്ടുപേരും ഫിറ്റയിരുനതിനാല്‍ അന്നത്തെ സംഭാഷണം അവസനിപിച്ചു അടുത്ത വണ്ടി കയറി വീട്ടില്‍ തിരിച്ചെത്തി.
********
തലേ ദിവസത്തെ കെട്ടു വിട്ടു രാവിലെ  ഉണരനപ്പോള്‍ എന്നിലെ 'സേതുരാമയ്യര്‍ സിബിഐ' കൂടി ഉണര്‍ന്നു. കൈ പുറകില്‍ കെട്ടി നാലു ചാലു നടന്നു (മ്യൂസിക്‌ ഇല്ലാരുന്നു). മന്മഥന്‍ പറഞ്ഞ കഥ വിശ്വസനീയം തന്നെ. പക്ഷെ അവനെ  കാണുമ്പോള്‍ കൊച്ചച്ചന്‍ വയലന്റ് ആകുന്നതെന്തിനു? അതിനുള്ള ഉത്തരം അവന്‍ പറഞ്ഞ കഥയില്‍ ഇല്ലാലോ. ഇനി ടമ്മി പരീഷണം വേണ്ടി വരുമോ? അതക്കൊക്കെ ചിലവുള്ള കാര്യങ്ങള്‍ അല്ലെ? വേണ്ട. ആലിന്‍ ചുവട്ടില്‍ ഇരുന്നു ബുദ്ധി (?) ഒന്ന് കൂടി ഷാര്‍പ് ആക്കി ആലോചിച്ചു. എന്‍റെ ഉള്ളില്‍ സീ എഫ് എല്‍ മിന്നി. (ഞാന്‍ പണ്ടേ ആധുനികന്‍ ആണല്ലോ). അങ്ങിനെ ഞാന്‍ കുറ്റാന്വേഷണ രംഗത്തെ ഏറ്റവും മഹത്തായ കണ്ടു പിടിത്തം നടത്തി.

'കൊച്ചച്ചന്‍ കണ്ടു പേടിച്ചത് മറ്റാരെയും അല്ല, മന്മഥന്‍ എന്ന പ്രേതതെയാണ്.'

മറ്റൊരു കൂട്ടുകാരനായ നാരായണനെ അസിസ്റ്റന്റ്‌ ആക്കി ഞങ്ങള്‍ കേസ് അന്ന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തില്‍ മന്മദന്‍ പറഞ്ഞത് മുഴുവന്‍ സത്യം ആണെന്ന് മനസിലായി. അപ്പോഴും ഒരു ചോദ്യം ബാകി നിന്നു. എന്ത് കണ്ടാണ്‌ കൊച്ചച്ചന്‍ പേടിച്ചത്?

ഇതിനിടയില്‍ പ്രത്യേക അന്വേഷണ സംഘം കൊച്ചച്ചനെ ആശുപരിയില്‍ സന്ദര്‍ശിച്ചു. കൊച്ചച്ചന്റെ നില വളരെ മെച്ചപെട്ടിടുണ്ടായിരുന്നു. 2-3 ദിവസത്തിനുള്ളില്‍ ആശുപത്രി വിടും എന്ന് ഡ്യൂട്ടി സിസ്റ്റര്‍ പറഞ്ഞു.
കൂടുതല്‍ തെളിവിനായി 'പ്രതിയെ' ആശുപത്ര്യില്‍ എത്തിക്കാന്‍ അന്വേഷണ  സംഘം തീരുമാനിച്ചു. വയറു നിറച്ചും എം സി ആര്‍ വാങ്ങിത്തരാമെന്ന് എന്ന പ്രലോഭനത്തില്‍ കുരുക്കി കോവളം ബീചിലെക്കെന്ന വ്യാജേന അന്വേഷണ സംഘം തലസ്ഥാന നഗരി ലക്ഷ്യമാക്കി കുതിച്ചു.

എന്തായാലും തലസ്ഥാനത്ത് വന്നതല്ലേ കൊച്ചച്ചനെ കണ്ടിട്ട് പോകാം എന്ന എന്‍റെ വാക്കിനെ സക്തിയായി എതിര്‍ത്തെങ്കിലും അസിസ്റ്റന്റ്‌ നാരായണന്‍റെ ശ്രമഭലമായി മന്മഥന്‍ ആ തിരിച്ചറിയല്‍ പരേടിനു തയാറായി.

മന്മഥന്‍ തന്‍ മുഖം കണ്ടിട്ടുള കൊച്ചച്ചന്റെ 'അലര്‍ച്ച' മറ്റുള്ള ഭ്രാന്തന്മാര്‍ക്ക് ഒരു പ്രജോദനം ആയതുകൊണ്ട് അതൊരു  കൂട്ട അലറ്ച്ചയായി മാറി. അലര്‍ച്ച നിറുത്തിയ കൊച്ചച്ചന്‍ അക്രമസക്തന്‍ അയതുകണ്ട് മന്മഥന്‍ അവിടെ നിന്നും ഡിലീറ്റ് ആയി. മന്മഥ മുഖം കണ്ണില്‍ നിന്നു മറഞ്ഞതോടു കൂടി 'പുലിയായ' കൊച്ചച്ചന്‍ 'എലിയായി' മാറി. ഇത്രയും നടന്നത് 'ഗാങ്ങുലി അവിട്ടാവുന്നതിനെകാള്‍' വേഗത്തിലായിരുന്നു.

പ്രത്യേക അന്വേഷണ സംഘത്തെ കണ്ടുപിടിക്കാന്‍ ആശുപത്രി അധികൃതര്‍ മറ്റൊരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

ആശുപത്രിയില്‍ വെച്ച് മുങ്ങിയ 'പ്രതിയെ' കണ്ടു പിടിക്കാന്‍ അന്വേഷണ സംഘം വലവിരിച്ചു. രണ്ടു മൂന്നു ദിവസത്തെ പരിശ്രമത്തിനുള്ളില്‍ മന്മഥന്‍ വലയില്‍ വീണു. അര മണികൂര്‍ നേരത്തെ കടുത്ത ചോദ്യം ചെയ്യലിന് ശേഷം, വിവരം രഹസ്യമാക്കി വെയ്ക്കാം എന്നുള്ള ഉറപ്പിനാലും, മറ്റൊരു ട്രിപ്പിള്‍ എക്സ് എന്ന മനോഹര ഒഫെര്‍ നല്കിയതിനാലും സത്യം പറയാന്‍ മന്മഥന്‍ തയാറായി.

"കടവത്തു (കുളി) കണ്ണും നാട്ടിരിക്കുനവരില്‍ ഉഗ്രപ്രതാപി ആയിരിരുനല്ലോ ഞാന്‍. (കൂരിരുട്ടതും കാഴ്ചകള്‍ ഒപ്പിയെടുക്കുന്ന കേമന്‍). പ്രസ്തുത ദിവസം മഴ ഒഴിഞ്ഞ സായാഹ്നം. പ്ലാവിന്‍ കൊബത്തു ആന്റിന ശെരിയാക്കാന്‍ എന്ന വ്യാജേന കടവ് കാഴ്ചകള്‍ കണ്ടു സരീരവും മനസും ത്രസിച്ചിരുന്ന വേളയില്‍ ഞാന്‍ ഏതോ ഒരു ഉള്വിളിയാലെ തിരിഞ്ഞു നോക്കി.  ദേ വരുന്നെടാ കൊച്ചച്ചന്‍. ഉള്ളില്‍ ഒരാളാല്‍ ആയിരുന്നു. ഞൊടിയിടയില്‍ നിലതെത്ത്താനുള്ള എന്‍റെ പരക്രമാനതിനിടയില്‍ ഉടുമുണ്ട് സരീരവുമായുള്ള സകല ബന്ധങ്ങളും മുറിച്ചുകൊണ്ട് എന്നെകള്‍ മുന്നേ കൊച്ചച്ചന്റെ മുന്‍പില്‍ വന്നു വീണു. "

"ലിസ കണ്ടു അന്ധളിച്ച മനസും, ഇടറിയ കാലുകളും, ഇരുട്ട് പിടിച്ച കണ്ണുകളുമായി ഇടവഴിയിലൂടെ തപ്പിത്തടഞ്ഞു നടന്നു വന്ന കൊച്ചച്ചന് വീണതെന്തെന്നു തിരിച്ചരിവുണ്ടാകുന്നതിനു മുന്‍പേ മുണ്ടുപെഷിച്ച എന്‍റെ ശരീരം (ഷഡ്ജം പണ്ടേ നമുക്കന്യം ആയിരുനല്ലോ) വന്നു പതിക്കുകയായിരുന്നു."

രണ്ടു മൂന്നു മാസത്തെ വിദക്ത ചികിത്സ കഴിഞ്ഞെത്തിയ കൊച്ചച്ചന്‍ സ്വന്തം കാസ്സെട്റ്റ് കടയിലെ 'വീണ്ടു ലിസ'യുടെ മുഴുവന്‍ സ്റ്റോക്ക്‌ ഉം നശിപ്പിച്ചു മനസമാധാനത്തോടെ ജീവിതം പുനരാരംഭിച്ചു.

വീണ വീഴ്ചയില്‍ നഷ്‌ടമായ ജര്‍മ്മന്‍ നിര്‍മിത നൈറ്റ്‌ വിഷന്‍ ബ്യ്നോകുലര്‍ അന്വേഷിച്ചു കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു മന്മഥന്റെ പിന്നീടുള്ള കുറെ ദിവസേങ്ങള്‍ എങ്കിലും കുറ്റികാട്ടില്‍ കിടന്ന ടൂള്‍ കണ്ടെത്തിയ അവന്‍ 'ആന്റിന നന്നാക്കല്‍' പൂര്‍വാധികം സക്തിയായി വീണ്ടും തുടര്‍ന്നു.


14 comments:

  1. 'ആന്റിന നന്നാക്കല്‍' കൊള്ളം
    പുതുവത്സരാശംസകള്‍

    ReplyDelete
  2. പുതുവത്സരാശംസകള്‍
    we dont want വാക്ക് തിട്ടപ്പെടുത്തല്‍:

    ReplyDelete
  3. നന്ദി അഭി, നന്ദന. 'we dont want വാക്ക് തിട്ടപ്പെടുത്തല്‍' - എനിക്ക് മനസിലായില്ല.

    ReplyDelete
  4. ഹഹ കൊച്ചഛന്‍ ലിസ കണ്ടതിലുമേറെ പേടിച്ചു ഷഡ്ജമില്ലാത്ത മന്മഥന്റെ വിശ്വരൂപം ദര്‍ശിച്ചപ്പോള്‍. അല്ലേ...

    ReplyDelete
  5. “we dont want വാക്ക് തിട്ടപ്പെടുത്തല്‍“
    ഇവിടെ കമന്റിടാന്‍ ഒരു word verification option ഉണ്ട്. അതു പലരേയും കമന്റിടുന്നതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ സാധ്യതയുണ്ട്.ബ്ലോഗ് സെറ്റിങ്സിലെ കമന്റ് ഓപ്ഷനില്‍ പോയി അതു ഡിസേബിള്‍ ചെയ്യൂ...
    കൂടുതല്‍ അറിയാന്‍ ആദ്യാക്ഷരി സഹായിക്കും.

    ReplyDelete
  6. ലംബന്റെ കഥ പറച്ചില്‍ രീതി കൊള്ളാം. നല്ല പോസ്റ്റ്. കുറേ അക്ഷരപ്പിസാസ് ഉണ്ട്. അതിനെയൊക്കെ ഓടിച്ച് വിട്.

    ReplyDelete
  7. നന്ദി പാവത്താന്‍ വാക്ക് തിട്ടപ്പെടുത്തല്‍ മാറ്റി.മലയാളം എഴുതാന്‍ പടിച്ചു വരുന്നതേ ഉളു കുമരേട്ടാ, ക്ഷെമി. വെളിയാഴച്ച അവധി കിട്ടിയിട്ടു വേണം അക്ഷരപിസാസുക്കളെ ഓടിക്കാന്‍. കമന്‍റ്റിയതിനു നന്ദി.

    ReplyDelete
  8. ബൂലോകത്തേയ്ക്ക് സ്വാഗതം.

    ReplyDelete
  9. ശ്രീ, വളരെ നന്ദി

    ReplyDelete
  10. പൊസ്സ്റ്റ് അവിട് നിക്കട്ടെ...ആ ബ്യ്നോകുലര്‍ എത് കടയിൽ നിന്നാ വാങ്ങിയത് എന്ന് പറ.......ചുമ്മാ...അറിയാനാ...

    ReplyDelete
  11. ശെരിക്കു പറഞ്ഞാല്‍ അതൊരു ബൈനോകുലര്‍ ആയിരുന്നില്ല, ഒരു telescope ആയിരുന്നു. നാരായണ കോമാരത്തിന് ആരോ നല്‍കിയതായിരുന്നു മന്മഥന്‍ അടിച്ചുമാറ്റിയതാ, വനനിരീഷണം നടത്താന്‍.

    ReplyDelete
  12. ലംബാ..ഈ കഥയില്‍ ആകെ വശപ്പിശകാണല്ലോ...? കഷ്ടിച്ച് 2 മണിക്കൂര്‍ ഉള്ള വീണ്ടും ലിസ ഒരു മണിക്കൂര്‍ ലേറ്റ് ആയി കളിച്ചാല്‍ പോലും ഒരു ആറര മണിക്ക് തീരണ്ടേ...? പിന്നെ, രാത്രി ഏഴര മണി കഴിഞ്ഞു കൂരിരട്ടത് കുളി സീന്‍ കാണാന്‍ പറ്റുന്ന മന്മദന്റെ കാഴ്ച അപാരം..! അതോ നിങ്ങടെ നാട്ടിലൊക്കെ പെണ്ണുങ്ങള്‍ ഫ്ലെഡ് ലൈറ്റും തെളിച്ചാണോ കുളിക്കുന്നത്...? കുറച്ചൊക്കെ സത്യസന്ധത വേണ്ടേ സിബിഐ ????? ഭാഷ ഇഷ്ട്ടപ്പെട്ടു, പക്ഷെ കവര്‍ സ്റ്റോറി അങ്ങോട്ട്‌ ഏശുന്നില്ല.. ഈ ഹിച് കോക്ക് പടങ്ങളൊക്കെ കണ്ടു പരിചയിച്ചത് കൊണ്ടാകും..അങ്ങ് ക്ഷമിചേരെ...!

    ReplyDelete
  13. അങ്ങനെ മുഴുവന്‍ പോസ്റ്റും വായിച്ചു തീര്‍ത്തു കേട്ടോ.

    ReplyDelete
  14. വായിക്കാൻ തുടങ്ങുകയാണു.

    ReplyDelete